Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അമേരിക്കയുടെ അമരത്തേക്ക് റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതിനിധി ഡൊണാള്‍ഡ് ട്രംപ് ജയിച്ചുകയറുമെന്ന് അധികമാരും പ്രതീക്ഷിച്ചുകാണില്ല. ഡെമോക്രാറ്റിക് പ്രതിനിധി ഹിലരിയെ പിന്തള്ളി ട്രംപ് ജയിച്ച വാര്‍ത്ത കേട്ട് ബോളിവുഡും ഞെട്ടി. നടിയും എഴുത്തുകാരിയും നിര്‍മാതാവുമായ ട്വിങ്കിള്‍ ഖന്ന ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചു. ‘അജ്ഞനും വംശീയവാദിയും ആയാലെന്താ, ഫെമിനിസ്റ്റല്ലല്ലോ’! ഡൊണാള്‍ഡ് ഡക്കിനെ പിന്തുണക്കുന്ന മണ്ടന്മാര്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ടാകും” കാലാവസ്ഥാ വ്യതിയാനം യാഥാര്‍ഥ്യമാണെന്ന് വിശ്വസിക്കാന്‍ തയ്യാറാകാത്ത മനുഷ്യന്‍ ഇതാ ലോകത്തെ നയിക്കുന്നു’- നടിയും നിര്‍മാതാവുമായ ദിയ മിര്‍സ ട്വീറ്റ് ചെയ്തു. ‘ദ എന്റ് !’ സംവിധായകന്‍ ഹന്‍സല്‍ മേഹ്തയുടെ ട്വീറ്റ്സംവിധായകന്‍ അഭിഷേക് കപൂറിന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു- ‘ബ്രീത്- എല്ലാം ശരിയാകും’ അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലം ഞെട്ടിപ്പിച്ചെന്ന് നടി രാധികാ ആപ്തരെ പ്രതികരിച്ചു. 2001ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തോടാണ് നടി തപ്‌സി പന്നു ട്രംപിന്റെ ജയത്തെ ഉപമിച്ചത്.
Leave a Reply