Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2026 11:13 am

Menu

Published on November 25, 2016 at 7:28 pm

വിവാഹിതരാകാന്‍ പോകുന്നോ?എങ്കിൽ ഇതൊന്ന് അറിഞ്ഞോളൂ…

best-marriage-tips

വിവാഹം എന്നത് ഏതൊരു വ്യക്തിയുടേയും ജീവിതത്തിൽ പ്രധാനമുള്ള ഒന്നാണ്.വിവാഹ ജീവിതത്തിലേക്ക്‌ പ്രവേശിക്കാന്‍ പോകുന്ന ആണും പെണ്ണും പരസ്‌പരം അറിഞ്ഞിരിക്കേണ്ടത്‌ ആവശ്യമാണ്‌. പങ്കാളിയാകാന്‍ പോകുന്ന ആളുടെ സ്വഭാവം, സംസാരരീതി, ഇഷ്‌ടങ്ങള്‍, താല്‍പര്യങ്ങള്‍ എന്നിങ്ങനെയുള്ളവയെക്കുറിച്ച്‌ ഏകദേശ ധാരണ ഉണ്ടായിരിക്കണം.വളരെ നിസാരമായി അശ്രദ്ധയോടെ കാണേണ്ട കാര്യമല്ല വിവാഹം. അതിന് അതിന്റെതായ പ്രാധാന്യമുണ്ട്. എപ്പോഴും അല്‍പ്പം ഗൗരവത്തോടെ കാര്യങ്ങള്‍ തിരിച്ചറിഞ്ഞു മുന്നോട്ടുപോയാല്‍ വിവാഹ ജീവിതം വിജയമാക്കി തീര്‍ക്കാന്‍ കഴിയും. അതിനു നിങ്ങളെ സഹായിക്കുന്ന ചില ടിപ്‌സുകളെ കുറിച്ചാണ് ഇവിടെ പറയുന്നത്.

വിലകുറഞ്ഞ പ്രണയബന്ധം പോലെ ദുര്‍ബലമായ ഇടപെടലുകള്‍ വിവാഹിതരാകാന്‍ പോകുന്നവര്‍ തമ്മില്‍ ഉണ്ടാകരുത്‌. പക്വതയോടെയും അതിലുപരി സ്‌നേഹത്തോടെയും ആത്മാര്‍ഥതയോടെയും കൂടിയ ഇടപെടലായിരിക്കണം വിവാഹത്തിന്‌ മുമ്പുള്ള കൂടിക്കാഴ്‌ചകളിലും സംസാരത്തിലും.

ഇണകള്‍ക്ക്‌ പരസ്‌പരം പഠിക്കാനും അളക്കാനുമുള്ള അവസരമായി ഇതിനെ കാണണം. ഒന്നോ രണ്ടോ ദിവസം കൊണ്ട്‌ അവസാനിക്കുന്ന ബന്ധമല്ലാത്തതുകൊണ്ട്‌ മുഖം മൂടിയും മുഖവുരയുമില്ലാതെ തുറന്ന സമീപനമാണ്‌ ഈ സമയത്ത്‌ പരസ്‌പരം കൈക്കൊള്ളേണ്ടത്‌.

love

സംസാരത്തില്‍ നിന്നും പങ്കാളിയുടെ സ്വഭാവവും ഇഷ്‌ടങ്ങളും ഭാവി ജീവിതത്തെക്കുറിച്ചുള്ള കാഴ്‌ചപ്പാടുകളും മനസിലാക്കണം. ഇഷ്‌ടാനിഷ്‌ടങ്ങള്‍ പങ്കുവയ്‌ക്കുന്നതും നല്ലതാണ്‌. പങ്കാളിയുടെ താല്‍പര്യങ്ങള്‍ തിരിച്ചറിഞ്ഞ്‌ അതിനനുസരിച്ച്‌ സ്വയം മാറ്റങ്ങള്‍ വരുത്താനും ഈ അവസരം ഉപകരിക്കും.

