Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 4, 2024 8:05 pm

Menu

Published on January 13, 2016 at 9:58 am

നിങ്ങള്‍ക്കറിയുമോ ഭക്ഷണം കഴിയ്‌ക്കേണ്ട സമയം ???

best-time-to-having-food

ഭക്ഷണം കഴിയ്‌ക്കേണ്ടത് എപ്പോഴൊക്കെ എന്ന ചോദ്യത്തിന് വിശക്കുമ്പോള്‍ എന്നാണ് നിങ്ങളുടെ ഉത്തരമെങ്കില്‍ തെറ്റി, വിശക്കുമ്പോഴല്ല സമയമനുസരിച്ചാണ് ഭക്ഷണം കഴിയ്‌ക്കേണ്ടത്. ആരോഗ്യത്തില്‍ വളരെയധികം സഹായിക്കുന്നതാണ് സമയമറിഞ്ഞ് ഭക്ഷണം കഴിക്കേണ്ടത്.ഭക്ഷണ കാര്യത്തിൽ സമയ നിഷ്ടയില്ലെങ്കിൽ അത് അനാരോഗ്യവും അസിഡിറ്റിയും അമിതവണ്ണവും പോഷകക്കുറവും വിളിച്ചു വരുത്തും.

പലരും സമയക്കുറവ് കൊണ്ട് പ്രഭാത ഭക്ഷണം ഒഴിവാക്കാറുണ്ട്. എന്നാല്‍ പിന്നീട് ഇതുകൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ട് ഭാവിയില്‍ നമ്മളറിയും.ഭക്ഷണം കഴിയ്ക്കാനും കഴിയ്ക്കാതിരിക്കാനും പ്രത്യേക സമയമുണ്ടെന്ന് അറിഞ്ഞിരിക്കണം. ഏതൊക്കെയാണ് ഭക്ഷണം കഴിയ്ക്കാന്‍ പറ്റിയ സമയം എന്നു നോക്കാം.

പ്രഭാത ഭക്ഷണം
പ്രഭാത ഭക്ഷണം കഴിയ്ക്കുന്നതിനാണ് ഏറ്റവും കൂടുതല്‍ പ്രാധാന്യം. ഉറക്കം എഴുന്നേറ്റ് 30 മിനിട്ടിനുള്ളില്‍ ഇത് കഴിച്ചിരിക്കണം. സമയം കൃത്യമായി പറയുകയാണെങ്കില്‍ ഏഴ് മണിയ്ക്കുള്ളില്‍ കഴിയ്ക്കണം.

ഉച്ചഭക്ഷണം
ഉച്ചഭക്ഷണം കഴിയ്ക്കാനുള്ള ഏറ്റവും പറ്റിയ സമയം 12.45 ആണ്. പ്രത്യേകിച്ചും പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും തമ്മില്‍ നാല് മണിക്കൂര്‍ ഇടവേളയെങ്കിലും വേണം.

അത്താഴം
അത്താഴം ഒഴിവാക്കുന്നതാണ് ഏറ്റവും വലിയ അപകടം. വൈകിട്ട് 7 മണിയ്ക്കും 8 മണിയ്ക്കും ഉള്ളില് അത്താഴവും കഴിച്ചിരിയ്ക്കണം. അത്താഴം കഴിഞ്ഞ് മൂന്ന് മണിക്കൂറിന് ശേഷം മാത്രമേ ഉറങ്ങാന്‍ പാടുള്ളൂ.

വ്യായാമ സമയത്തെ ഭക്ഷണം
വര്‍ക്കൗട്ടിനു മുന്‍പ് തന്നെ എന്തെങ്കിലും പ്രോട്ടീന്‍ നിറഞ്ഞ ഭക്ഷണം കഴിച്ചിരിയ്ക്കണം. മാത്രമല്ല കഠിന വ്യായാമ മുറകള്‍ വെറും വയറ്റില്‍ ചെയ്യാന്‍ പാടില്ല.

Loading...

Leave a Reply

Your email address will not be published.

More News