Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2026 4:52 am

Menu

Published on October 23, 2016 at 8:52 pm

​ജന്മ നക്ഷത്രങ്ങളും അവയുടെ പൊതുസ്വഭാവങ്ങളും….

birth-star-and-know-about-the-specialties-and-features

നിങ്ങളുടെ ജീവിതത്തിലെ ഓരോ കാര്യങ്ങളെയും ജന്മ നക്ഷത്രഫലങ്ങള്‍ സ്വാധീനിക്കുന്നുണ്ട്. ജനിക്കുന്ന സമയവും ജന്മനക്ഷത്രങ്ങളും മനുഷ്യന്റെ സ്വഭാവത്തെയും ഭാവി ജീവിതത്തിലെ ദുണദോഷ സമിശ്രങ്ങളെയും പ്രവചിക്കാന്‍ സാധിക്കുന്നു. നിങ്ങളുടെ നക്ഷത്ര പ്രകാരം സ്വഭാവ രീതികളും ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളും എങ്ങനെ സ്വാധീനിക്കുന്നുവെന്ന് അറിയാം …..

അശ്വതി

നക്ഷത്രങ്ങളില്‍ ആദ്യത്തേതായ അശ്വതി മേടം രാശിയിലാണ് നിലകൊള്ളുന്നത്. അശ്വതി നക്ഷത്രത്തില്‍ ജനിച്ചവരെ സ്‌നേഹം കൊണ്ട് മാത്രമേ കീഴടക്കാന്‍ കഴിയൂ എന്നാണ് പറയുന്നത്. സ്‌നേഹിക്കുന്നവര്‍ക്ക് വേണ്ടി എന്തും ചെയ്യുന്നവരാണ് അശ്വതി നക്ഷത്രക്കാര്‍. അശ്വതി നക്ഷത്രത്തില്‍ ജനിച്ചവര്‍ പൊതുവെ ശാന്തശീലരായിരിക്കും.ഏതു കാര്യത്തിലും ആലോചിച്ച് മാത്രമേ തീരുമാനമെടുക്കൂ. അസാമാന്യമായ ഓര്‍മ്മശക്തിയും വിദ്യ സമ്പാദിക്കാനുള്ള കഴിവും ഇക്കൂട്ടര്‍ക്ക് കാണുന്നു. പൊതുവെ നല്ല ആരോഗ്യ സ്ഥിതിയാണ് ഇവര്‍ക്ക് കാണുന്നത്. വിനയം, സത്യസന്ധത എന്നിവ ഇവരുടെ മൂല ഗുണങ്ങളാണ്. ഇഷ്ടമില്ലാത്തവരുടെ അഭിപ്രായങ്ങള്‍ പൂര്‍ണമായും എതിര്‍ക്കും. ആര്‍ക്കും പിടി കൊടുക്കാതെ തന്ത്രപൂര്‍വ്വം ഒഴിഞ്ഞു മാറുന്ന തരക്കാരാണിവര്‍. സമ്മര്‍ദങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കും അടിമപെടില്ല. പ്രതിസന്ധികളില്‍ പതറാതെ നിലകൊളളും.അശ്വതി നക്ഷത്രക്കാര്‍ക്ക് സ്വന്തം കഴിവുകളെപ്പറ്റി വലിയ മതിപ്പാണ്. അവര്‍ മറ്റുള്ളവരെ സഹായിക്കാന്‍ ഉപയോഗിക്കുന്നതില്‍ സന്തോഷവുമാണ്. തന്റെ സഹായം തേടുന്നവരെ സഹായിക്കാന്‍ തയ്യാറായി തന്റെ അസൗകര്യങ്ങളെയും മറന്ന് പ്രവര്‍ത്തിക്കും. സഹായം തേടിവരുന്നവര്‍ക്ക് പ്രതീക്ഷിച്ചതിലും അധികം സഹായം ലഭിക്കും.സ്വന്തം പരിശ്രമം കൊണ്ട് ഉന്നതിയില്‍ എത്താന്‍ ഇവര്‍ക്ക് കഴിയും.

ഭരണി

മേടം രാശിയിലെ നക്ഷത്രമാണ് ഭരണി. സ്വഭാവസശുദ്ധിയുള്ള ഇവര്‍ ആരോഗ്യത്തില്‍ മുന്‍പന്തിയിലാണ്. സ്വതന്ത്ര സ്വഭാവമായിരിക്കും. പെട്ടെന്ന് ദേഷ്യപ്പെടുന്നവരാണ് ഇക്കൂട്ടര്‍. സംസാര ശൈലിക്കൊണ്ട് മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ ഇവര്‍ക്ക് കഴിയും. ഇക്കൂട്ടര്‍ക്ക് വെള്ളത്തിനോട് ഭയം പ്രകടിപ്പിക്കും. ആരെയും ആശ്രയിച്ച് ജീവിക്കുന്നത് ഇവര്‍ക്ക് ഇഷ്ടമല്ല. ഏത് പരിസ്ഥിതിയിലും ജീവിച്ച് മുന്നോട്ട് പോകുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. മറ്റുള്ളവരുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും കണക്കാക്കാറില്ല.ഭരണി നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ കുടുംബഭരണത്തില്‍ ശോഭിക്കും. സ്ത്രീകള്‍ പൊതുവെ തന്റേട സ്വഭാവമുള്ളവരായി കാണപ്പെടുന്നു. ഈ നക്ഷത്രത്തിലെ സ്ത്രീകള്‍ക്ക് ദുര്‍വാശി കാണപ്പെടുന്നു. മറ്റുള്ളവരുടെ കാര്യത്തില്‍ അനാവശ്യമായി ശ്രദ്ധിക്കുന്നത് സ്ത്രീകള്‍ക്ക് ഒരു ശീലമാണ്. സ്ത്രീകള്‍ വാചാലരായിരിക്കും.കൃത്യനിഷ്ടയും സത്യസന്ധതയും ഈ നാളുക്കാരുടെ പ്രത്യേകതയാണ്.

കാര്‍ത്തിക

സ്വഭാവത്തില്‍ അഭിനയ സ്വഭാവം കാണിക്കുന്നവരാണ് ഈ നാളുക്കാര്‍.കര്‍മ്മകുശലത ഈ നാളുകാരില്‍ കൂടുതലായി കണ്ടു വരുന്നു. പ്രണയചാപല്യം ഈ നാളുക്കാരുടെ പ്രത്യേകതയാണ്. സ്‌നേഹത്തോടെയുള്ള പെരുമാറ്റം, സത്യസന്ധത ഈ നാളുകാരുടെ പ്രത്യേകതയാണ്. അതീവ ബുദ്ധിശാലികളും മുന്തിയതരം ഭക്ഷണത്തോട് താത്പര്യമുള്ളവരുമായിരിക്കും. ഈശ്വര വിശ്വാസം കൂടുതലായി കാണുന്നു. ഉപകാരസ്മരണ ഈ നാളുക്കാര്‍ കാണിക്കില്ല. കഠിനമായി സംസാരിക്കും. നിന്ദ്യകര്‍മ്മങ്ങള്‍ ചെയ്യും. സൗന്ദര്യ ബോധം കൂടുതലായിരിക്കും. ചിലര്‍ക്ക് ദാമ്പത്യജീവിതം കൂടുതല്‍ കാലം അനുഭവിക്കാന്‍ സാധിക്കില്ല. മറ്റുള്ളവരെ സഹായിക്കാന്‍ കൂട്ടാക്കാത്ത ഇവര്‍, ബുദ്ധി ഉപദേശിക്കുമെങ്കിലും സ്വന്തം ജീവിതത്തില്‍ ഇത്തരംബുദ്ധി ഇവര്‍ക്ക് സഹായമാവില്ല.കാര്‍ത്തിക നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ സൗന്ദര്യവതികളായിരിക്കും. മറ്റുള്ളവരെ അംഗീകരിക്കാത്തതും വകവയ്ക്കാത്തതുമായ ഇവരുടെ പെരുമാറ്റം മൂലം മാനസിക സമ്മര്‍ദ്ദത്തിന് വഴിയൊരുങ്ങുകയും ജീവിതത്തിലുടനീളം തിക്താനുഭവങ്ങളും സ്വൈവര്യക്കേടും ഉണ്ടാകുകയും ചെയ്യുന്നു.

