Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുടിവെട്ടാന്‍ ഒരു ബാര്‍ബര്‍ ഉപയോഗിക്കുന്നത് ഇറച്ചി നുറുക്കുന്ന കത്തിയും ചുറ്റികയും. സാധാരണ കത്രിക ഉപയോഗിച്ചുള്ള കിടിലന്‍ സ്റ്റെലുകള്ക്ക് അരങ്ങു വാഴുമ്പോളാണ് ഈ പുതിയ വിദ്യ ശ്രദ്ധേയമാകുന്നത്.
ട്വിറ്ററിലാണ് ഈ മുടിവെട്ടലിന്റെ വീഡിയോ ആദ്യം പ്രചരിച്ചത്. ഹോസ്റ്റണില്‍ നിന്നാണ് ഇൗ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.മുടി വെട്ടാനിരിക്കുന്ന യുവാവിന്റെ മുഖത്ത് പരിഭ്രമം അൽപം പോലുമില്ല.അയാൾ നന്നായി ആസ്വദിക്കുന്നുമുണ്ട്.കത്തി തലയിൽ ചേർത്തുവച്ച് ചുറ്റികകൊണ്ട് തട്ടിയാണ് മുടിവെട്ടുന്നത്.ഏതു സ്റ്റൈലും എളുപ്പം വെട്ടിത്തരും.കടയിൽ വരുന്ന എല്ലാവർക്കും ഇങ്ങനെ മുടിവെട്ടികൊടുക്കോമോ എന്ന് വ്യക്തമല്ല.
ഈ മുടിവെട്ടല്‍ രീതിയെക്കുറിച്ച് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. ഇത് എങ്ങനെ സാധിക്കുന്ന എന്ന ആകാംക്ഷയാണ് മറ്റ് ചിലര്‍ പങ്കുവെച്ചിരിക്കുന്നത്. എന്തായാലും ഈ മുടിവെട്ടല്‍ രീതി ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ്.
Leave a Reply