Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 18, 2026 7:36 am

Menu

Published on November 18, 2016 at 11:41 am

ഉണ്ണാതെയും ഉറങ്ങാതെയും കാണാതായ ഭാര്യയെ തേടി ഒമ്പതു മാസം സൈക്കിളിൽ; ഒടുവിൽ സംഭവിച്ചത്…..

bihar-man-finally-finds-missing-wife-after-a-nine-month-search

കാണാതായ ഭാര്യയെതേടി ഒമ്പതു മാസം സൈക്കിളിൽ നാടു മുഴുവൻ അലഞ്ഞ ഒരു ബിഹാറുകാരന്റെ കഥയാണിപ്പോൾ സോഷ്യൽ മീഡിയയിൽ പ്രധാന ചർച്ചാവിഷയം.ഉദാത്ത സ്നേഹത്തിന്റെ മാതൃകയായ തപേശ്വർ സിങ് ദേശീയ മാധ്യമങ്ങളിൽപ്പോലും ചർച്ചയായിരിക്കുകയാണ്.ഭാര്യയുടെ ചിത്രമുള്ള ഫ്‌ളക്‌സ് ബോര്‍ഡ് മുന്നിലും പിന്നിലും പ്രദര്‍ശിപ്പിച്ച സൈക്കിളില്‍ ഉടനീളം അലഞ്ചു തിരിഞ്ഞ് നാട്ടുകാരുടെ മുഴുവന്‍ സഹതാപത്തിന് വിധേയനായ ഇയാള്‍ ഒടുവില്‍ ഒമ്പതുമാസത്തിന് ശേഷം ഭാര്യയെ കണ്ടെത്തി. തെരച്ചിലിനിടയില്‍ വിശ്രമിക്കാനിരുന്നത് ഭാര്യയുടെ തൊട്ടടുത്തായിരുന്നു.

ഉത്തരാഖണ്ഡിലെ ധര്‍മ്മശാലയില്‍ നിന്നുമായിരുന്നു ഇവരെ തപേശ്വര്‍ സിംഗ് കണ്ടെത്തിയത്. വിവാഹിതനായി അധികം കഴിയും മുമ്പ് ഭാര്യയെ കാണാതെ പോകുകയും അന്നു മുതല്‍ തപേശ്വര്‍ തെരച്ചില്‍ ആരംഭിക്കുകയുമായിരുന്നു. തുടര്‍ന്ന് ഞായറാഴ്ച വൈകിട്ട് ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനില്‍ തെരച്ചില്‍ അവസാനിപ്പിച്ച് വിശ്രമിക്കുമ്പോള്‍ ആകസ്മികമായി വഴിയരികില്‍ നിന്നും ഭാര്യയെ കണ്ടെത്തി. ജോലിയുമായി ബന്ധപ്പെട്ട ബീഹാറില്‍ നിന്നും മീററ്റിലേക്ക് ചേക്കേറിയ ആളാണ് തപേശ്വര്‍ സിംഗ്. കിട്ടിയ ജോലികള്‍ ചെയ്ത് ജീവിക്കുന്നതിനിടയില്‍ ബാജ്ഘട്ടിലെ ധര്‍മ്മജശാലയിലെ ബന്ധുക്കള്‍ ഉപേക്ഷിച്ചു പോയ ബബിതയെ മൂന്ന് വര്‍ഷം മുമ്പാണ് തപേശ്വര്‍ സിംഗ് വിവാഹം കഴിച്ചത്. പിറ്റേന്ന് തന്നെ കാണാതെയും പോയി.

