Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്റര്‍നെറ്റ് ഇല്ലെങ്കിലും വാട്‌സ്ആപ് ഉപയോഗിക്കാം എന്ന മെസേജ് നിങ്ങൾക്ക് എപ്പോഴെങ്കിലും കിട്ടിയോ…?എങ്കിൽ സൂക്ഷിക്കുക…!!നിങ്ങളെ കുടുക്കാനുള്ള ഹാക്കർമാരുടെ പുതിയ തന്ത്രമാണിത്.വെബ് ലിങ്കോടു കൂടിയ സന്ദേശമാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്. ഇന്റര്‍നെറ്റ് ഡാറ്റ ലാഭിക്കാനുള്ള വെഗ്രതയില്‍ ഈ സന്ദേശത്തില്‍ ക്ലിക്ക് ചെയ്യുന്നതോടെ ‘WhatsAppNoData.com’ എന്ന വെബ്‌സൈറ്റിലേക്കാണ് പ്രവേശിക്കുക. ഈ സൌകര്യം ഉറപ്പാക്കുന്നതിനായി നിങ്ങളുടെ വാട്‌സ്ആപ് നമ്പര്‍ രേഖപ്പെടുത്താന്‍ സൈറ്റില്‍ നിന്നു നിര്‍ദേശം ലഭിക്കും. ഹാക്കര്‍മാരുടെ വലയില്‍ കുടുങ്ങി നമ്പര്‍ നിങ്ങള്‍ രേഖപ്പെടുത്തിയാല്‍, നിങ്ങളുടെ കോണ്‍ടാക്ട് ലിസ്റ്റിലുള്ള 12 പേരുടെ അക്കൌണ്ടിലേക്കും മൂന്നു ഗ്രൂപ്പുകളിലേക്കും സന്ദേശം അയക്കപ്പെടും. പിന്നീടങ്ങോട്ട് നിങ്ങളുടെ നമ്പറിലേക്ക് സ്പാം മെസേജുകളുടെ പ്രവാഹമാകും ഉണ്ടാവുക. ഹാക്കര്‍മാരുടെ ഇത്തരം ചതിക്കുഴിയില്‍ വീഴാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് ഇന്റര്‍നെറ്റ് സുരക്ഷ ഏജന്സികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Leave a Reply