Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വെറും പതിനേഴ് വയസ്സുള്ള ഒരു ആൺകുട്ടി തൻറെ പ്രണയത്തെ കുറിച്ച് പറഞ്ഞാൽ അത് ആരും അത്ര കാര്യമായി എടുക്കില്ല. പ്രായത്തിൻറെ പക്വതയില്ലായ്മയെന്ന് മാത്രമേ എല്ലാവരും പറയുകയുള്ളൂ. എന്നാൽ ജയപ്രകാശ് എന്ന 17 വയസ്സുകാരൻ കുട്ടിക്ക് പ്രണയം ഒരു കുട്ടിക്കളിയായിരുന്നില്ല.താൻ പ്രണയിച്ച തൻറെ കൂട്ടുകാരിക്ക് ഒരു അപകടത്തിൽ മുഖം പോലും വികൃതമായിട്ടും അയാൾക്ക് അവളോടുള്ള സ്നേഹത്തിന് ഒരു കുറവും വന്നില്ല. തന്റെ ഹൃദയത്തിന്റെ കാവൽക്കാരിയായ കൂട്ടുകാരിയെക്കുറിച്ച് ജയപ്രകാശ് പറയുന്നത് ഇങ്ങനെ….
ഞാൻ ക്ലാസ്മുറിയിലിരിക്കുമ്പോഴാണ് ക്ലാസിനുപുറത്തുകൂടി ഒരു പെൺകുട്ടി നടന്നു പോകുന്നത് എന്റെ ശ്രദ്ധയിൽ പ്പെട്ടത്. എത്രശ്രമിച്ചിട്ടും എനിക്കവളിൽ നിന്നും കണ്ണുകൾ പിൻവലിക്കാൻ സാധിച്ചില്ല. തൻറെ ഹൃദയത്തിൽ അത്രത്തോളം ആഴത്തിൽ അതുവരെ മറ്റൊരു പെൺകുട്ടിയും പതിഞ്ഞിരുന്നില്ല.പിന്നീട് ഞങ്ങൾ അടുത്ത സുഹൃത്തുക്കളായി.സുനിത എന്നായിരുന്നു ആ പെൺകുട്ടിയുടെ പേര്. ക്ലാസ്സുകൾ കഴിഞ്ഞപ്പോൾ ഞങ്ങൾ വേറെ വേറെ പട്ടണങ്ങളിലായി.അതോടെ ഫോൺ വിളികളിലോ വല്ലപ്പോഴുമുള്ള കൂടിക്കാഴ്ചകളിലോ മാത്രമായി ഞങ്ങളുടെ സൗഹൃദം. അങ്ങനെ 2011ൽ ഒരു ദിവസം തനിക്ക് ഒരു ഫോൺകോൾ വന്നു. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായിരുന്നു അത്.
ഒരു കൂട്ടുകാരനായിരുന്നു തന്നെ വിളിച്ചത്. അവനു പറയാനുണ്ടായിരുന്നത് ഒരശുഭ വാർത്തയായിരുന്നു. സുനിതയ്ക്ക് ഒരു അപകടം പറ്റി. ആ വാർത്ത കേട്ട നിമിഷം തന്നെ താൻ ആശുപത്രിയിലേക്ക് പോയി. അവിടെ ഞാൻ കണ്ടത് 90 വയസ്സു തോന്നിക്കുന്ന ഒരു പ്രാകൃതരൂപത്തെയായിരുന്നു. മുഖം മുഴുവൻ തകർന്ന് മുടിയും പല്ലും വായും ഒന്നുമില്ലാത്ത എന്റെ പ്രിയ സുഹൃത്തിനെ.ആ കാഴ്ചകണ്ട് ഞാനാകെ തകർന്നുപോയി.അപ്പോഴാണ് എനിക്കവളോടുള്ള പ്രണയം എത്രത്തോളമാണെന്ന് ഞാൻ തിരിച്ചറിഞ്ഞത്. അന്ന് രാത്രി തന്നെ എനിക്കവളെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നു ഞാൻ അവളോട് പറഞ്ഞു.എന്നാൽ അവൾ സമ്മതമാണെന്നോ അല്ലെന്നോ മറുപടി പറഞ്ഞില്ല. പകരം പൊട്ടിച്ചിരിക്കുകയായിരുന്നു. അങ്ങനെ സ്കൂൾ കാലഘട്ടം കഴിഞ്ഞ് 10 വർഷത്തിനു ശേഷം ഞാനെന്റെ പ്രണയിനിയെ സ്വന്തമാക്കി. ഇതിനിടയിൽ ഒരുപാട് പ്രതിസന്ധികൾ ഞങ്ങൾ തരണം ചെയ്തു.
സാമ്പത്തീക പ്രശ്നങ്ങൾ ഒരുവശത്ത്, ബന്ധുക്കളുടെ എതിർപ്പ് മറുവശത്ത് ഇതിനെയൊക്കെ അതിജീവിച്ചാണ് ഞങ്ങൾ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചത്. അങ്ങനെ 2014ൽ ഞങ്ങൾ വിവാഹിതരായപ്പോൾ ഈ പ്രണയത്തിന് അധികം ആയുസ്സില്ലെന്ന് പലരും വിധിയെഴുതി. എന്നാൽ ഇതുവരെയുള്ള ജീവിതംകൊണ്ടു ആ ധാരണ തെറ്റാണെന്നു ഞങ്ങൾ തെളിയിച്ചു. തൻറെ പ്രണയിനിയെ സ്വന്തമാക്കിയതിൽ എനിക്കിപ്പോഴും അഭിമാനം മാത്രമേയുള്ളൂ. ഞങ്ങൾക്കിപ്പോൾ രണ്ടു കുട്ടികളുണ്ട്. സന്തോഷമുള്ള പുലരികളെ വരവേറ്റുകൊണ്ടാണ് ഇപ്പോൾ ഞങ്ങൾ ഉണരുന്നത്.
ബീയിങ് യൂ എന്ന ഫെയ്സ്ബുക്ക് പേജിലാണ് ബാംഗ്ലൂർ സ്വദേശിയായ ജയപ്രകാശ് തൻറെ ജീവിതകഥ പങ്കുവെച്ചത്. ഇതിന് ലക്ഷക്കണക്കിന് ലൈക്കുകളും ഷെയറുകളുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Leave a Reply