ദാമ്പത്യജീവിതം ഒരു മത്സരമല്ല. ഇവിടെ ജയവും പരാജയവും ഇല്ല. അതുകൊണ്ട്‌ പിടിവാശിയും മത്സരവും ജീവിതത്തില്‍ വേണ്ട. സ്‌ത്രീ പുരുഷന്റെ കീഴില്‍ നില്‍ക്കണമെന്ന പഴഞ്ചന്‍ ചിന്താഗതി വച്ചുപുലര്‍ത്തുന്നത്‌ ആരോഗ്യകരമല്ല.

love

സ്‌ത്രീ പുരുഷന്‌ അടിമയാണെന്നൊക്കെയുള്ള ചിന്തകള്‍ കാലഹരണപ്പെട്ടു. ദാമ്പത്യത്തില്‍ സ്‌ത്രീക്കും പുരുഷനും തുല്യ പങ്കാളിത്തമാണുള്ളത്‌. അതുകൊണ്ടുതന്നെ പരസ്‌പര ബഹുമാനം ഉണ്ടായിരിക്കണം.

ആശയപരമായുള്ള പരസ്‌പര സ്വീകാര്യതയും ഉണ്ടായിരിക്കണം. എല്ലാക്കാര്യങ്ങളും ഒറ്റയ്‌ക്ക് തീരുമാനിച്ചു നടപ്പിലാക്കുന്ന പുരുഷ സ്വഭാവം മാറ്റിയെടുക്കേണ്ടതുതന്നെ. വിവാഹത്തിനു മുമ്പ്‌ പങ്കാളിയില്‍ ഇഷ്‌ടമില്ലാത്ത കാര്യങ്ങള്‍ തുറന്നു പറയുന്നതുകൊണ്ട്‌ ദോഷമില്ല.

love

വിവാഹത്തിനു മുമ്പുള്ള എണ്ണപ്പെട്ട ദിവസങ്ങള്‍ക്കുള്ളില്‍ പങ്കാളിയെ കൂടുതല്‍ അറിയാന്‍ ചിലപ്പോള്‍ കഴിഞ്ഞെന്നുവരില്ല. എങ്കിലും മനസിലാക്കാന്‍ കഴിയാവുന്നിടത്തോളം മനസിലാക്കുക. അടുത്തറിയുക.

വിവാഹത്തിനു മുമ്പ് പ്രണയിച്ചിരുന്നവര്‍ ആണെങ്കില്‍ കൂടി വിവാഹശേഷം പങ്കാളിയെ ബഹുമാനപൂര്‍വ്വം തന്നെ കാണണം.

പങ്കാളികള്‍ തമ്മിലുള്ള പ്രായം ജീവിതത്തില്‍ ഒരു നിര്‍ണ്ണായക ഘടകമാണ്. അതുകൊണ്ടു തന്നെ വിവാഹത്തിനു മുമ്പു പ്രായം സംബന്ധിച്ച് ശരിയായ വിവരങ്ങള്‍ അറിയാന്‍ ശ്രമിക്കുക.

men

അമിതമായ ആത്മാര്‍ഥത മൂലം വിവാഹത്തിനു മുമ്പുള്ള പ്രണയവും സെക്‌സും ആദ്യ രാത്രിയില്‍ തന്നെ തുറന്നു പറയുന്നതു തുടര്‍ന്നുള്ള സമാധാനം നഷ്ടപ്പെടുത്തും.

തുല്യ പങ്കാളിത്തബോധം ഉണര്‍ത്തണം. അത്തരത്തിലുള്ള സന്ദര്‍ഭങ്ങള്‍ ഉണ്ടാകണം. ചെറിയ വിഷയങ്ങളില്‍ പോലും പങ്കാളിയുടെ ആശയങ്ങളും അഭിപ്രായങ്ങളും ആരായാന്‍ വിവാഹത്തിനു മുമ്പുതന്നെ ശ്രമിക്കുന്നത്‌ നല്ലതാണ്‌.

love

ആരുടെയും അഭിപ്രായം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുത്‌. താല്‍പര്യങ്ങള്‍ തുറന്നു പറയുകതന്നെവേണം. അതേ സമയം പങ്കാളിയുടെ കൂടി അഭിപ്രായം ആരാഞ്ഞശേഷം ആവശ്യമായ മാറ്റങ്ങള്‍ വരുത്താനും മടിക്കരുത്‌.
അമിതമായ ആത്മാര്‍ഥത മൂലം വിവാഹത്തിനു മുമ്പുള്ള പ്രണയവും സെക്‌സും ആദ്യ രാത്രിയില്‍ തന്നെ തുറന്നു പറയുന്നതു തുടര്‍ന്നുള്ള സമാധാനം നഷ്ടപ്പെടുത്തും.

love

 

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News