Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അപകടകരമായ രീതിയില്‍ വാഹനമോടിച്ചയാളെ ഒരു ചേസിനുശേഷം പൊലീസ് പിടികൂടിയപ്പോള്‍ ഈ ഫ്ളോറിഡക്കാരന്‍ പറഞ്ഞതുകേട്ട് പൊലീസ് ഞെട്ടി.
അമിതവേഗത്തിന് കാരണം നായയാണത്രെ. നായയാണ് ആ സമയത്ത് വാഹനമോടിച്ചിരുന്നതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. ഫ്ളോറിഡയിലാണ് സംഭവം. റീല്‍ഫോഡ് കൂപ്പറെന്ന ഇരുപത്തിയാറുകാരനാണ് മാനേറ്റീ കൗണ്ടി ഷെറിഫിനോട് ഈ തര്‍ക്കം നടത്തിയത്.
ചേസിങ്ങിനിടെ പൊതുമുതല്‍ നശിപ്പിച്ചതിനും അമിതവേഗതയ്ക്കുംമറ്റും പൊലീസ് കേസെടുത്തിട്ടുണ്ട്. നായയെ കുറ്റക്കാരനാക്കാന്‍ നോക്കിയതിനെ കേസുണ്ടോയെന്നത് മാത്രം അറിയില്ല
Leave a Reply