Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദുബായ്: 2015 ൽ ലോകത്തിലെ ഏറ്റവും സമ്പന്നരായവരുടെ പുതുക്കിയ പട്ടിക ഫോബ്‌സ് മാസിക പുറത്തിറക്കി. അമേരിക്കയുടെ ബില്‍ ഗേറ്റ്‌സാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. ഇന്ത്യാക്കാരിൽ മുകേഷ് അംബാനിയും മലയാളികളിൽ എം.എ.യൂസഫലിയുമാണ് ഒന്നാമാതുള്ളത്. ഇത് 16ാം തവണയാണ് ബില്‍ ഗേറ്റ്‌സ് ഒന്നാം സ്ഥാനം നേടുന്നത്. മെക്രോസോഫ്റ്റ് ടെക്‌നോളജി ഉപദേഷ്ടാവായ ബില്‍ ഗേറ്റ്‌സിന്റെ മൊത്തം ആസ്തി ഇപ്പോള്‍ 7,920 കോടി ഡോളറാണ്. കാര്‍ലോസ് സ്ലിം ഹെലു, മെക്‌സിക്കോ (7,710 കോടി ഡോളര്‍), വാറന്‍ ബഫറ്റ്, അമേരിക്ക (7,270 കോടി ഡോളര്‍) എന്നിവരാണ് രണ്ടുംമൂന്നും സ്ഥാനങ്ങളിലുള്ളത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി 2,100 കോടി ഡോളര്‍ (1.26 ലക്ഷം കോടി രൂപ) ആസ്തിയോടെ ആഗോള പട്ടികയില്‍ 39ാം സ്ഥാനത്താണുള്ളത്. ദിലീപ് സാംഗ്വി (1.20 ലക്ഷം കോടി രൂപ), അസീം പ്രേംജി (1.14 ലക്ഷം കോടി രൂപ) എന്നിവരാണ് ഇന്ത്യയിലെ സമ്പന്നരിൽ രണ്ടും മൂന്നും സ്ഥാനത്തുള്ളത്. മലയാളികളിൽ ഒന്നാമതായി എത്തിയ യൂസഫലിയുടെ ആസ്തി 15,000 കോടി രൂപയാണ്. രവി പിള്ള (14,000 കോടി രൂപ),സണ്ണി വര്‍ക്കി (12,000 കോടി രൂപ), ക്രിസ് ഗോപാലകൃഷ്ണന്‍ (11,400 കോടി രൂപ), ഡോ. ആസാദ് മൂപ്പന്‍ (6,600 കോടി രൂപ), ടി.എസ്. കല്യാണരാമന്‍ (6,600 കോടി രൂപ) എന്നീ മലയാളികളും പട്ടികയിലുണ്ട്. 90 ഇന്ത്യക്കാരാണ് പട്ടികയില്‍ ഉണ്ടായിരുന്നത്.
Leave a Reply