രോഹിണി

രോഹിണി നക്ഷത്രത്തില്‍ പിറന്നവര്‍ സൗന്ദര്യം ഉള്ളവരായിരിക്കും. ഇവര്‍ വളരെ പെട്ടെന്ന് പ്രതികരിക്കുന്ന പ്രകൃതക്കാരാണ്. മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ പ്രത്യേക കഴിവുള്ള ഇവര്‍ സ്നേഹസമ്പന്നരും ദയാദാക്ഷിണ്യം നിറഞ്ഞവരുമായിരിക്കും.സത്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഇവര്‍ സത്യസന്ധതയും ആത്മാര്‍ത്ഥയും നിറഞ്ഞവരായിരിക്കും. അമ്മയോട് കൂടുതല്‍ അടുപ്പം പ്രകടിപ്പിക്കുന്ന ഇവരുടെ മാതൃഭക്തി പ്രസിദ്ധമാണ്. എന്നാല്‍ പിതാവില്‍ നിന്ന് ആവശ്യമുള്ള ഗുണങ്ങളൊന്നും ലഭിക്കുകയില്ല. കച്ചവടത്തിലും, സാമൂഹികപ്രവര്‍ത്തനങ്ങളിലും സ്വതന്ത്ര തൊഴിലുകളിലും ഇവര്‍ വളരെയധികം ശോഭിക്കുന്നു.ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ സുന്ദരികളും ആഡംബര പ്രിയരുമായിരിക്കും. സുശീലകളായ ഇവര്‍ നിസ്സാരകാര്യങ്ങള്‍ക്കു പോലും മനഃപ്രയാസം അനുഭവിക്കുന്നവരായിരിക്കും.

മകയിരം

മകയിരം നക്ഷത്രക്കാര്‍ സ്വപ്രയത്നംകൊണ്ട് ജീവിതത്തില്‍ ഉന്നത നിലയിലെത്താന്‍ കഴിവുള്ളവരായിരിക്കും.ലഭിക്കുന്ന ജോലി വളരെ ആത്മാര്‍ത്ഥതയോടെ ചെയ്തു തീര്‍ക്കും. ആഢംബര പ്രിയരായ ഇവര്‍ പണം ചെലവഴിക്കാന്‍ യാതൊരുവിധ വൈമനസ്യവും കാണിക്കില്ല. സുഹൃത്തുകളോട് വളരെ ആത്മാര്‍ത്ഥതയോടും സൗഹൃദത്തോടും സ്നേഹത്തോടും പെരുമാറുന്ന ഇക്കൂട്ടരോട് സഹകരിക്കാന്‍ മറ്റുള്ളവര്‍ ഏറെ താല്‍പര്യം കാണിക്കുന്നു. അനാവശ്യമായ കൂട്ടുകെട്ടുകള്‍ കഷ്ടപ്പാടിനിടയാക്കും. തികച്ചും ഈശ്വരവിശ്വാസികളായ ഈ നാളുകാര്‍ക്ക് മാതാവില്‍നിന്ന് സഹായങ്ങളും അനുഗ്രഹങ്ങളും ഉണ്ടായിരിക്കും.മകയിരം നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ ശരീരശുദ്ധിയും പരിസരശുദ്ധിയുമുള്ളവരായിരിക്കും. സുന്ദരികളും സുശീലകളുമായ ഇവര്‍ ദയ, വാത്സല്യം, പരോപകാരം എന്നിവയുള്ളവരായിരിക്കും. വാചാല പ്രിയരായിരിക്കുമെങ്കിലും കുടുംബജീവിതത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നവരായിരിക്കും

തിരുവാതിര

ഈ നക്ഷത്രത്തില്‍ പിറന്നവർ ഏത് രംഗത്തിറങ്ങിയാലും വ്യക്തി മുദ്ര പതിപ്പിക്കും.ഈ നാളുക്കാര്‍ പൊതുവെ ലളിത ജീവിതം നയിക്കുന്നവരായിരിക്കും. ബന്ധുക്കളോട് വളരെയധികം ഇഷ്ടം കാണിക്കുന്നവരാണ്.വളരെ സരസമായി സംസാരിക്കാന്‍ കഴിയുന്നവരാണിവര്‍. സഹനശക്തി ഈ നാളുക്കാര്‍ക്ക് കുറവായിരിക്കും. ഭാഗ്യം കുറവായ ഇവരുടെ ജീവിതരീതി മാറിക്കൊണ്ടിരിക്കും. ഇവരുടെ അശ്രദ്ധയില്‍ നിന്ന് മറ്റുള്ളവര്‍ മുതലെടുക്കും. ഏത് പ്രശ്‌നത്തിലും വളരെ ശ്രദ്ധിച്ചേ ഇടപ്പെടാറുള്ളൂ. ക്ഷിപ്രകോപികളായ ഇവര്‍ക്ക് മറ്റുവരോട് പിണങ്ങി കഴിയാന്‍ സാധിക്കില്ല. ചതിയും കുതുക്കാല്‍ വെട്ടലും ഈ നാളുക്കാര്‍ ചെയ്യില്ല.ഏത് കാര്യത്തിലും ഈ നാളുക്കാര്‍ ശോഭിക്കുന്നതായി കാണാം. വലിപ്പചെറുപ്പം നോക്കാതെ ഏത് പ്രവൃത്തിയും ഉത്തരവാദിത്വത്തോടെ ഈ നാളുക്കാര്‍ ചെയ്യും. വിജ്ഞാനത്തിന്റെയും അറിവിന്റെയും അടിസ്ഥാനത്തിലുള്ള പദവി ഈ നാളുക്കാര്‍ക്ക് ഉണ്ടാവുകയില്ല.പൊതുവേ അഹങ്കാരികളും, നന്ദിയില്ലാത്തവരുമായി കാണപ്പെടുന്ന ഇവര്‍ സ്നേഹിക്കുന്നവര്‍ക്കുവേണ്ടി എന്തുചെയ്യാനും തയ്യാറാകുന്നു.

