Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 8:41 am

Menu

Published on November 10, 2017 at 11:37 am

ജനിച്ചത് 1896ൽ.. ഇപ്പോൾ വയസ്സ് 121.. ജീവിതം ഇനിയും മുന്നോട്ട് തന്നെ..!

born-in-1896-and-still-going-meet-the-worlds-oldest-man

ഇന്നത്തെ കാലത്ത് ഒരു മനുഷ്യന്റെ ശരാശരി ആയുസ്സ് എത്രയായിരിക്കും.. ഏറി വന്നാല്‍ 60-70. അതിലും നീണ്ടാല്‍ 80-90 വരെ ഒക്കെ എത്തിയേക്കാം. എന്നാല്‍ 121 വര്‍ഷങ്ങളായി ഡോണ്‍ സെലിനോ എന്ന ഈ മനുഷ്യന്‍ ഇവിടെ ജീവിക്കുന്നുണ്ട്. 1896 ല്‍ ജനിച്ചു 2017 ല്‍ എത്തി നില്‍ക്കുകയാണ് ഇദ്ദേഹത്തിന്റെ ജീവിതം.

ഇന്നുള്ളതില്‍ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യന്‍ ഒരുപക്ഷെ ഈ മനുഷ്യന്‍ ആയിരിക്കും. 121 വയസ്സായി ഇങ്ങേര്‍ക്ക്. ചുമ്മാ അങ്ങ് പറയുന്നതല്ല. കൃത്യമായ രേഖകളും തെളിവുകളും എല്ലാം തന്നെ ഉണ്ട്. 1896ല്‍ ആണ് ഇദ്ദേഹം ജനിച്ചത്. 2017ല്‍ എത്തി നില്‍ക്കുമ്പോള്‍ വയസ്സ് 121. ഇത്രയധികം പ്രായമുള്ള വേറെ മനുഷ്യര്‍ ഇല്ല എന്ന് പറയാനാവില്ല. കാരണം നമ്മള്‍ അറിയാത്ത പലയിടങ്ങളിലും ജീവിക്കുന്നവരുണ്ട്. പക്ഷെ രേഖകള്‍ പ്രകാരം നിലവില്‍ ലോകത്ത് ജീവിക്കുന്ന ഏറ്റവും പ്രായം കൂടിയ മനുഷ്യന്‍ ഇദ്ദേഹം തന്നെ.

ഗിന്നസ് റെക്കോര്‍ഡില്‍ പേര് വന്ന ആളെക്കാള്‍ 4 വയസ്സ് കൂടുതലാണ് ഇയാള്‍ക്ക്. ഇദ്ദേഹത്തിന്റെ ഐഡി റെക്കോര്‍ഡുകള്‍ പറയുംപ്രകാരം ജൂലായ് 25, 1986ല്‍ ആണ് ഇദ്ദേഹത്തിന്റെ ജനനം. വെര്‍ദിയയുടെ തലസ്ഥാനമായ വള്‍ഡിയാവിയയില്‍ നിന്ന് ഏകദേശം 30 മൈല്‍ അകലെയുള്ള റിയാവു ബ്യൂണോ പട്ടണത്തിലാണ് ഇദ്ദേഹത്തിന്റെ ജനനം.

ഇദ്ദേഹത്തിന്റെ യൗവനത്തെ പറ്റിയുള്ള കൃത്യമായ വിശദാംശങ്ങള്‍ ഇപ്പോള്‍ ഈ പ്രായത്തില്‍ ചോദിച്ചറിയാന്‍ ബുദ്ധിമുട്ടാണ് എന്നതിനാല്‍ പരിമിതമായ ചിലതൊക്കെ അറിയാന്‍ സാധിച്ചിട്ടുള്ളു. ഇദ്ദേഹം ചെറുപ്പത്തില്‍ ഒരു കര്‍ഷക തൊഴിലാളിയായിരുന്നു. പിന്നീട് 30 വര്‍ഷക്കാലം അംബ്രോസിയോ ടോളിഡോ എന്നൊരാള്‍ക്ക് വേണ്ടി ജോലി ചെയ്തുപോന്നിരുന്നു. പിന്നീട് തന്റെ 80ആം വയസ്സില്‍ ജോലികളില്‍ നിന്നെല്ലാം വിട്ടു നിന്നു തനിക്ക് ലഭിച്ച പെന്‍ഷന്‍ കൊണ്ട് ജീവിതം മുന്നോട്ട് നീക്കി. ഇപ്പോള്‍ തന്റെ 121ആം വയസ്സില്‍ എത്തി നില്‍ക്കുമ്പോള്‍ ഏകദേശം പൂര്‍ണ്ണമായും തന്നെ കാഴ്ചയും കേള്‍വിയും നശിച്ചു തുടങ്ങിയിട്ടുണ്ടെങ്കിലും ജീവിതം മുമ്പോട്ട് തന്നെ പോകുകയാണ്.

Loading...

Leave a Reply

Your email address will not be published.

More News