Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 6, 2025 8:03 am

Menu

Published on February 26, 2014 at 9:46 am

ലൂപ് മൊബൈലിനെ എയർടെൽ ഏറ്റെടുത്തു

bharti-airtel-set-to-acquire-loop-mobile-in-a-rs-700-crore-deal

ന്യൂഡല്‍ഹി : മുംബൈ സര്‍ക്കിളില്‍ മാത്റം സാന്നിധ് ധ്യമുള്ള  ലൂപ് മൊബൈലിനെ രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ കമ്പനിയായ ഭാരതി എയര്‍ടെല്‍ ഏറ്റെടുക്കുന്നു. നവംബറില്‍ ലൂപ് മൊബൈലിന്റെ ലൈസന്‍സ് കാലാവധി പൂര്‍ത്തിയാകുകയാണ്. ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുമ്പോള്‍ ഇവരുടെ 30 ലക്ഷം വരിക്കാര്‍ക്ക് എയര്‍ടെല്ലിന്റെ സേവനം ലഭിക്കും.  700 കോടി രൂപയുടേതാണ് ഇടപാട്.  ഇതില്‍ 300 കോടി രൂപ ലൂപ്പിന്റെ പ്റൊമോട്ടര്‍മാരായ ഖെയ്ത്താന്‍ കുടുംബത്തിന് ലഭിക്കും. ശേഷിച്ച 400 കോടി രൂപ കമ്പനിയുടെ കടബാധ്യത തീര്‍ക്കാനാവും ചെലവഴിക്കുക. ഇതോടെ എയര്‍ടെല്‍ മുംബൈ സര്‍ക്കിളിലെ ഏറ്റവും വലിയ മൊബൈല്‍ സേവനദാതാവുമാകും. ലൂപ്പിന്റെ ആസ്തികളും എയര്‍ടെല്ലിന് ലഭിക്കും. എന്നാല്‍, ജീവനക്കാരെ എടുക്കില്ലെന്നാണ് സൂചന.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News