Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2024 7:25 pm

Menu

Published on January 28, 2016 at 2:29 pm

പ്രാതലിനു മുന്‍പേ കുടിയ്ക്കണം….!!!

best-liquids-drink-the-morning

രാവിലെ പ്രാതൽ പ്രധാനം തന്നെ. എന്നാല്‍ പ്രാതലിന് മുന്‍പ് പ്രധാനപ്പെട്ട മറ്റൊന്നുണ്ട്, വെള്ളം. ഉറക്കത്തിനിടയില്‍ സ്വാഭാവികമായും വെള്ളം കുടിയ്ക്കുന്നതു കുറയും. ഇതുകൊണ്ടുതന്നെ രാവിലെ ഡീഹൈഡ്രേഷനുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. ഇതുകൊണ്ടുതന്നെ രാവിലെ ഉണര്‍ന്നെഴുന്നേറ്റാല്‍ ഭക്ഷണത്തിനു മുന്‍പേ വെള്ളം കുടിയ്‌ക്കേണ്ടത് അത്യാവശ്യമാണ്.പച്ച വെള്ളം മാത്രമല്ല, മറ്റു ചില ചേരുവകള്‍ കലര്‍ന്ന വെള്ളം കുടിയ്ക്കുന്നതും ഏറെ ഗുണം ചെയ്യും. പ്രാതലിന് മുന്‍പു കുടിയ്‌ക്കേണ്ട ചില പാനീയങ്ങളെക്കുറിച്ച് വായിക്കൂ.

തണുത്ത വെള്ളം
തണുപ്പുള്ള വെള്ളം കുടിയ്ക്കുന്നത് ഏറെ ഗുണം ചെയ്യും. പ്രത്യേകിച്ചു തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക്. ഇത് ശരീരത്തിലെ അപചയപ്രക്രിയ 25 ശതമാനം വരെ വര്‍ദ്ധിപ്പിയ്ക്കുമെന്നാണ് പറയുന്നത്. മാത്രമല്ല, ശരീരത്തില്‍ നിന്നും ടോക്‌സിനുകള്‍ എളുപ്പത്തില്‍ പുറന്തള്ളപ്പെടുകയും ചെയ്യും. 500 മില്ലി വെള്ളമെങ്കിലും കുടിയ്ക്കണം.

വെളുത്തുള്ളി വെള്ളം
ഒരല്ലി വെളുത്തുള്ളി ഒരു ഗ്ലാസ് വെള്ളത്തില്‍ ചതച്ചു ചേര്‍ത്ത് രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുക. ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും, ലിവറിന്റെ പ്രവര്‍ത്തനത്തിനും ഏറെ നല്ലതാണ്. ശരീരത്തിന് പ്രതിരോധശേഷി നല്‍കാനും ഇത് സഹായിക്കും.

ചെറുനാരങ്ങാവെള്ളം
രാവിലെ ചെറുനാരങ്ങാവെള്ളം കുടിയ്ക്കുന്നത് ഗുണകരമാണ്. ഇത് ശരീരത്തിന് ഊര്‍ജം നല്‍കും. വൈറ്റമിനുകള്‍, മിനറലുകള്‍ എന്നിവടയങ്ങിയ നാരങ്ങാവെള്ളം മസിലുകള്‍ക്കും സന്ധികള്‍ക്കുമുള്ള ആയാസം നീക്കുന്നു. ദഹനത്തിനും ശോധനയ്ക്കും ഇത് ഏറെ സഹായകമാണ്. ഇളം ചൂടുള്ള ചെറുനാരങ്ങാവെള്ളമെങ്കില്‍ തടി കുറയാനും സഹായിക്കും.

ഗ്രീന്‍ ടീ
പ്രാതലിന് മുന്‍പു കുടിയ്ക്കാവുന്ന മറ്റൊന്നാണ് ഗ്രീന്‍ ടീ. ഇത് ഊര്‍ജം നല്‍കാനും ശരീരത്തില്‍ നിന്നും ടോക്‌സിനുകള്‍ നീക്കം ചെയ്യാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും തടി കുറയാനുമെല്ലാം സഹായകമാണ്.

മഞ്ഞള്‍പ്പൊടി
ഒരു നുള്ള് മഞ്ഞള്‍പ്പൊടി ഒരു ഗ്ലാസ് വെള്ളത്തില്‍ കലര്‍ത്തി കുടിയ്ക്കുക. ഇത് ക്യാന്‍സര്‍ പോലുള്ള പ്രശ്‌നങ്ങള്‍ തടയാന്‍ ഏറെ സഹായകമാണ്. കൊളസ്‌ട്രോള്‍ തോത് കുറയ്ക്കാനും ഇത് ഉത്തമമാണ്.

ജിഞ്ചര്‍ ടീ
വൈറ്റമിന്‍ സി, മഗ്നീഷ്യം എന്നിവയടങ്ങിയ ജിഞ്ചര്‍ ടീ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാനും നല്ല ദഹനത്തിനും സ്‌ട്രെസ് കുറയ്ക്കാനുമെല്ലാം ഏറെ നല്ലതാണ്.

ഉരുളക്കിഴങ്ങ് ജ്യൂസ്
ഉരുളക്കിഴങ്ങ് ജ്യൂസ് രാവിലെ കുടിയ്ക്കുന്നത് ശരീരത്തിലെ ടോക്‌സിനുകള്‍ അകറ്റും, ക്യാന്‍സറകറ്റും, കൊളസ്‌ട്രോള്‍ കുറയ്ക്കും, ദഹനത്തിന് ഗുണം ചെയ്യും.

Loading...

Leave a Reply

Your email address will not be published.

More News