പുണർതം

രാമന്റെ നക്ഷത്രമാണ് പുണര്‍തം. വീട്ടില്‍ കഴിയാനുള്ള ഭാഗ്യം ഇവര്‍ക്ക് കുറവായിരിക്കും. എന്നാല്‍ അക്കാര്യത്തില്‍ ഇവര്‍ ദുഖിതരല്ല. സഞ്ചാരപ്രിയരായിരിക്കും എന്നതാണ് പ്രത്യേകത.സ്ഥിരമായി ഒരു സ്വഭാവം പ്രകടിപ്പിക്കുന്നവരല്ല. പുണര്‍തം നക്ഷത്രക്കാരുടെ കുട്ടികാലം വളരെ ക്ലേശമായിരിക്കും. ആരേയും പിണക്കാന്‍ ഇഷ്ടമല്ലെങ്കിലും പെട്ടെന്ന് ദേഷ്യപ്പെടുന്നവരാണ് ഇക്കൂട്ടര്‍. വശ്യമായി സംസാരിച്ച് ആളുകളെ വീഴ്തുന്നതിന് ഇക്കൂട്ടര്‍ക്ക് പ്രത്യേക കഴിവുണ്ട്. മാതാപിതാക്കളെയും ഗുരുക്കന്മാരെയും ബഹുമാനിക്കുന്നവരാണിവര്‍. സ്‌നേഹ ബന്ധങ്ങള്‍ക്ക് വലിയ വില നല്‍ക്കുന്നവരാണ്.ദാമ്പത്യ ജീവിതത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ കൂടുതലായിരിക്കും. ആരെയും വഞ്ചിക്കാനോ ചതിക്കാനോ നില്‍ക്കുകയില്ല.പുണര്‍തം നക്ഷത്രക്കാര്‍ക്ക് ഭാര്യയായി എത്തുന്നവര്‍ ഭര്‍ത്താവിനോട് കൂറും സ്‌നേഹവും ഉള്ളവരായിരിക്കും.ശുദ്ധഹൃദയരായിരിക്കും ഇക്കൂട്ടര്‍. വസ്ത്രങ്ങളോടും ആഭരണങ്ങളോടും കൂടുല്‍ കമ്പം ഉള്ളവരായിരിക്കും.

പൂയം

പൂയം നക്ഷത്രത്തില്‍ പിറന്നവര്‍ ആത്മവിശ്വാസികളായി കാണുന്നു. ഇവര്‍ ശാന്തസ്വഭാവക്കാരായി കണ്ടു വരുന്നു.സ്വഭാവത്തില്‍ നല്ല വിനയം ഉള്ളവരായിരിക്കും. ഗുരുഭക്തിയും മതാനുഷ്ടാന നിഷ്ടയുമുള്ളവരാണിവര്‍. ഹൃദയചാഞ്ചല്യം കൂടുതലാണിവര്‍ക്ക്. അതിഥി സര്‍ക്കാരത്തില്‍ ഏറെ പ്രിയരാണ്. വീട്ടുക്കാരോട് അടുപ്പം കൂടുതലായിരിക്കും.ജന്മനാ തന്നെ ആരോഗ്യം കുറഞ്ഞവരാണ് ഈ നക്ഷത്രക്കാര്‍. ധനസമ്പാദന പ്രിയരായിരിക്കും. ഭക്ഷണപ്രിയരാണ്. സഞ്ചാരപ്രിയരായിരിക്കും. ക്ഷിപ്രകോപികളാണെങ്കിലും പെട്ടെന്ന് തന്നെ ശാന്തരാകുന്നു. ഉറച്ച തീരുമാനങ്ങള്‍ എടുക്കുന്ന കാര്യത്തില്‍ ഇവര്‍ എപ്പോഴും പിന്നിലായിരിക്കും. തന്റേടത്തോടെ ഒരു കാര്യവും ഇവര്‍ക്ക് ചെയ്യാന്‍ കഴിയില്ല. അറിവ് നേടുന്ന കാര്യത്തില്‍ ഇവര്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതായി കാണുന്നു.എടുക്കുന്ന ഏത് തീരമാനമായാലും മാറ്റി പറയാന്‍ ഈ നാളുക്കാര്‍ക്ക് മടിയില്ല. സ്വന്തം കാര്യസാധ്യത്തിന് വേണ്ടി സ്‌നേഹഭാവത്തില്‍ സംസാരിക്കാനും പ്രവര്‍ത്തിക്കാനും ഇവര്‍ക്ക് നല്ല കഴിവാണ്.

ആയില്യം

ആയില്യം നക്ഷത്രത്തില്‍ പിറന്നവര്‍ സ്വാര്‍ത്ഥമതികളും സ്വന്തംകാര്യം നേടുന്നതിന് ഏത് മാര്‍ഗം സ്വീകരിക്കാന്‍ മടയില്ലാത്തവരുമായി കണ്ടുവരുന്നു. മുഖസ്തുതിയും പ്രശംസയും ഇഷ്ടപ്പെടുന്നവരാണ്.ആയില്യം നക്ഷത്രത്തില്‍ പിറന്നവര്‍ സ്വാര്‍ത്ഥമതികളും സ്വന്തംകാര്യം നേടുന്നതിന് ഏത് മാര്‍ഗം സ്വീകരിക്കാന്‍ മടയില്ലാത്തവരുമായി കണ്ടുവരുന്നു. മുഖസ്തുതിയും പ്രശംസയും ഇഷ്ടപ്പെടുന്നവരാണ്.ഏത് കാര്യവും ഉള്ളത്തില്‍ കൂടുതല്‍ പറയുന്നവരാണ്. ആരെയും കണ്ണടച്ച് വിശ്വസിക്കുന്ന സ്വഭാവം ഈ നക്ഷത്രക്കാര്‍ക്കില്ല. പുറമെ ആത്മാര്‍ത്ഥ കാണിക്കുമെങ്കിലും അടുത്ത് അറിയുമ്പോഴാണ് ഇവരുടെ യഥാര്‍ത്ഥ സ്വഭാവം മനസ്സിലാക്കുന്നത്. ബന്ധുജനങ്ങളില്‍ നിന്നും പ്രയോജനം ഈ നാളുക്കാര്‍ക്ക് ലഭിക്കില്ല. ഒരു പരിധിയില്‍ കൂടുതല്‍ ആരോടും അടുപ്പം കാണിക്കാത്തവരാണ്.സ്ത്രീകള്‍ക്ക് ദാമ്പത്യ ജീവിതത്തില്‍ സമാധാനം കുറവായിരിക്കും. പലവിധ യാതനകള്‍ അനുഭവിക്കേണ്ടി വരുന്നവരാണ്. ആയില്യം ഒരു ശോക നക്ഷത്രമായി കണ്ടുവരുന്നു. ഇവര്‍ക്ക് ഉപകാരം ചെയ്യുന്നവര്‍ക്കും സ്വീകരിക്കുന്നവര്‍ക്കും സംതൃപ്തി ഉണ്ടാവുകയില്ല. പലപ്പോഴും പല സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുന്ന ഈ നക്ഷത്രക്കാര്‍ ധൈര്യശാലികളും വഞ്ചകരും സംശയാലുക്കളുമായിരിക്കും.

