Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 17, 2026 8:57 am

Menu

Published on September 26, 2014 at 11:55 am

മോഹൻലാലിനെയും ഹൃത്വിക് റോഷനെയും വെല്ലുവിളിച്ച് ബിപാഷ ബസുവിൻറെ മൈ ട്രീ ചലഞ്ച്

bipash-part-of-mammoottys-my-tree-challenge

മലയാളത്തിൻറെ സൂപ്പർസ്റ്റാർ മോഹൻലാലിനെയും ബോളിവുഡ് സൂപ്പർസ്റ്റാർ ഹൃത്വിക് റോഷനെയും വെല്ലുവിളിച്ച് ബിപാഷ ബസുവിൻറെ മൈ ട്രീ ചലഞ്ച്. മമ്മൂട്ടിയുടെ വെല്ലുവിളി ഏറ്റെടുത്താണ് മാവിന്‍ തൈ നട്ട് ബോളിവുഡ് താരം ബിപാഷ ബസു മൈ ട്രീ ചലഞ്ച് ബോളിവുഡിൽ എത്തിച്ചത്. ആലപ്പുഴയിലെ മുഹമ്മയില്‍ ഷൂട്ടിംഗിനു വേണ്ടി വന്നപ്പോഴാണ് മൈ ട്രീ ചാലഞ്ചിനെ കുറിച്ച് ബിപാഷ അറിയാനിടയായത്‌. തനിക്കും അതിൽ പങ്കാളിയാകണമെന്ന് ബിപാഷ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ഷൂട്ടിങ് ലൊക്കേഷനില്‍ അതിനുള്ള സൗകര്യം ഒരുക്കുകയായിരുന്നു. മോഹൻലാലിനെയും ഹൃത്വികിനെയും കൂടാതെ താന്‍ പഠിച്ച കോല്‍ക്കത്ത ഭാരതീയ വിദ്യാഭവനിലെ മുഴുവന്‍ കുട്ടികളെയും ബിപാഷ വെല്ലുവിളിച്ചിട്ടുണ്ട്. ആര്യക്കര എ.ബി.വിലാസം സ്‌കൂള്‍ സീഡ് ക്ലബ്ബിലെ വിദ്യാര്‍ഥികള്‍ക്കൊപ്പമാണ് ബിപാഷ വൃക്ഷത്തൈ നട്ടത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33