Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 11, 2026 12:46 am

Menu

Published on September 25, 2015 at 10:18 am

സൂക്ഷിക്കുക…..ഫേസ്ബുക്കിൽ ഡിസ്‌ലൈക്ക് ഓപ്ഷന്റെ പേരിൽ പുതിയ മാൽവെയർ….!

beware-facebook-dislike-button-scams-on-the-prowl

ലണ്ടൻ : അടുത്തിടെ പ്രഖ്യാപിച്ച ഫേസ്ബുക്കിലെ ഡിസ്‌ലൈക്ക് ബട്ടന്‍റെ മറവിൽ പുതിയ വൈറസ്.ഡിസ്‌ലൈക്ക് ഓപ്ഷന്‍ പ്രൊഫൈലില്‍ ഉള്‍പ്പെടുത്താനുള്ള ക്ഷണം അയച്ചുകൊണ്ടാകും സന്ദേശമെത്തുക. Get newly introduced facebook dislike button on your profile എന്നായിരിക്കും ലിങ്കില്‍ രേഖപ്പെടുത്തിയിരിക്കുക. ന്യൂസ് ഫീഡിലോ, സന്ദേശത്തിലോ ഒരു ലിങ്ക് നിങ്ങള്‍ക്ക് ലഭിച്ചാല്‍ സൂക്ഷിക്കണമെന്നാണ് ടെക്‌വിദഗ്ദര്‍ പറയുന്നത്.ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുന്നതോടെ സുഹൃത്തുക്കളെയും ഇതിലേക്ക്‌ ക്ഷണിക്കാന്‍ ആവശ്യപ്പെടും. തുടര്‍ന്ന്‌ ഡിസ്‌ലൈക്ക്‌ ഓപ്‌ഷന്‍ ഇന്‍സ്‌റ്റാള്‍ ചെയ്യുന്നുവെന്ന്‌ കാണിക്കും എന്നാല്‍ ഒന്നും സംഭവിക്കില്ല.പ്രൊഫൈലിൽ നിന്നും വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാനുള്ള പുതിയ മാല്‍വെയര്‍ ആയിരിക്കാം ഇതെന്നാണ്‌ സൂചന.കൂടാതെ ഇവ സ്പാം ആക്രമണങ്ങളും പേഴ്സനൽ കംപ്യൂട്ടറിന് കേടുപാടുണ്ടാക്കുന്നതായും വിദഗ്ധർ പറയുന്നു.അതേസമയം ഫേസ്ബുക്ക് ഇത്തരമൊരു ലിങ്ക് ഔദ്യോഗികമായി ഇറക്കിയിട്ടില്ലെന്നതാണ് ശ്രദ്ധേയം.അതുകൊണ്ട് തന്നെ ഡിസ്‌ലൈക്ക് ബട്ടണിന് ക്ഷണിച്ചു കൊണ്ടുളള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുന്നതാണ് വിദഗ്ദർ നൽകുന്ന മുന്നറിയിപ്പ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News