മകം

മകം നക്ഷത്രത്തില്‍ ജനിച്ചവര്‍ സൗമ്യ സ്വഭാവമുള്ളവരായി കണ്ടുവരുന്നു.ഈശ്വര ഭക്തിയും ഗുരുത്വവും കൂടുതലുള്ളവരാണ്.എതിര്‍ കക്ഷികളോട് ബഹുമാനത്തോട് കൂടി മാത്രമേ ഈ നാളുകാര്‍ സംസാരിക്കാറുള്ളൂ. കഠിന മനസ്സാണ് ഈ നാളുകാര്‍ക്കുള്ളത്. പിതാവിനോട് അതിയായ ഭക്തിയുള്ളവരാണ്. ആരെയും വകവെയ്ക്കാത്ത സ്വഭാവ പ്രകൃതമാണിവര്‍ക്കുള്ളത്. മറ്റുള്ളവരോട് പൊരുത്തപ്പെടാന്‍ പ്രയാസമായിരിക്കും.ജന്മസ്ഥലം വിട്ട് ജീവിക്കാനാണ് ഈ നാളുകാര്‍ക്ക് യോഗം. മറ്റുള്ളവരോട് പിണങ്ങി കഴിയാന്‍ താല്‍പര്യം ഇല്ലാത്തവരാണ്. മകം നക്ഷത്രത്തില്‍ പിറന്നവര്‍ക്ക് സഹോദരങ്ങളോട് അടുപ്പം കൂടുതലായിരിക്കും. മുന്‍കോപികളായിരിക്കും. പ്രലോഭനങ്ങളില്‍പ്പെട്ട് വഴി തെറ്റില്ല. മാന്യമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. ആവശ്യത്തിന് പണം കയ്യില്‍ എപ്പോഴും കാണും. ഇവരുടെ സ്വഭാവം സ്ഥിരമായിരിക്കുകയില്ല.മകം നക്ഷത്രത്തില്‍ പിറന്ന സ്ത്രീകള്‍ അസാമാന്യ വ്യക്തിത്വം ഉള്ളവരായി കാണുന്നു. സൗന്ദര്യത്തില്‍ ഈ നാളുകാര്‍ മുന്‍പന്തിയില്‍ ആയിരിക്കും. ഭര്‍ത്താവിനോട് ആദരവ് പുലര്‍ത്തും. സ്വജനങ്ങളെയും ബന്ധുക്കളെയും അങ്ങേയറ്റം സ്‌നേഹിക്കും. മകം നക്ഷത്രത്തില്‍ പിറന്ന സ്ത്രീകള്‍ വീടിന് എന്നും ഐശ്വര്യമായിരിക്കും.

പൂരം

സ്വന്തമായി തീരുമാനങ്ങള്‍ എടുക്കുകയും മറ്റുള്ളവരുടെ ചൊല്‍പ്പടിക്ക് നില്‍ക്കാത്തവരുമാണ് പൂരം നക്ഷത്രക്കാര്‍.ശൗര്യമുള്ള സ്വഭാവ പ്രകൃതമാണിവര്‍ക്ക്. ആള്‍ക്കൂട്ടത്തില്‍ തലയെടുപ്പോടെ നില്‍ക്കും.സംഗീതത്തിലും കലകളിലും താല്‍പര്യം പുലര്‍ത്തുന്നവരാണിവര്‍. ഈ നാളുക്കാര്‍ക്ക് മനശാന്തി തീര്‍ത്തും കുറവായിരിക്കും. എല്ലാ കാര്യങ്ങളിലും അവരുടേതായ അഭിപ്രായം രേഖപ്പെടുത്തും. വാക്ക് ചാതുര്യം കൊണ്ട് മറ്റുള്ളവരെ വശത്താക്കും. മറ്റുള്ളവരുടെ സഹായമില്ലാതെ ഇവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. പൂരം നക്ഷത്രത്തില്‍ പിറന്നവരുടെ ദാമ്പത്യ ജീവിതം സുഖകരമായിരിക്കും. ഈ നക്ഷത്രത്തില്‍ പിറന്നവര്‍ക്ക് എപ്പോഴും ശത്രുക്കള്‍ ഉണ്ടായിരിക്കും. അത് പോലെ സുഹൃത്തുക്കളും കുറവായിരിക്കും. ആകര്‍ഷകമായ ശരീരം ഈ നാളുകാരുടെ പ്രത്യേകതയാണ്.എല്ലാ കാര്യങ്ങളിലും മാന്യത വെച്ചു പുലര്‍ത്താന്‍ ഈ നാളുക്കാര്‍ ശ്രദ്ധിക്കും. ന്യായ വിരുദ്ധമായ ഏത് കാര്യം കണ്ടാലും ഇവര്‍ പ്രതികരിക്കും. കൃത്യനിഷ്ട ഇവരുടെ ഗുണമാണ്. പല പരിവര്‍ത്തനങ്ങള്‍ക്കും ഈ നാളുക്കാര്‍ വിധേയരായിരിക്കും.

ഉത്രം

ഈ നാളില്‍ ജനിച്ചവര്‍ അഭിമാനികളും സൗന്ദര്യബോധം ഉള്ളവരുമാണ്. ശുദ്ധ ഹൃദയം ഉള്ളവരാണെങ്കിലും ഇവര്‍ ക്ഷിപ്രകോപികളായിരിക്കും. ക്ഷമിക്കാനും സഹിക്കാനും ഈ നാളുകാര്‍ക്ക് പ്രയാസമാണ്. ദേഷ്യം വന്നാല്‍ വീണ്ടു വിചാരമില്ലാതെ പ്രവര്‍ത്തിക്കുന്നവരാണ് ഈ നാളുക്കാര്‍. ദയയും സൗമ്യതയും പ്രകടിപ്പിക്കും. ധൈര്യവും സൗന്ദര്യവും ഉണ്ടാകും. മറ്റുള്ളവര്‍ വിമര്‍ശിക്കുന്നത് ഇഷ്ടമല്ല. അന്യരെ സഹായിക്കും. തനിക്കിഷ്ടപ്പെടാത ചുറ്റുപാടില്‍ നിന്ന് വേഗം രക്ഷപ്പെടും. കുടുംബഭാരം നേരത്തെ തന്നെ ചുമലിലേറ്റും. എല്ലാ കാര്യത്തിലും ശുഭാപ്തി വിശ്വാസം ഉളളവരാണ് ഉത്രം നക്ഷത്രക്കാര്‍. ഉത്രം നക്ഷത്രകാര്‍ക്ക് ഒന്നിലധികം വിവാഹം കഴിക്കാന്‍ യോഗം കാണുന്നു.പരിശ്രമശാലികളായ ഈ നാളുകാര്‍ക്ക് ഏത് കാര്യത്തിലും നേട്ടമാണ് ഉണ്ടാവുക. ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ കുടുംബഭരണത്തില്‍ നല്ല പ്രാപ്തി കാണുന്നു. ഈശ്വര ചിന്തയും സല്‍ഗുണങ്ങളും ഒത്തുചേരുന്ന ഇവരുടെ കുടുംബജീവിതം സംതൃപ്തി നിറഞ്ഞതായിരിക്കും.

അത്തം

ഈ നക്ഷത്രത്തില്‍ പിറന്നവര്‍ ശാന്തസ്വഭാവമുള്ളവരായിരിക്കും. ആരെയും വശീകരിച്ച് നിര്‍ത്താനുള്ള കഴിവ് ഈ നാളുക്കാരുടെ പ്രത്യേകതയാണ്. മറ്റുള്ളവരെ സഹായിക്കുന്ന കാര്യത്തില്‍ ഇവര്‍ മുന്‍പന്തിയിലായിരിക്കും. ശുചിത്വ കാര്യങ്ങളില്‍ ഇവര്‍ കണിശക്കാരായിരിക്കും. ജീവിതത്തില്‍ വിജയത്തോടൊപ്പം തന്നെ പരാജയവും ഉണ്ടായെന്നു വരാം. ഔദ്യോഗിക ജീവിതത്തില്‍ പൊരുത്തപ്പെട്ടുപോകാന്‍ പ്രയാസമാണ്. വിദ്യാഭ്യാസം കുറവാണെങ്കിലും അറിവിന്റെ കാര്യത്തില്‍ മറ്റുള്ളവരേക്കാല്‍ മുന്‍പന്തിയില്‍ ആയിരിക്കും. അദ്ധ്വാനശീലക്കാരായ അത്തം നക്ഷത്രക്കാര്‍ ആശിക്കുന്നതെല്ലാം കൈയ്യടക്കുമെങ്കിലും സ്വാര്‍ത്ഥതയും അസൂയയും ഈ നാളുക്കാരില്‍ വിട്ടുമാറാതെ നില്‍ക്കും.ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ ശാന്തസ്വഭാവക്കാരും ക്ഷമാശീലമുള്ളവരുമായിരിക്കും. കുടുംബഭരണത്തിലും പൊതുകാര്യത്തിലും ഈ നാളുക്കാര്‍ നന്നായി ശോഭിക്കും. ഈശ്വരാനുഗ്രഹം കൂടുതലായി കാണുന്നു. ഇവര്‍ പരോപകാരികളും നിഷ്‌കളങ്കരുമായിരിക്കും.

