Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 9, 2026 12:30 pm

Menu

Published on January 2, 2016 at 2:15 pm

10,000 രൂപയില്‍ താഴെ വിലയുള്ള പത്ത് മികച്ച സ്മാര്‍ട്ട് ഫോണുകള്‍

best-phones-under-10000-rs

10000രൂപയില്‍ താഴെ വിലവരുന്ന മികച്ച 10 ഫോണുകളെ കുറിച്ചാണിവിടെ പറയുന്നത്.

അസുസ് സെന്‍ഫോണ്‍ 2 ലേസര്‍

ലേസര്‍ ഓട്ടോ ഫോക്കസോടുകൂടിയ ക്യാമറയുള്‍പ്പടെ മികച്ച സംവിധാനങ്ങളാണ് ഈ സ്മാര്‍ട്ട് ഫോണുകളുള്ളത്. ഗോറില്ല ഗ്ലാസ് സംരക്ഷണത്തോടുകൂടിയ 5.5 ഇഞ്ച് എച്ച്ഡി(1280x720p) ഡിസിപ്ലേ, ലേസര്‍ ഓട്ടോ ഫോക്കസോടുകൂടിയ 13 മെഗാപിക്‌സല്‍ ക്യാമറ. ഡ്യുവല്‍ എല്‍.ഇ.ഡി ഫഌഷ്, 5 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ, 3,000 mAh ബാറ്ററി എന്നിവയാണ് സെന്‍ഫോണിന്റെ പ്രധാന പ്രത്യേകതകള്‍. ക്യുവല്‍കോം സ്‌നാപ്ഡ്രാഗണ്‍ 410 ക്വാഡ്‌കോര്‍ പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന സെന്റഫോണില്‍ 2 ജി.ബി, 3ജിബി ഓപ്ഷനുകളും 16ജി.ബി ഇന്റേണല്‍ സ്റ്റോറേജ്, 128 ജിബി വരെ ഉയര്‍ത്താവുന്ന മൈക്രോ എസ്ഡി കാര്‍ഡ് സൗകര്യം, ആന്‍ഡ്രോയിഡ് 5.0 ലോലിപോപ് ഒ.എസിലാണ് സെന്‍ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. വില 9,999 രൂപ.

asoos

കൂള്‍പാഡ് നോട്ട് 3

3 ജി.ബി റാം ഫിങ്കര്‍ പ്രിന്റ് സ്‌കാനര്‍ തുടങ്ങിയ സൗകര്യങ്ങളോടു കൂടി പുറത്തിറങ്ങുന്ന ഉള്ള ആദ്യ സ്മാര്‍ട്ട് ഫോണ്‍ ആയിരുന്നു കൂള്‍പാഡ് നോട്ട് 3. ആപ്ലിക്കേഷനുകള്‍ ഓപ്പണ്‍ ചെയ്യാനും മറ്റുമായി ഫിങ്കര്‍പ്രിന്റ്, ജസ്റ്റര്‍ ഒതന്റിക്കേഷന്‍ സൗകര്യം ഉപയോഗിക്കാന്‍ ഈ സ്മാര്‍ട്‌ഫോണില്‍ കഴിയും. 5.5 ഇഞ്ച് എച്ച്.ഡി(720x1280p) ഡിസ്‌പ്ലേ,1.3GHz 64 ബിറ്റ് മീഡിയ ടെക്ക് എം.ടി6753 ഒക്ടകോര്‍ പ്രൊസസര്‍, 16 ജി.ബി സ്റ്റോറേജ്, 64 ജിബി വരെ വര്‍ധിപ്പിക്കാവുന്ന എക്‌സ്റ്റേണല്‍ മെമ്മറി, 13 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും 5 എം.പി ഫ്രണ്ട് ക്യാമറ. തുടങ്ങിയ സൗകര്യമുള്ള ഈ ഫോണ്‍ ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പിലാണ് പ്രവര്‍ത്തിക്കുന്നത്. വില 8,999 രൂപ.

