Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഏവരും മൊബൈലില്‍ ഫേസ് ബുക്ക് ചെക്ക് ചെയ്യുന്നവരാണ്. തീര്‍ച്ചയായും മെസഞ്ചര്‍ ഇല്ലാതെ ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ് വര്‍ക്കിന്റെ ഉപയോഗം പൂര്‍ണമാകില്ലെന്ന് എല്ലാവര്‍ക്കുമറിയാം. ആ രീതിയിലാണ് ഫേസ്ബുക്ക് സെറ്റിങ്സ് ക്രമീകരിച്ചിട്ടുള്ളത്. കാരണം ചാറ്റിലൂടെയുള്ള കാര്യങ്ങള്‍ മൊബൈലിലൂടെ അറിയണമെങ്കില്‍ മെസഞ്ചര്‍ കൂടിയേ തീരൂ. എന്നാൽ മെസെഞ്ചർ ഉപയോഗിക്കുന്ന പലർക്കും ഇപ്പോഴും അറിയാത്ത പല കാര്യങ്ങളുമുണ്ട്.ഇവിടെ പറയാൻ പോകുന്ന കാര്യവും അതുതന്നെയാണ്.അവ എന്തൊക്കെയെന്ന് നോക്കാം….
ഫേസ്ബുക്കുമായി ലിങ്ക് ചെയ്യാതെ തന്നെ മെസഞ്ചര്‍ ഉപയോഗിക്കാം
ഫേസ്ബുക്കുക്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യാതെ മെസഞ്ചര്‍ ഉപയോഗിക്കാം .മെസഞ്ചര്‍ ഡോട്ട് കോമില് പോയി ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് സൈന്‍ ചെയ്താൽ മതി.
സൗജന്യ വോയ്സ് ആന്റ് വീഡിയോ കോള്‍
മെസഞ്ചര്‍ ആപ്പില്‍ പോയി വിളിക്കേണ്ട കോളറെ തെരഞ്ഞെടുത്ത് ടോപ്പ് റൈറ്റ് കോര്ണറില ഫോണ്‍/വീഡിയോ ഐക്കണില്‍ ക്ലിക്ക് ചെയ്യുക. ഗ്രൂപ്പ് ഓഡിയോ കോളിനും സൗകര്യമുണ്ട്. ഇതിനായി ഗ്രൂപ്പ് സംഭാഷണങ്ങളില്‍ ഫോണ്‍ ഐക്കണില്‍ ടാപ്പ് ചെയ്യണമെന്ന് മാത്രം.
ഗെയിം കളിക്കാം
സുഹൃത്തുക്കള്‍ക്കൊപ്പം കളിക്കാവുന്ന ഗെയിമുകളും മെസഞ്ചറില്‍ ഒളിഞ്ഞിരിപ്പുണ്ട്. ഗെയിം കളിക്കാനായി ഏതെങ്കിലും സുഹൃത്തുമായി ചാറ്റിങ്ങ് ആരംഭിച്ച് ഫുട്ബോള്‍/ബാസ്ക്കറ്റ് ബോള്‍ ഇമോജി അയക്കണം. ഇമോജിയില്‍ ടാപ്പ് ചെയ്ത് കളി ആരംഭിക്കാം.
ക്യുആര്‍ കോഡിലൂടെ നിങ്ങളെ കണ്ടെത്താന്‍ സുഹൃത്തിനെ സഹായിക്കാം
മെസഞ്ചറില്‍ ഒരു സുഹൃത്തിനെ കണ്ടെത്തണമെങ്കില്‍ നേരത്തെ ഫെയ്സ്ബുക്കില്‍ പോയി മുഴുവന്‍ പേരും ടൈപ്പ് ചെയ്ത് നോക്കണമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെ അല്ലാതേയും സുഹൃത്തുക്കളെ കണ്ടെത്താം. മെസഞ്ചര്‍ ഫോട്ടോയില്‍ പോയാല്‍ ക്യുആര്‍ കോഡ് ലഭിക്കും. ഈ ഫോട്ടോ റെസ്യൂമിലോ ബിസിനസ് കാര്‍ഡിലോ പ്രിന്റ് ചെയ്ത് മെസഞ്ചറില്‍ നിങ്ങളെ കണ്ടെത്താന്‍ സുഹൃത്തുക്കളെ സഹായിക്കാം.
മെസഞ്ചര്‍ ചാറ്റ് ഡെസ്ക്ടോപ്പിലുമാകാം
മെസഞ്ചര്‍ ഡോട്ട് കോമില് പോയാല്‍ ആപ്പ് ഡെസ്ക്ടോപ്പിലും ഉപയോഗിക്കാം. ഇമെയില്‍ അഡ്രസ്സ് വഴിയോ ഫോണ്‍ നമ്പര്‍ വഴിയോ സൈന്‍ ഇന്‍ ചെയ്യാന്‍ കഴിയും.
നോട്ടിഫിക്കേഷനെ പിടിച്ചു നിര്‍ത്താം
വെബ്ബിലായാലും മെസഞ്ചറിലായാലും ഇതിനുള്ള ഓപ്ഷന് ഉണ്ട്. സെറ്റിങ്സില്‍ പോയി വേണ്ട മാറ്റങ്ങള്‍ വരുത്തണമെന്ന് മാത്രം. ആവശ്യമുള്ളത്ര സമയം ഇതിനെ മ്യൂട്ട് ചെയ്തിടാനാകും.
സന്ദേശം വായിച്ചോ എന്നറിയാൻ
താങ്കള്‍ മെസഞ്ചറിലയച്ച സന്ദേശം വായിച്ചോ എന്നറിയാനുള്ള മാര്‍ഗ്ഗമുണ്ട്.

നിങ്ങളുടെ ലൊക്കേഷന്‍ അറിയാൻ
മെസഞ്ചറിലൂടെ അറിയാന്‍ സാധിക്കും. ഇക്കാര്യം കൂട്ടുകാര്‍ അറിയേണ്ടതില്ലെങ്കില്‍ ഓഫാക്കി വെയ്ക്കുന്നതാണ് നല്ലത്. സെറ്റിങ്സില്‍ ഇത് ഓണാക്കാനും ഓഫാക്കാനുമുള്ള ഓപ്ഷന് ഉണ്ട്.
ഗ്രൂപ്പ് ചാറ്റിനെ പിന് ചെയ്ത് നിർത്തതാം
ഗ്രൂപ്പ് ചാറ്റിനെ പിന് ചെയ്ത് നിര്‍ത്താന്‍ സാധിക്കും. ഗ്രൂപ്പ് എന്ന ടാബിനു കീഴില്‍ ഇതിനുള്ള സൗകര്യമുണ്ട്. വേണ്ട ഗ്രൂപ്പിനെ പിന് ചെയ്താല്‍ തിരഞ്ഞു നടക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാം.
ചാറ്റിലെ നീളമേറിയ പ്രത്യേകഭാഗം ഒഴിവാക്കുന്നതിന്
നീളമേറിയ ചാറ്റിലെ ഒരു പ്രത്യേകഭാഗം ഒഴിവാക്കുന്നതിന് മുഴുവന്‍ കോണ്‍വര്‍സേഷനും ഒഴിവാക്കേണ്ട കാര്യമില്ല. ഡിലിറ്റ് ചെയ്യേണ്ട വരി അമര്‍ത്തി പിടിച്ചാല്‍ മതി.
Leave a Reply