ചിത്തിര

ഈ നക്ഷത്രക്കാര്‍ പൊതുവെ എല്ലാവരോടും നന്നായി പെരുമാറുമെങ്കിലും ചിലപ്പോള്‍ രോഷത്തോട് കൂടി സംസാരിക്കാനും മടിയില്ല. സ്വന്തം വാക് സാമര്‍ത്ഥ്യം മൂല്യം മറ്റുള്ളവരുടെ ആദവ് പിടിച്ച് പറ്റാന്‍ ഇവര്‍ക്ക് പ്രത്യേക കഴിവുണ്ട്. ചിത്തിര നക്ഷത്രക്കാരില്‍ ചിലര്‍ക്ക് സ്വന്തം കാര്യം നേടാന്‍ എന്ത് മോശമായ മാര്‍ഗ്ഗം സ്വീകരിക്കുന്നതിന് മടിയില്ലാത്തവരാണ്. സ്വന്തം ഇഷ്ടം അനുസരിച്ച് കാര്യങ്ങള്‍ നീക്കുന്നതിനാല്‍ മറ്റുള്ളവരുടെ അഭിപ്രായം സ്വീകരിക്കാറില്ല.ചിത്തിര നക്ഷത്രത്തില്‍ പിറന്ന സ്ത്രീകളുടെ മനസ്സ് ആര്‍ക്കും പിടികിട്ടില്ല. വിടര്‍ന്ന കണ്ണുകളും പുഞ്ചിരിയും ഇവരുടെ പ്രത്യേകതയാണ്. വീടു ഭരിക്കുന്നതില്‍ ഇവര്‍ നന്നേ ശോഭിക്കുന്നതായി കണ്ടു വരുന്നു. തികഞ്ഞ ഈശ്വര വിശ്വാസികളാണ് ഈ നക്ഷത്രത്തില്‍ പിറന്നവര്‍.

ചോതി

ഈ നാളുക്കാരില്‍ ജനിക്കുന്നവര്‍ നല്ല ശരീരഭംഗി ഉള്ളവരായിരിക്കും. മധുരമായി സംസാരിക്കാന്‍ സാധിക്കുന്നവരാണ്. ശാന്തസ്വഭാവക്കാരാണ് ചോതി നക്ഷത്രത്തിലുള്ളവര്‍. മറ്റുള്ളവരുടെ സങ്കടത്തില്‍ സഹായിക്കുന്നവരാണ്. ആരെങ്കിലും അനീതി കാട്ടിയാല്‍ അവരുമായി എല്ലാ ബന്ധങ്ങളും സഹകരണങ്ങളും അവസാനിപ്പിക്കും. ഉള്ളിലുള്ള കാര്യങ്ങള്‍ തുറന്ന് പറയും. സ്വതന്ത്രമായ അഭിപ്രായവും പ്രവര്‍ത്തനശൈലിയും ഉള്ളവരാണ് ചോതി നക്ഷത്രക്കാര്‍. സഹായം അഭ്യര്‍ത്ഥിക്കുന്ന ആരേയും അവര്‍ അനുകമ്പയോടെ സമീപിക്കും. മറ്റുള്ളവര്‍ ഇവരെപ്പറ്റി എന്തെങ്കിലും തോന്നിയാല്‍ അത് തിരുത്തി പറയുന്ന സ്വഭാവം ഈ നക്ഷത്രകാര്‍ക്കില്ല.ഈ നാളുക്കാരുടെ ദാമ്പത്യജീവിതം വിജയിക്കുവാന്‍ നന്നേ പ്രയാസപ്പെടേണ്ടി വരും. പുരോഗതിക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സമയത്തും ദുരിതങ്ങള്‍ അനുഭവിക്കേണ്ടി വരും . സ്വജനങ്ങളെ അങ്ങേയറ്റം സഹായിക്കുന്നവരാണ് ഈ നാളുക്കാര്‍. തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവരോട് വിട്ടുവീഴ്ചയില്ലാതെ പെരുമാറും. സ്ഥിരമായ പരിശ്രമം കൊണ്ട് മാത്രമേ ഈ നാളുകാര്‍ക്ക് വിജയം നേടാന്‍ സാധിക്കൂ. ലളിത ജീവിതം നയിക്കുന്ന ഈ നാളുകാര്‍ ആരെയെങ്കിലും സഹായിച്ചാല്‍ അവരില്‍ നിന്നും മനസ്സിന് ഇഷ്ടപ്പെടാത്ത അനുഭവങ്ങള്‍ ഉണ്ടാകും. ഏറെ അപവാദങ്ങളും ആക്ഷേപങ്ങളും കേള്‍ക്കാന്‍ വിധിക്കപ്പെട്ടവരാണ്.ഈ നക്ഷത്രത്തില്‍ പിറന്ന സ്ത്രീകള്‍ക്ക് ഈശ്വരഭക്തി, കുലീനത, ഭര്‍തൃഭക്തി എന്നിവയില്‍ മുന്നിട്ട് നില്‍ക്കുന്നു. ഈ നാളുകാര്‍ക്ക് സന്താന ഭാഗ്യം കുറവായിരിക്കും. ഈ നാളില്‍ പിറന്ന സ്ത്രീകള്‍ക്ക് ഈശ്വരാനുഗ്രഹം കൂടുതലായിരിക്കും.

വിശാഖം

വിശാഖം നക്ഷത്രത്തില്‍ പിറന്നവര്‍ നീതി ബോധമുള്ളവരും ഈശ്വരഭക്തി കൂടുതല്‍ ഉള്ളവരുമായി കണ്ടുവരുന്നു. പാരമ്പര്യത്തില്‍ വിശ്വസിക്കുന്ന ഈ നാളുക്കാര്‍ ഇതില്‍ അഭിമാനം കൊള്ളുന്നവരല്ല. സ്വജനങ്ങളില്‍ നിന്ന് അകന്ന് കഴിയാന്‍ ആഗ്രഹിക്കുന്നവരാണ് വിശാഖം നക്ഷത്രക്കാര്‍. മറ്റുള്ളവരുടെ ഇഷ്ടങ്ങള്‍ക്ക് ഇവര്‍ കൂടുതല്‍ പ്രധാന്യം നല്‍കാറില്ല. കലാസാംസ്‌ക്കാരിക രംഗത്ത് അതിയായ താല്പര്യം എടുക്കുന്നവരാണ് ഈ നക്ഷത്രക്കാര്‍.വിശാഖം നക്ഷത്രത്തില്‍ പിറന്ന സ്ത്രീകള്‍ വളരെ മധുരമായി സംസാരിക്കാനും സ്‌നേഹത്തോടുകൂടി പെരുമാറാനും കഴിയും. ഭക്തിമാര്‍ഗത്തില്‍ ഊന്നിയ ജീവിതമാണ് ഇവരുടേത്. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ ഇവര്‍ സംതൃപ്തി നേടുന്നു.സൗമ്യസ്വഭാവം പ്രകടിപ്പിക്കും. ആത്മ നിയന്ത്രണം കുറവായിരിക്കും

