Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2026 4:22 pm

Menu

Published on June 11, 2015 at 5:12 pm

പുരുഷന്മാർ ജാഗ്രതൈ…പെണ്ണ്‍ കെട്ടാൻ വേറെ സംസ്ഥാനം നോക്കിക്കോ …!കേരളത്തിൽ നിങ്ങൾക്ക് പെണ്ണില്ല….

births-of-more-girls-than-boys-in-kerala

കേരളത്തില്‍ പെണ്‍കുട്ടികളുടെ എണ്ണം വന്‍തോതില്‍ കുറയുന്നു .6 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികൾക്ക് വെറും 959 പെണ്‍കുട്ടികൾ മാത്രമാണ് നമ്മുടെ സംസ്ഥാനത്ത് ഇപ്പോൾ ഉള്ളത്.പെണ്‍ഭ്രൂണഹത്യ വർദ്ധുക്കുന്നതുകൊണ്ടാണ് പെണ്‍കുട്ടികളുടെ എണ്ണം കുറയുന്നതിന് കാരണമായി വിലയിരുത്തപ്പെടുന്നത്.ആണ്‍കുഞ്ഞിനൊപ്പം തന്നെ പെണ്‍കുഞ്ഞിനും ജനിക്കാനുള്ള പ്രകൃതിദത്തമായ അവകാശത്തെ ഹനിക്കുന്നത് മനുഷ്യത്വരഹിതവും നീചവുമാണ്.
സമൂഹത്തിന്‍െറ സന്തുലിതാവസ്ഥയെ തകിടംമറിച്ച് ദൂരവ്യാപകമായ കോട്ടങ്ങള്‍ ഉണ്ടാക്കാന്‍ ഇത് കാരണമാവും.ഗര്‍ഭസ്ഥ ശിശുക്കളുടെ പരിശോധനയില്‍ ഡോക്ടര്‍മാരും സ്കാനിങ് ടെക്നീഷ്യന്മാരും നിയന്ത്രണങ്ങള്‍ പാലിക്കാനും വ്യാഴാഴ്ച ആരോഗ്യവകുപ്പ് സംഘടിപ്പിച്ച ക്ളാസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2011 മാര്‍ച്ച് ഒന്നുവരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്തെ ജനസംഖ്യ 3,34,06,061. അതില്‍ 1,73,78,649 സ്ത്രീകളും 1,60,27,412 പുരുഷന്മാരും. 13,51,237 സ്ത്രീകള്‍ കൂടുതല്‍.2001 മുതല്‍ പത്തുവര്‍ഷത്തിനിടെ ജനസംഖ്യയില്‍ 15.64ലക്ഷത്തിന്റെ വര്‍ധനയുണ്ടായി. 2001ലെ ദേശീയ സെന്‍സസ് അനുസരിച്ച് കേരളത്തിലെ ജനസംഖ്യ 3,18,41,374 ആയിരുന്നു. കേരളത്തിലെ നഗര-ഗ്രാമജീവിതങ്ങള്‍ തമ്മില്‍ നേരിയ വ്യത്യാസം മാത്രമേയുള്ളൂവെന്ന് റിപ്പോര്‍ട് പറയുന്നു. നഗരവാസികള്‍ 1,59,34,926ഉം ഗ്രാമവാസികള്‍ 1,74,71,135ഉം. സംസ്ഥാനത്തെ പട്ടികജാതിക്കാരുടെ എണ്ണം 30,39,573ഉം പട്ടികവര്‍ഗക്കാരുടെ എണ്ണം 4,84,839ഉം. സംസ്ഥാനത്ത് 2,81,35,824 പേരും സാക്ഷരര്‍. ആകെ ജോലിക്കാര്‍ 1,16,19,063. ആകെയുള്ള മുഖ്യധാരാ കര്‍ഷകരായ 5,44,932 പേരില്‍ സ്ത്രീകള്‍ 79,386 പേര്‍മാത്രം. 9,19,136 കര്‍ഷക തൊഴിലാളികളില്‍ 6,29,092 പേരും പുരുഷന്മാര്‍. മലപ്പുറമാണ് ഏറ്റവും കൂടുതല്‍ ജനങ്ങളുള്ള ജില്ല- 41,12,920. രണ്ടാംസ്ഥാനത്ത് തിരുവനന്തപുരം-33,01,427. ഏറ്റവും കുറവ് വയനാട്ടില്‍- 8,17,420. കാസര്‍കോട്: 13,07,375. കണ്ണൂര്‍: 25,23,003. കോഴിക്കോട്: 30,86,293. പാലക്കാട്: 28,09,934. തൃശൂര്‍: 31,21,200. എറണാകുളം: 32,82,388. ഇടുക്കി: 11,08,974. കോട്ടയം: 19,74,551. ആലപ്പുഴ: 21,27,789. പത്തനംതിട്ട: 11,97,412. കൊല്ലം: 26,35,375 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ ജനസംഖ്യ.കാര്യങ്ങൾ ഇങ്ങനെ പോകുകയാണെങ്കിൽ നമ്മുടെ നാട്ടിലെ പുരുഷന്മാർക്ക്‌ ഒരു പക്ഷേ പെണ്ണുകെട്ടാനും അന്യ സംസ്ഥാനത്തെ ആശ്രയിക്കേണ്ടിവരും .

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News