Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സക്രാമെന്റോ: കാലിഫോര്‍ണിയയില്‍ അന്യഗ്രഹജീവിയുടെ മൃതശരീരം കണ്ടെത്തിയതായി റിപ്പോർട്ട്. കാലിഫോര്‍ണിയയിലെ ഒരു വീട്ടമ്മയുടെ പിന്‍മുറ്റത്താണ് ജീവിയെ കണ്ടെത്തിയത്.പിങ്ക് നിറത്തിലുള്ള വിരൂപ ജീവിയുടെ ചിത്രം വീട്ടമ്മ ഫേസ്ബുക്കിലും മറ്റ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലും പോസ്റ്റ് ചെയ്തു. രാത്രി പതിനൊന്നരയോടെയാണ് ഗിയാന പെപോണിസ് എന്ന യുവതിയുടെ വീടിന്റെ പിന്‍മുറ്റത്ത് കണ്ടെത്തിയത്. ഇതോടെയാണ് ചിത്രത്തിലുള്ളത് അന്യഗ്രഹജീവിയാണെന്ന് ഉറപ്പിച്ച് ഒരുകൂട്ടര്‍ രംഗത്തെത്തിയത്. സിനിമകളിലും ചിത്രകഥകളിലുമൊക്കെ കണ്ടിട്ടുള്ള അന്യഗ്രഹജീവികളുടെ മുഖവുമായി ഏറെ സാമ്യമുള്ളതാണ് ജിയന്നയുടെ വീട്ടില്‍ കണ്ടെത്തിയ ജീവിയും. അതേ സമയം ഇത് ഏതെങ്കിലും മൃഗത്തിന്റെ ഭ്രൂണമാകാമെന്നും ഒരു കൂട്ടര്‍ വാദിയ്ക്കുന്നു . മാനിന്റെ ഭ്രൂണമാകാമെന്നും പകുതി ഭാഗം മറ്റേതെങ്കിലും ജീവി കടിച്ചെടുത്തതാകാമെന്നും വാദിയ്ക്കുന്നവരുമുണ്ട്. എതായാലും അന്യഗ്രഹജീവിയെച്ചൊല്ലി സോഷ്യൽ മീഡിയയിൽ ചര്‍ച്ചതുടരുകയാണ്.
–
–
Leave a Reply