അനിഴം

ഈ നക്ഷത്രത്തില്‍ പിറന്നവര്‍ നല്ല അദ്ധ്വാനികളും കര്‍മമനിരതരുമായി കണ്ടുവരുന്നു. പ്രയാസമേറിയ ഏതു ജോലികളും ഈ നാളുക്കാര്‍ ഏറ്റെടുക്കുന്നു.സ്വന്തം ജോലിയില്‍ ആരെയും അടുപ്പിക്കില്ല. പകരം വീട്ടുവാന്‍ ഇവര്‍ തക്കം പാര്‍ത്തിരിക്കുന്നു. ക്ഷിപ്രകോപികളായ ഈ നാളുക്കാരുടെ ദേഷ്യം നിയന്ത്രിക്കാന്‍ സാധിക്കില്ല. എല്ലാ കാര്യത്തിലും ഒരു രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കുന്നവരാണ് ഈ നാളുക്കാര്‍.ചെറിയ തെറ്റുപോലും വലിയ വീഴ്ചയായി ഈ നാളുക്കാര്‍ കണക്കാക്കുകയും അതിന്റെ പേരില്‍ സദാ വിലപിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്ന സ്വഭാവമാണിവര്‍ക്കുളളത്.ഈ നക്ഷത്രത്തില്‍ പിറന്ന സ്ത്രീകള്‍ ഈശ്വരവിശ്വാസത്തില്‍ മുന്നിട്ടു നില്‍ക്കുന്നു. ഈ നക്ഷത്രത്തില്‍ പിറന്ന സ്ത്രീകള്‍ പൊതുവെ സ്വഭാവ ശുദ്ധിയുള്ളവരായി കണ്ടുവരുന്നു. ഗുരുഭക്തിയും മാതൃഭക്തിയും വേണ്ടത്ര ഈ നാളുക്കാര്‍ക്ക് ഉണ്ടായിരിക്കും. മാതൃകാപരമായ ജീവിതമാണിവര്‍ നയിക്കുക.

തൃക്കേട്ട

തൃക്കേട്ട നക്ഷത്രത്തില്‍ ജനിച്ചവര്‍ നല്ല അദ്ധ്വാനശീലരും ആരോഗ്യവാന്മാരുമായിരിക്കും. ശുദ്ധമനസ്ഥിതി ഉള്ളവരാണ് ഈ നാളുകാരില്‍ അധികവും. നല്ല കഴിവും തന്റേടവും ഉള്ളവരാണെന്ന് നടക്കുന്നവരാണിവര്‍. കീര്‍ത്തി, പ്രതാപം, ധനം എന്നിവ ഈ നാളുകാര്‍ക്ക് കൂടുതലായിരിക്കും. മറ്റുള്ളവരെ സഹായിക്കുന്നവരാണ്. നിര്‍ബന്ധ ബുദ്ധിയുള്ളവരാണിവര്‍. എന്നാല്‍ ഈ നാളുക്കാരുടെ മനസ്സ് ദുര്‍ബ്ബലമാണ്.സ്വന്തമായി തീരുമാനങ്ങള്‍ എടുക്കുന്നവരാണ് ഈ നക്ഷത്രത്തില്‍ പിറന്നവര്‍. പ്രതികൂലമായി വരുന്ന കാര്യങ്ങളായാല്‍ കൂടി ഉള്ള കാര്യം ആരോടെങ്കിലും പറഞ്ഞവസാനിക്കാതെ ഈ നാളുക്കാര്‍ ഉറങ്ങില്ല. ഈ നക്ഷത്രത്തില്‍ പിറന്ന ചിലര്‍ മുന്‍കോപികളായി കാണുന്നു. ഇവരുടെ നിര്‍ബന്ധബുദ്ധി പുരോഗതിയ്ക്ക് തടസ്സമായി നില്‍ക്കുന്നു. എന്നാല്‍ അസാമാന്യമായ കഴിവും സാമര്‍ത്ഥ്യവും ഈ നാളുകാര്‍ക്ക് കണ്ടുവരുന്നു.ഈ നക്ഷത്രത്തില്‍ പിറന്ന സ്ത്രീകള്‍ക്ക് അപവാദങ്ങളും ആരോപണങ്ങളും ഈ നാളുക്കാരെ പിന്തുടരുന്നതാണ്.

മൂലം

മൂലം നക്ഷത്രക്കാര്‍ എപ്പോഴും നീതിപൂര്‍വ്വം പ്രവര്‍ത്തിക്കുന്നവരാണ്. അഹംഭാവികളാണ് എന്ന് തോന്നുമെങ്കിലും ഈ നാളുക്കാര്‍ ശുദ്ധഹൃദയരാണ്. ഈ നാളുക്കാരെ വിശ്വസിച്ച് എന്ത് കാര്യവും ഏര്‍പ്പിക്കാം. ആരെയും ബഹുമാനിക്കും. ഹിംസ ശീലമുള്ളവരാണ് ഈ നാളുക്കാര്‍. തിരിച്ചടികളെ വകവെയ്ക്കില്ല. സ്വന്തം സുരക്ഷിതത്വത്തെപ്പറ്റി ചിന്തിക്കാതെ ധീരമായി പ്രവര്‍ത്തിക്കും. തങ്ങള്‍ക്ക് ദോഷം വന്നാലും നേര്‍വഴി വിട്ട് ഈ നാളുക്കാര്‍ പ്രവര്‍ത്തിക്കില്ല. ഈ നക്ഷത്രത്തില്‍ ജനിക്കുന്നവര്‍ ജീവിതത്തെ പ്രത്യേക വീക്ഷണ കോണിലൂടെ നോക്കി കാണുന്നവരാണ്. എല്ലാം അതിന്റെ വഴിപോലെ നടക്കുമെന്നും ആശ്ചര്യപ്പെടേണ്ട കാര്യമില്ലെന്നും ഈ നാളുക്കാര്‍ വിശ്വസിക്കുന്നു. ഈ നക്ഷത്രത്തില്‍ പിറന്ന സ്ത്രീകള്‍ കഷ്ടപാടും ദുരിതങ്ങളും അനുഭവിക്കാന്‍ വിധിക്കപ്പെട്ടവരായി കാണുന്നു. അല്പം മുന്‍കോപം ഉണ്ടാകുമെന്നൊഴിച്ചാല്‍ ഈ നാളുക്കാര്‍ ശുദ്ധഗതിക്കാരും ഗൃഹഭരണത്തില്‍ തിളങ്ങുന്നവരുമായി കണ്ടുവരുന്നു.

പൂരാടം

പൂരാടം നക്ഷത്രത്തില്‍ ജനിച്ചവര്‍ വിനയവും വിദ്യാഭ്യാസവും ഉള്ളവരായി കാണപ്പെടുന്നു. ഈ നാളുക്കാര്‍ വിശാല ഹൃദയരാണ്. തങ്ങളോട് അഭിമാനവും അന്തസ്സും നിലനിര്‍ത്തിക്കൊണ്ടേ ഈ നാളുക്കാര്‍ എപ്പോഴും പെരുമാററുള്ളൂ.തങ്ങളുടെ വാദമുഖങ്ങള്‍ ന്യായീകരിക്കുന്നതിന് ഈ നാളുക്കാര്‍ വീറോടെ വാദിക്കുകയും സൃഷ്ടിപരമായ നിര്‍ദേശങ്ങള്‍ നിരത്തുകയും ചെയ്യുന്നു. ഉപദേശിക്കാന്‍ ഈ നാളുക്കാര്‍ മിടുക്കരാണ്. ആരോഗ്യം നല്ലതായിരിക്കില്ല. ദേഷ്യം വന്നാല്‍ എന്തും ചെയ്തു കളയുന്ന സ്വഭാവമാണിവര്‍ക്കുള്ളത്.ഈ നക്ഷത്രത്തില്‍ പിറന്ന സ്ത്രീകള്‍ വിവേചന വൈഭവവും ബുദ്ധിശക്തിയും ഉള്ളവരായിരിക്കും. ആഡംബര കാര്യങ്ങളില്‍ കൂടുതല്‍ തല്‍പരരായിരിക്കും. പൊങ്ങച്ചം കാണിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കും. സന്താനഭാഗ്യം കുറഞ്ഞവരായിരിക്കും ഈ നാളുക്കാരില്‍ അധികവും. തികഞ്ഞ ഈശ്വര വിശ്വാസികളായിരിക്കും.

