Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കുരങ്ങിന്റെ മുഖസാദൃശ്യവുമായി ജനിച്ച പന്നിക്കുഞ്ഞ് അത്ഭുതമാകുന്നു.ചൈനയിലെ ഷിജിനിലെ ഗിഷോവ് പ്രവശ്യയിലാണ് സംഭവം .15 കുട്ടികളില്‍ ഒന്നിനാണ് കുരങ്ങിന്റെ മുഖവുമായി സാമ്യം. പരന്ന മുഖവും, നീണ്ട മൂക്കും മൂക്കിനിരുവശവുമായുള്ള കണ്ണുകളും നീണ്ട ചുണ്ടുകളുമെല്ലാമുള്ള പന്നിക്കുഞ്ഞിനെ ശരീരം മറച്ചുപിടിച്ചു നോക്കിയാല്‍ ആരും പറയും കുരങ്ങിന്റെ കുട്ടിയാണെന്ന്.

വ്യത്യസ്ത രൂപവുമായി ജനിച്ച പന്നിക്കുഞ്ഞിന്റെ വായുടെ ആകൃതി അമ്മയുടെ പാല്‍ കുടിക്കാന്‍ പാകത്തിനല്ല.അതിനാല്‍ ഉടമ കുപ്പിപ്പാല്‍ നല്‍കിയാണ് ഇപ്പോള്‍ പന്നിക്കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്. മുഖമൊഴികെ മറ്റെവിടെയും പ്രശ്‌നങ്ങളില്ലാത്തതിനാല്‍ പന്നിക്കുഞ്ഞ് അതിജീവിക്കുമെന്ന പ്രതീക്ഷയാണ് ഉടമയായ കര്‍ഷകനുള്ളത്.

ചൈനയിലെ മറ്റുചില പ്രദേശങ്ങളിലും സമാനമായ രീതിയില്‍ രൂപമാറ്റം സംഭവിച്ച പന്നികള്‍ ജനിച്ചിരുന്നു. ഇവിടെ ജനിച്ച ഒരു പന്നിക്കുഞ്ഞിന് മനുഷ്യക്കുഞ്ഞിന്റേതിനു സമാനമായ മുഖമായിരുന്നു. ലോകത്തിന്റെ പലയിടങ്ങളിലും ഇത്തരത്തില്‍ രൂപമാറ്റം സംഭവിച്ച പന്നിക്കുഞ്ഞുങ്ങള്‍ ജനിക്കുന്നുണ്ട്. ഇവയെല്ലാം വലിയ തോതില്‍ വായുമലിനീകരണം സംഭവിച്ച പ്രദേശങ്ങളാണെന്ന പ്രത്യേകത കൂടിയുണ്ട്.മലിനീകരണങ്ങള്‍ പെട്ടെന്ന് ബാധിക്കാനിടയുള്ള ജീവികളാണു പന്നികള്‍. അതിനാല്‍ കടുത്ത മലിനീകരണമാണ് പന്നിക്കുഞ്ഞുങ്ങള്‍ക്ക് രൂപമാറ്റം സംഭവിക്കാനിടയായതെന്നാണ് പൊതുവേയുള്ള ആരോപണങ്ങള്‍.
Leave a Reply