Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2026 1:04 pm

Menu

Published on January 25, 2016 at 5:55 pm

12-കാരിയുടെ ചെവിയില്‍ ഉറുമ്പുകൾ സ്ഥിരതാമസക്കാർ

big-ants-found-living-in-12-year-old-girls-ear

വലിയതരം കൂനന്‍  ഉറുമ്പുകളാണ് 12-കാരിയുടെ ചെവിയില്‍ വീട് ഉണ്ടാക്കി താമസിക്കുന്നത്. വിശ്വസിച്ചാലും ഇല്ലെങ്കിലും,കാണുന്നവര്‍ എല്ലാം അത്ഭുതത്തോടെ നോക്കുകയാണ്. അഹമ്മദാബാദ് ബനസ്കന്ദയിൽ ആണ് ശ്രേയ ഡാര്‍ജി എന്നാ ഈ 12 വയസുകാരിയുടെ താമശിക്കുന്നത്. 10,15 ഉറുമ്പുകള്‍ വീതം എല്ലാ ദിവസവും അവളുടെ ചെവി നിന്നും പുറത്ത് വന്നുകൊണ്ടിരിക്കും, ചരിത്രത്തില്‍ തന്നെ ഇത് ആദ്യത്തെ സംഭവം ആണെന്നാണ് പെൺകുട്ടിയെ ചികിത്സിച്ച ഡോക്ടർമാർപോലും പറയുന്നത്. പെണ്‍കുട്ടിക്ക് യാതോരുതര അസ്വസ്ഥതയും വേദനയും അനുഭവപ്പെടുന്നില്ല എന്നതാണ് വേറൊരു അത്ഭുതം. ലാപറോസ്കോപിക് ക്യാമറ മുഖേനയാണ് ഡോക്ടർമാർ ചെവിയില്‍നിന്നും ഉറുമ്പുകളെ കണ്ടെത്തിയത്. ഉറുമ്പുകള്‍ ചെവിയില്‍ മുട്ടയിട്ട് ഇരിക്കുകയനെന്നാണ് അവര്‍ പറയുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ അവളുടെ മാതാപിതാക്കളോട് ചെവിയിൽ എന്തോ അസ്വസ്ഥത ഉള്ളതായി പറഞ്ഞതനുസരിച്ച് ആശുപത്രിയില്‍ കാണിച്ചെങ്കിലും ഇതുവരെയും ആര്‍ക്കും ഇതിന് ഒരു പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News