ഈ വര്‍ഷം മാര്‍ച്ചിലാണ് സിംഗ് ഭാര്യയെ തെരയുന്ന വാര്‍ത്ത മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. സകലവിധ പ്രതിസന്ധികളെയും തരണം ചെയ്ത് ഭാര്യയെ കണ്ടെത്തുമെന്ന ദൃഡ നിശ്ചയത്തില്‍ സൈക്കിളില്‍ ഉണ്ണാതെയും ഉറങ്ങാതെയും പോക്കറ്റില്‍ നയാ പൈസ ഇല്ലാതെയും സിംഗ് സൈക്കിളില്‍ സഞ്ചരിച്ചു. സഹതാപം തോന്നുന്നവര്‍ വാങ്ങിക്കൊടുത്ത ഭക്ഷണമാണ് കഴിച്ചത്. 40 ദിവസത്തെ തിരച്ചിലിനൊടുവില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ബബിതയെ മീററ്റിലെ ഒരു പിമ്പ് ബബിതയെ വേശ്യാത്തെരുവില്‍ വിറ്റെന്ന് പറഞ്ഞു കേട്ടു. ഇതേ തുടര്‍ന്ന വേശ്യാലയങ്ങളുള്ള എല്ലാ ജില്ലകളും അരിച്ചു പെറുക്കി. വേശ്യാലയം നടത്തുന്ന അനേകം ഉടമകളുമായി സംസാരിച്ചു. ഒടുവില്‍ ബബിതയെ വിറ്റെങ്കിലും മാനസീകാസ്വാസ്ഥ്യം കാട്ടിയതിനാല്‍ കാര്യങ്ങള്‍ വേണ്ടപോലെ നടന്നില്ല എന്ന് പിമ്പില്‍ നിന്നു തന്നെ അറിയുകയും ചെയ്തു.

പിന്നീട് പരാതിയുമായി സിംഗ് പോലീസിനടുത്തും എത്തി. സഹായിക്കാമെന്ന് അവര്‍ വാഗ്ദാനം ചെയ്‌തെങ്കിലും ഒന്നും നടന്നില്ല. എന്നിട്ടും ബബിതയോടുള്ള അഗാധമായ പ്രണയം നിമിത്തം സിംഗ് പ്രതീക്ഷ അവസാനിപ്പിച്ചില്ല. ഒടുവിലാണ് ഞായറാഴ്ച കണ്ടെത്തിയത്. മുഷിഞ്ഞുകീറിയ തുണി പുതച്ചിരിക്കുന്ന ബബിതയെ കണ്ട് ആദ്യം സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ലെന്നും സിംഗ് പറഞ്ഞു.

ഞായറാഴ്ച ബ്രാജ്ഘട്ടിലെ ഒരാള്‍ ബബിദ ഹല്‍ദ്വാനിയില്‍ ഭിക്ഷ യാചിക്കുന്നത് കണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ദിവസം മുഴുവന്‍ ഹല്‍ദ്വാനിയില്‍ തെരഞ്ഞു. എല്ലാം കഴിഞ്ഞ്് ഇനിയെന്ത് എന്ന് ആലോചിച്ചിരിക്കുമ്പോഴാണ് മരവിച്ച ഒരു നോട്ടവുമായി ബബിത തൊട്ടടുത്ത്ഇരിക്കുന്നത് കണ്ടെത്തിയത്. എട്ടു മാസമായി താന്‍ തിരഞ്ഞുകൊണ്ടിരുന്ന, ഒരു ദശകം കൊണ്ട് സമ്പാദിച്ച പണം മുഴുവന്‍ ആരെ കണ്ടെത്താനാണോ ചെലവഴിച്ചത് അയാള്‍ തൊട്ടടുത്ത് ഇരിക്കുന്നത് അവിശ്വസനീയമായിരുന്നു. മറ്റുള്ളവര്‍ ചുഷണം ചെയ്യാതിരിക്കാനാണ് ബബിത മാനസീകാസ്വാസ്ഥമുളളവളെ പോലെ വൃത്തികെട്ട വേഷം ധരിച്ചതെന്ന് തനിക്ക് മനസ്സിലായെന്നും സിംഗ് വ്യക്തമാക്കുന്നു. ഭര്‍ത്താവിന്റെ അരികില്‍ തിരിച്ചെത്തിയപ്പോള്‍ എന്തു തോന്നി എന്ന ചോദ്യത്തിന് ഹല്‍ദ്വാനിയില്‍ എങ്ങിനെ എത്തിയെന്ന് പോലും തനിക്ക് അറിയില്ലായിരുന്നെന്നും എന്നിരുന്നാലും ഭര്‍ത്താവിനെ അന്വേഷിച്ചാണ് താനും നടന്നതെന്നും അവര്‍ പറഞ്ഞു. ഇനി വീട്ടിലേക്ക് മടങ്ങാനാണ് ഇവരുടെ പദ്ധതി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News