cool-pad

ഷവോമി റെഡ്മി 2 പ്രൈം

ഷാവോമിയുടെ ആദ്യ ഇന്ത്യന്‍ നിര്‍മ്മിത സ്മാര്‍ട്‌ഫോണ്‍ ആണിത്. റെഡ്മി2 സ്മാര്‍ട് ഫോണിന്റെ അപ്‌ഡേറ്റഡ് പതിപ്പാണ് ഇത്. 4.7 ഇഞ്ച് എച്ച്.ഡി ഡിസിപ്ലേ, 4.4 കിറ്റ്കാറ്റ് ഒ.എസ്, 64 ബിറ്റ് 1.2 GHz ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ 410 പ്രൊസസര്‍, 2 ജി.ബി റാം, 16.ജി.ബി ഇന്റേണല്‍ മെമ്മറി, 32 ജിബി വരെ ഉയര്‍ത്താവുന്ന മൈക്രോ എസ്.ഡി കാര്‍ഡ് സൗകര്യം എന്നിവ റെഡ്മി 2 പ്രൈമിന്റെ പ്രത്യേകതയാണ്. 8 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും 2 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയും 2,200 mAh ബാറ്ററി എന്നിവയും റെഡ്മിയുടെ പ്രത്യേകതകളാണ്. വില 6,999 രൂപ.

shavomi
 മൈക്രോമാക്സ്  യു യുറേക്ക പ്ലസ്

യുറേക എന്ന ആദ്യ ബഡ്ജറ്റ് സ്മാര്‍ട് ഫോണിന്റെ അപ്‌ഡേറ്റഡ് പതിപ്പാണ് യു യുറേക്ക പ്ലസ്.5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസിപ്ലേ, 64 ബിറ്റ് 1.5 GHz ക്യുവല്‍കോം സ്‌നാപ് ഡ്രാഗണ്‍ 615 ഒക്ടക്കോര്‍ ചിപ്പ് 2ജിബി DDR3 റാം, 16 ജി.ബി ഇന്റേണല്‍ സ്റ്റോറേജ്, 128 ജി.ബി വരെ ഉയര്‍ത്താവുന്ന മൈക്രോ എസ്.ഡി കാര്‍ഡ് സൗകര്യം എന്നിവയാണ് യു യുറേക പ്ലസിന്റെ പ്രത്യേകതകള്‍ 13 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, 5 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ, 2,500 mAh ബാറ്ററി എന്നിവയും യുറേക്കയുടെ പ്രത്യേകതകളാണ്. വില 8,999 രൂപ.

micromaks
ലെനോവോ എ6000 പ്ലസ്

ഡ്യുവല്‍സിം സ്മാര്‍ട്‌ഫോണ്‍ ആണിത്. 5 ഇഞ്ച് എച്ച്.ഡി ഡിസിപ്ലേ, 8 ജി.ബി ഇന്റേണല്‍ സ്റ്റോറേജ്, 32 ജി.ബി വരെ ഉയര്‍ത്താവുന്ന മൈക്രോ എസ്.ഡി കാര്‍ഡ് സൗകര്യം 8 മെഗൈപിക്‌സല്‍ റിയര്‍ ക്യാമറയും 2 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയും ഇതിന്റെ പ്രത്യേകതകളാണ്. 64 ബിറ്റ് 1.2 GHz ക്വാഡ് കോര്‍ സ്‌നാപ് ഡ്രാഗണ്‍ 410 പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ലെനോവോ എ6000 പ്ലസിന് 2ജിബി റാമും 2,300 mAh ബാറ്ററിയും ഉണ്ട്.വില 9,190 രൂപ

xolo

മൈക്രോസോഫ്റ്റ് ലൂമിയ 640

2015 മാര്‍ച്ചില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ആദ്യമായി പുറത്തിറക്കിയ സ്മാര്‍ട് ഫോണ്‍ ആണ് ലൂമിയ 640. 5 ഇഞ്ച് എച്ച്.ഡി സ്‌ക്രീന്‍, 1.2 GHz ക്യുവല്‍ കോം 400 (MSM8926) ക്വാഡ് കോര്‍ പ്രൊസസര്‍, 1ജിബി റാം. 8 ജി.ബി ഇന്റേണല്‍ സ്റ്റോറേജ്, 128ജിബി വരെ ഉയര്‍ത്താവുന്ന മൈക്രോ എസ്.ഡി കാര്‍ഡ് സൈകര്യം ഒപ്പം 2,500 mAh ബാറ്ററി.വില 9,363   രൂപ.

lumia

ഹുവാവേയ് ഹോണര്‍ 4 എക്‌സ്

ബഡ്ജറ്റ് സ്മാര്‍ട്‌ഫോണുകളുടെ പട്ടികയില്‍ ഇടം പിടിച്ച മറ്റൊരു ചൈനീസ് സ്മാര്‍ട് ഫോണാണ് ഹുവാവേയ് ഹോണര്‍ 4 എക്‌സ്. 5.5 ഇഞ്ച് ഐ.പി.എസ് എച്ച്.ഡി (720X1280) ഡിസിപ്ലേയാണ് ഇതിനുള്ളത്. 64 ബിറ്റ് 1.2 GHz ക്യുവല്‍കോം സ്‌നാപ് ഡ്രാഗണ്‍ 410 ക്വാഡ് കോര്‍ പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട് ഫോണിന് 2 ജിബി റാം ആണുള്ളത്. 8 ജി.ബി ഇന്റേണല്‍ സ്‌റ്റോറേജും മൈക്രോ എസ്.ഡി കാര്‍ഡ് സൗകര്യവും ഇതിനുണ്ട്. എല്‍.ഇ.ഡി ഫഌഷോടുകൂടിയ 13 എം.പി റിയര്‍ ക്യാമറയും 5 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയും ഇതിനുണ്ട്. വില 9,999 രൂപ.