ഉത്രാടം

ഉത്രാടം നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് ഈശ്വര ഭക്തി കൂടുതലായി കാണുന്നു. കുലമഹിമ കാത്തു സൂക്ഷിക്കുന്നവരാണ് ഈ നാളുക്കാര്‍. സൗമ്യവും ശാലീനതയും ഈ നക്ഷത്രക്കാരുടെ ജന്മസിദ്ധമായ ഗുണങ്ങളായി കണ്ടുവരുന്നു. തികഞ്ഞ അച്ചടക്കവും ഉന്നതമായ അറിവും ഈ നാളുക്കാര്‍ക്ക് ഉണ്ടായിരിക്കും. എന്നാല്‍ ഈ നാളുക്കാരുടെ മനസ്സിലിരുപ്പ് ആര്‍ക്കും പിടികിട്ടുകയില്ല. വിശ്വാസവഞ്ചനയും കുതികാല്‍ വെട്ടലും ഈ നാളുക്കാര്‍ പൊറുക്കില്ല. ഈ നക്ഷത്രത്തില്‍ പിറന്നവര്‍ മുന്‍കോപം ഉള്ളവരായി കണ്ടുവരുന്നു. പരാജയം വിജയമായി മാറ്റുവാന്‍ ഇവര്‍ നന്നേ ശ്രമിക്കുന്നു. മറ്റുള്ളവരുടെ ദൃഷ്ടിയില്‍ മാന്യത പുലര്‍ത്താന്‍ ശ്രദ്ധിക്കും. പലവിധ ക്ലേശങ്ങളും പ്രതിബന്ധങ്ങളും തരണം ചെയ്താണ് ജീവിതത്തില്‍ ഉന്നത സ്ഥാനം കൈവരിക്കുക.കുടുംബത്തിന്റെ അന്തസ്സും അഭിമാനവും നിലനിര്‍ത്തണമെന്ന നിര്‍ബന്ധ ബുദ്ധിയും ഈ നാളുകാര്‍ക്ക് കൂടുതലായിരിക്കും. ഈ നക്ഷത്രത്തില്‍ പിറന്ന സ്ത്രീകള്‍ സൗന്ദര്യവും പ്രശസ്തിയും ഉള്ളവരായി കണ്ടുവരുന്നു. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്ന പ്രകൃതക്കാരാണ് ഈ നക്ഷത്രത്തില്‍ പിറന്ന സ്ത്രീകള്‍. ആഡംബരമോ ദുരാഗ്രഹമോ ഈ നാളുകാര്‍ക്ക് ഉണ്ടാവുകയില്ല. ഭര്‍തൃ വിരഹമോ ഭര്‍ത്താവിനെക്കുറിച്ചുള്ള ദുഖമോ ഈ നാളുക്കാരെ എപ്പോഴും അലട്ടിക്കൊണ്ടിരിക്കും.

തിരുവോണം

സത്യസന്ധരും ക്ഷമാശീലരും ഉത്സാഹികളുമായിരിക്കും തിരുവോണം നക്ഷത്രക്കാര്‍. മിതവ്യയം ഈ നാളുക്കാരുടെ മുഖമുദ്രയാണ്. അടുക്കും ചിട്ടയും ലക്ഷ്യ ബോധവും ഈ നാളുക്കാരുടെ കൈമുതലാണ്. ഈ നാളുക്കാരുടെ പേരിന്റെ ഭംഗി പോലെ തന്നെയാണ് ജീവിതവും. കഷ്ടപ്പെടുന്നവരെ കഴിവിന്റെ പരമാവധി ഈ നാളുക്കാര്‍ സഹായിക്കും. ഈ നാളുക്കാരുടെ പ്രവര്‍ത്തന മാധ്യത്തില്‍ തടസ്സങ്ങള്‍ ഉണ്ടായാല്‍ പെട്ടെന്നു തന്നെ അത് മാറുന്നതാണ്. പരാജയത്തെപ്പറ്റി ഇവര്‍ ചിന്തിക്കാറില്ല. ഇവര്‍ പിശുക്കന്മാരായി കണ്ടുവരുന്നു. വീടിനേക്കാള്‍ തൊഴിലിനെ സ്‌നേഹിക്കും. ബന്ധുക്കളും സ്‌നേഹിതരും എപ്പോഴും എതിരായിരിക്കും. മക്കളോട് അമിതമായി സ്‌നേഹം കാണിക്കും.തിരുവോണം നക്ഷത്രത്തില്‍ പിറന്ന സ്ത്രീകള്‍ ബഹുഭൂരിപക്ഷവും സത്യസന്ധരും ദാനശീലരുമായി കണ്ടുവരുന്നു. സൗന്ദര്യവും കലാബോധവും ഈ നാളുക്കാര്‍ക്ക് കൂടുതലായിരിക്കും. ഈ നാളുക്കാരില്‍ കൂടുതലും തന്റേടികളായി കണ്ടുവരുന്നു

അവിട്ടം

ഈ നക്ഷത്രത്തില്‍ പിറന്നവര്‍ കര്‍മ്മകുശലതയിലും ബുദ്ധിസാമര്‍ത്ഥ്യത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്നവരായി കണ്ടുവരുന്നു. അല്പം പോലും അഹംഭാവം ഇല്ലാത്തവരാണ് ഈ നാളുക്കാര്‍. ചില സന്ദര്‍ഭങ്ങളില്‍ പ്രതികാര ബുദ്ധിയും കലഹ സ്വഭാവവും കാണിക്കും. എളുപത്തില്‍ സുഹൃത്തുക്കളെ സമ്പാദിക്കാന്‍ കഴിയുന്നവരാണ് ഈ നാളുക്കാര്‍. ഇവര്‍ ദയയുള്ളവരായി കണ്ടുവരുന്നു. തികഞ്ഞ കാര്യഗൗരവ്വം ഇവരുടെ പ്രത്യേകതയാണ്. ഏത് തടസ്സങ്ങളെയും ബുദ്ധിപ്പൂര്‍വ്വം തരണം ചെയ്ത് ധാരാളം പണം നേടും.തികച്ചും യാഥാസ്ഥിക ചിന്തയുള്ള ഇവര്‍ വംശം, ജാതി, മതം, വര്‍ണ്ണം എന്നിവയില്‍ താല്പര്യം കൂടുതല്‍ ഉള്ളവരായി കണ്ടുവരുന്നു. കുടുംബാംഗങ്ങളുമായി ഒത്തുപോകാന്‍ ബുദ്ധിമുട്ടുന്നവരാണ് ഈ നാളുക്കാര്‍.ഈ നാളുക്കാരുടെ ദാമ്പത്യ ജീവിതം സുഖകരമായി കാണുന്നു. കൃഷിക്കാര്യങ്ങളില്‍ ഈ നാളുക്കാര്‍ നന്നേ ശോഭിക്കുന്നതാണ്. ഈ നക്ഷത്രത്തില്‍ പിറന്ന സ്ത്രീകള്‍ തന്റേട സ്വഭാവമുള്ളവരായി കാണുന്നു. വിവേകശാലികളായ ഈ നാളുക്കാര്‍ ഗൃഹഭരണത്തിലും ഔദ്യോഗിക രംഗത്തും തിളങ്ങുന്നതായി കാണുന്നു.

