Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2026 3:16 pm

Menu

Published on December 20, 2016 at 3:39 pm

ആകാശത്ത് കണ്ട ആ കറുത്തരൂപം എന്തായിരുന്നു?

bizarre-video-of-a-ufo-coming-to-earth-through-a-wormhole

അടുത്തിടെ സ്പാനിഷ് ഫേസ്ബുക്കു പേജില്‍ പ്രത്യക്ഷപ്പെട്ട ആ വീഡിയോയെ കുറിച്ചാണിപ്പോൾ ഏവരും ചർച്ചചെയ്യുന്നത്. ഡിസംബര്‍ ഒന്നിനായിരുന്നു സ്പാനിഷ് ഫേസ്ബുക്കു പേജില്‍ ആദ്യമായി ആ വീഡിയോ പ്രത്യേക്ഷപ്പെട്ടത്. സംഭവം അന്ന് ആരും കാര്യമായി എടുത്തില്ല. എങ്കിലും കണ്ടവര്‍ കണ്ടവര്‍ അതു ഷെയര്‍ ചെയ്തു. സംഭവം സത്യമാണോ മിഥ്യയാണോ തട്ടിപ്പാണോ എന്നൊന്നും ഇനിയും വ്യക്തമായിട്ടില്ല.അരിസോണയില്‍ നിന്നു പകര്‍ത്തിയ ദൃശ്യം എന്ന തലകെട്ടോടെയായിരുന്നു ഇതു പ്രത്യേക്ഷപ്പെട്ടത്.

മേഘാവൃതമായ ആകാശത്തു നിന്നായിരുന്നു തുടക്കം. പെട്ടന്നു ഭൂമിയില്‍ നിന്നു വെളിച്ചത്തിന്റെ ഒരു സ്തൂപം മുകളിലേയ്ക്ക് ഉയരുന്നു. പകുതി വഴി എത്തിയപ്പോഴേയ്ക്കും അത് ഒരു മേഘക്കൂട്ടത്തില്‍ കയറിപോയി. പിന്നീട് അവിടെനിന്നും അതിവേഗം മുകളിലേയ്ക്ക് ഉയരുന്നു. ഏറ്റവും മുകളില്‍ എത്തിയപ്പോള്‍ ആ സ്തൂപത്തിന്റെ മുകള്‍ വശം ഒരു ഡിസ്‌ക് പോലെ തുറന്നു.

കണ്ടവര്‍ കണ്ടവര്‍ ഈ കാഴ്ചയേക്കുറിച്ചു പലകഥകളും നിഗമനങ്ങളും പ്രചരിപ്പിച്ചു. ബഹിരാകാശത്തു നിന്നു ഒരു പറക്കുംതളിക ഭൂമിയിലേയ്ക്ക് ഇറങ്ങി വന്നതാണെന്നും, അതല്ല ഭൂമിയില്‍ വന്നിട്ട് പറക്കുംതളിക ബഹിരാകാശത്തേയ്ക്കു കയറി പോയതാണെന്നുമുള്ള തരത്തില്‍ രണ്ടു വാദങ്ങളായിരുന്നു ആദ്യം ഉയര്‍ന്നത്. വീഡിയോ സൂം ചെയ്തു നോക്കിയാല്‍ വെളിച്ചസ്തൂപത്തിന്റെ മുകളില്‍ നിന്ന് കറുത്തനിറത്തില്‍ എന്തൊ ഒന്ന് നീങ്ങുന്നതു വ്യക്തമായിരുന്നു. സംഭവം എന്തായാലും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കഴിഞ്ഞു.

Bizarre video of a 'UFO coming to earth through a WORMHOLE'

ഇതുമായി ബന്ധപ്പെട്ട് ശക്തിയേറിയ രണ്ടു വാദങ്ങളാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.
ഭൂമിയിലെത്തിയ പറക്കുംതളിക ഒരു പ്ലാസ്മ സ്തൂപം പുറപ്പെടുവിച്ച് അതിനകത്തുകൂടി യാത്ര ചെയ്ത് ബാഹിരാകശത്തേയ്ക്കു കടന്നു. റോക്കറ്റിനേക്കാള്‍ ഇരട്ടി വേഗത്തില്‍ ഈ പ്ലാസ്മ സ്തൂപത്തിനു യാത്ര ചെയ്യാന്‍ കഴിയും എന്നാണ് ഈ വാദഗതി ഉന്നയിക്കുന്നവര്‍ പറയുന്ന്.

എന്നാല്‍ മറ്റൊരു കൂട്ടര്‍ പറയുന്നത് ഇങ്ങനെയാണ്. ഭൂമിക്കു മുകളില്‍ എത്തിയ പറക്കുംതളിക താഴെയുള്ള ഏതോ ഒരു അജ്ഞാത കേന്ദ്രത്തിലേയ്ക്ക് സിഗ്നല്‍ അയച്ചു. അതേ തുടര്‍ന്നു താഴെ നിന്നു പ്ലാസ്മയുടെ ഒരു പ്രവാഹം മുകളിലേയ്ക്ക് ഉയര്‍ന്നു. ആ പ്രവാഹത്തിലൂടെ പറക്കുംതളിക ഭൂമിയിലേയ്ക്ക് എത്തി എന്നാണ് ഇക്കൂട്ടര്‍ പറയുന്നത്.

എന്നാല്‍ ഇതു കംബ്യൂട്ടര്‍- ജനറേറ്റഡ് ഇമേജറി വഴി തയാറാക്കിയതാണ് എന്നു ചില വെബ്‌സൈറ്റുകള്‍ പറയുന്നു. പ്രകാശസ്തൂപം മുകളിലേയ്ക്ക് പോകുമ്പോള്‍ അതിന്റെ പ്രതിഫലനം മേഘങ്ങളില്‍ കാണപെടുന്നില്ല എന്നതാണ് ഇതിന്റെ പ്രധാന തെളിവായി ഇവര്‍ പറയുന്ന്. എന്നാല്‍ സംഭവം ഇതൊന്നുമല്ല ഒരു റോക്കറ്റ് വിക്ഷേപണത്തിന്റെ ദൃശ്യമാണെന്നു പറയുന്നവരും കുറവല്ല. എന്നാല്‍ വീഡിയോ പുറത്തുവിട്ടവര്‍ ഒന്നു പ്രതികാരിക്കാത്തതുകൊണ്ട് തന്നെ ഇതൊരു വമ്പന്‍ തട്ടിപ്പാണ് എന്നും പറയുന്നവരും ഉണ്ട്. കാര്യം എന്തൊക്കെയാണെങ്കിലും വീഡിയോയെ ചുറ്റിപ്പറ്റിയുള്ള ദുരൂഹത വര്‍ധിക്കുകയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News