smartphone

മൈക്രോ മാക്‌സ് ക്യാന്‍വാസ് നിട്രോ 4ജി

ബഡ്ജറ്റ് സ്മാര്‍ട് ഫോണുകളില്‍ മികച്ച മറ്റൊരു ഫോണ്‍ ആണ് മൈക്രോ മാക്‌സ് ക്യാന്‍വാസ് നിട്രോ 4ജി. ആകര്‍ഷകമായ ഡിസൈനും ആഗസ്റ്റില്‍ പുറത്തിറക്കിയ ഈ സ്മാര്‍ട്‌ഫോണിന്റെ പ്രത്യേകതയാണ്.720×1280 പിക്‌സലിന്റെ 5 ഇഞ്ച് ഐ.പി.എസ് എച്ച്.ഡി ഡിസിപ്ലേ, ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍, 1.4 GHz ക്യുവല്‍കോം സ്‌നാപ് ഡ്രാഗണ്‍ 415 ഒക്ടകോര്‍ പ്രോസസര്‍ 2 ജി.ബി റാം 16 ജി.ബി ഇന്റേണല്‍ സ്‌റ്റോറേജ് എന്നിവ ക്യാന്‍വാസ് നിട്രോ 4ജിയുടെ പ്രത്യേകതകളാണ്.വില 9,485 രൂപ

canvas

മോട്ടോ ഇ( സെക്കന്റ് ജനറേഷന്‍) 4ജി

40 x 960 പിക്‌സല്‍ റസലൂഷനോടുകൂടിയ 4.5 ഇഞ്ച് ഡിസിപ്ലേ 5 മെഗാപിക്‌സല്‍ ക്യാമറ, .3 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ, 8 ജിബി ഇന്റേണല്‍ സ്റ്റോറേജ് 32 ജിബി വരെ വര്‍ധിപ്പിക്കാവുന്ന എസ്.ഡി കാര്‍ഡ് സൗകര്യം എന്നിവ മോട്ടോ ഇ( രണ്ടാം ജനറേഷന്‍) 4ജിയുടെ പ്രത്യേകതകള്‍.  1.2 GHz ക്വാഡ് കോര്‍ 64ബിറ്റ് കുവല്‍കോം സ്‌നാപ് ഡ്രാഗണ്‍ 410 പ്രോസറിലാണ് ഈ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. വില 6,299 രൂപ.

motoe

ലെനോ വോ കെ3 നോട്ട്

വില 8,999 ലെനോവോയില്‍ നിന്നും കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയതില്‍ ഏറ്റവും ജനപ്രിയമായ സ്മാര്‍ട് ഫോണ്‍ ആണ് കെ3 നോട്ട്. 5.5 ഇഞ്ച് ഐ.പി.എസ് ഫുള്‍ എച്ച്.ഡി(1920x1080p). 1.7 GHz 64 ബിറ്റ് മീഡിയ ടെക്ക് ഒക്റ്റകോര്‍ പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് 16 ജി.ബി ഇന്റേണല്‍ സ്‌റ്റോറേജ് സൗകര്യമുണ്ട്. 32 ജി.ബി വരെ വര്‍ധിപ്പിക്കാവുന്ന എക്‌സ്റ്റേണല്‍ കാര്‍ഡ് സൗകര്യവും ഉണ്ട്. ആന്‍്‌ഡ്രോയിഡ് 5.0 ലോലിപോപ്പ് വേര്‍ഷനാണ് കെ3 നോട്ടില്‍ ഉള്ളത്. 3,000 mAh ബാറ്ററി, 13 എം.പി റിയര്‍ ക്യാമറ, ഡ്യുവല്‍ എല്‍.ഇ.ഡി ഫഌഷ്, 5 എം.പി ഫ്രണ്ട് ഫേസിങ് കാമറ. എന്നിവയും കെ.3 നോട്ടിന്റെ പ്രത്യേകതയാണ്.വില 8,999 രൂപ

lenovo-k3

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News