ചതയം

ചതയം നക്ഷത്രത്തില്‍ പിറന്നവര്‍ ആശ്രിതവത്സരും ശുദ്ധഹൃദയം ഉള്ളവരുമായി കണ്ടുവരുന്നു. അല്പം മുന്‍കോപമുള്ള ഇവര്‍ ഹൃദയാലുക്കളും സ്‌നേഹസമ്പന്നരും ആയിരിക്കുന്നതാണ്. ഏറ്റെടുക്കുന്ന ജോലികള്‍ കൃത്യമായും ചിട്ടയോടും ചെയ്തു തീര്‍ക്കുന്നവരാണ്. കുടുംബത്തിനും സുഹൃത്തുകള്‍ക്കും വേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ തയ്യാറാണിവര്‍. ഈ നാളുക്കാരുടെ ദാമ്പത്യ ജീവിതം പൂര്‍ണ വിജയമായിരിക്കില്ല. ഈ നാളുക്കാര്‍ പൊതുവെ ഭാഗ്യവാന്മാരാണെങ്കിലും ദോഷ അനുഭവങ്ങള്‍ ഇവര്‍ക്ക് വന്നുചേരും.ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ക്കും മേല്‍ പ്രസ്ഥാവിച്ച മിക്ക കാര്യങ്ങളും ബാധകമാണ്. ഇവര്‍ മുന്‍കോപം ഉള്ളവരായി കാണുന്നു. ഈശ്വരഭക്തിയുള്ളവരായിരിക്കും. ഈ നക്ഷത്രത്തില്‍ പിറന്നവരുടെ ദാമ്പത്യ ജീവിതം തൃപ്തികരമായിരിക്കുകയില്ല.

പൂരൂരുട്ടാതി

പൂരൂരുട്ടാതി നക്ഷത്രത്തില്‍ ജനിക്കുന്നവര്‍ക്ക് ബാല്യകാലം കഷ്ടപാടിന്റെയും അനിശ്ചിതത്വത്തിന്റെയുമായിരിക്കും. സംഭാഷണപ്രിയരും ചഞ്ചലമനസ്‌കരും ആണെങ്കിലും വിദ്യകൊണ്ട് പണം നേടുവാനുളള മിടുക്ക് ഈ നാളുകാര്‍ക്കുണ്ട്.ഈ നക്ഷത്രത്തില്‍ പിറന്നവന്‍ ആഢംബരപ്രിയരായി കണ്ടുവരുന്നു.റ്റെടുക്കുന്ന ഏതു ജോലിയും ഈ നാളുകാര്‍ ഭംഗിയോടെ ചെയ്തു തീര്‍ക്കും. അന്യര്‍ക്കു വേണ്ടി ത്യാഗവും ഉപകാരങ്ങളും ചെയ്യുന്നവരാണിവര്‍. സ്ത്രീവിഷയമായ അപവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും ഇവര്‍ വിധേയരാകുന്നു. ആര്‍ക്ക് ഉപകാരം ചെയ്യുന്നോ അവരില്‍ നിന്നും വെറുപ്പും വിദ്വേഷവും സമ്പാദിക്കും.ഈ നക്ഷത്രത്തില്‍ പിറന്ന സ്ത്രീകള്‍ കളങ്കമറ്റ ഭതൃഭക്തി, സന്താനസൗഭാഗ്യം കുടുംബഭരണ സാമര്‍ത്ഥ്യം എന്നിവ മിതഭാഷികളായ ഈ നാളുകാര്‍ക്കുണ്ടായിരിക്കും. ഇവര്‍ അതീവ സുന്ദരികളും ഈശ്വരഭക്തി ഉള്ളവരുമായി കണ്ടുവരുന്നു.

ഉത്രട്ടാതി

ഉത്രട്ടാതി നക്ഷത്രക്കാര്‍ പൊതുവെ സൗമ്യ സ്വഭാവക്കാരും സത്യസന്ധരും ആയിരിക്കും. ഉച്ചനീചത്വമോ വലിപ്പചെറുപ്പമോ നോക്കാതെ ആരോടും സഹകരിക്കും. നല്ല പൊതുവിജ്ഞാനം ഇവര്‍ക്കുണ്ടായിരിക്കും. ഇവര്‍ ലോലഹൃദയം ഉള്ളവരും ആത്മാര്‍ത്ഥ ഉള്ളവരുമായിരിക്കും.എല്ലാവരോടും സ്‌നേഹമായി പെരുമാറും. അഭിമാനം സംരക്ഷിക്കാന്‍ ഏത് പ്രയാസവും സഹിക്കും. ഈ നക്ഷത്രത്തില്‍ പിറന്നവര്‍ സ്വന്തം മാതാപിതാക്കളെ വളരെ മതിപ്പോടും അഭിമാനത്തോടും കൂടി കാണുന്നവരാണ്.ഈ നക്ഷത്രത്തില്‍ പിറന്ന സ്ത്രീകള്‍ ആരോടും മര്യാദയായി പെരുമാറും. സന്താന സൗഭാഗ്യമുണ്ട്. സൗന്ദര്യകാര്യങ്ങളിള്‍ ശ്രദ്ധപുലര്‍ത്തും. ശാലീനത്വവും കുലീനത്വവും ഇവരുടെ ഗുണങ്ങളാണ്.

രേവതി

ഈ നക്ഷത്രത്തില്‍ പിറന്നവര്‍ വിശ്വസ്തരും കുലീനരുമായി കണ്ടുവരുന്നു. ജീവിതത്തില്‍ സര്‍വ്വവിധ സുഖസൗകര്യങ്ങളും അനുഭവിക്കുന്ന രേവതി നക്ഷത്രക്കാര്‍ പൊതുവെ സൗന്ദര്യമുളളവരും അന്തസ്സുള്ളവരുമായിരിക്കും. ഏറ്റെടുക്കുന്ന ഏതു കാര്യവും ഭംഗിയായി പൂര്‍ത്തിയാക്കാന്‍ ഇവര്‍ക്ക് കഴിയുന്നു.ഇവര്‍ സ്വതന്ത്രമായി ചിന്തിക്കുന്നവരും സ്വാതന്ത്ര്യ പ്രേമികളുമായിരിക്കും. കണക്കില്‍ കവിഞ്ഞ് ആരോടും വിധേയത്വം പുലര്‍ത്തുകയോ, അതിരുവിട്ട് ആരേയും അംഗീകരിക്കുകയോ ആദരിക്കുകയോ ചെയ്യില്ല.ജനമധ്യത്തില്‍ ആദരിക്കപ്പെടുന്നവരും അറിയപ്പെടുന്നവരും ആയിരിക്കും. സ്‌നേഹത്തിന്റെ കാര്യത്തില്‍ ഇവര്‍ ആരെയും വിശ്വസിച്ചെന്നു വരില്ല. ശുദ്ധഗതിക്കാരായ ഈ നാളുക്കാര്‍ പെട്ടെന്ന് ക്ഷുപിതരാകും. ഈ നക്ഷത്രത്തില്‍ പിറന്ന സ്ത്രീകള്‍ പൊതുരംഗത്ത് ശോഭിക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News