Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 11:30 am

Menu

Published on September 13, 2016 at 11:39 am

ഇവയൊക്കെ കടം വാങ്ങിച്ചാല്‍ ദാരിദ്ര്യം ഫലം…

borrowing-these-things-from-others-can-lead-to-your-poverty

നിത്യ ജീവിതത്തില്‍ ആവശ്യമായി വരുന്ന മറ്റു പല വസ്തുക്കളും നമ്മള്‍ മറ്റുള്ളവരില്‍ നിന്നും കടം വാങ്ങിക്കാറുണ്ട്.എന്നാല്‍ ചില വസ്തുക്കള്‍ കടം വാങ്ങിക്കുമ്പോള്‍ പലപ്പോഴും ദാരിദ്ര്യം കൂടെയാണ് നമ്മള്‍ കൂടെ വാങ്ങിയ്ക്കുന്നത് എന്ന കാര്യം പലരും മറന്നു പോകുന്നു. കടം വാങ്ങിക്കുന്ന വസ്തുക്കളോടൊപ്പം ദാരിദ്യം കൂടെയാണ് കൂടെ വരുന്നത്. എന്തൊക്കെ വസ്തുക്കളാണ് മറ്റുള്ളവരില്‍ നിന്ന് കടം വാങ്ങിക്കാന്‍ പാടില്ലാത്തത് എന്ന് നോക്കാം.

പണം

പണം കടം വാങ്ങിയ്ക്കുന്നത് പുത്തരിയല്ല. എന്നാല്‍ പലര്‍ക്കും അനുഭവം ഉള്ളതായിരിക്കും വാങ്ങിച്ച പണം കൃത്യസമയത്ത് തിരിച്ച് കൊടുക്കാന്‍ കഴിയാതെ ഇരിയ്ക്കുകയും പിന്നീട് ഒരു സ്ഥലത്ത് നിന്ന് വാങ്ങിച്ച് മറ്റൊരു സ്ഥലത്ത് കൊടുക്കേണ്ട അവസ്ഥ വരികയും ചെയ്യുന്നത്.

Borrowing-these-things-from-others-can-lead-to-your-poverty

വാച്ച്

വാച്ച് പലരും സുഹൃത്തുക്കളോട് കടം വാങ്ങിക്കാറുണ്ട്. എന്നാല്‍ പലപ്പോഴും വാച്ച് വാങ്ങിയ്ക്കുന്നത് നമ്മളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്.

watch (1)

വസ്ത്രങ്ങള്‍

പലരും വസ്ത്രങ്ങളും പലരില്‍ നിന്നും കടം വാങ്ങിക്കാറുണ്ട്. ഹോസ്റ്റലിലൊക്കെയാണ് താമസിക്കുന്നതെങ്കില്‍ പ്രത്യേകിച്ചും വസ്ത്രങ്ങള്‍ പരസ്പരം മാറിയിടാറുണ്ട്. എന്നാല്‍ വസ്ത്രങ്ങള്‍ കടം വാങ്ങിയ്ക്കുന്നത് നമ്മുടെ സാമ്പത്തിക അടിത്തറ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.

dress (1)

സോപ്പ്

ഒരാള്‍ ഉപയോഗിച്ച സോപ്പ് മറ്റൊരാള്‍ ഉപയോഗിക്കുന്നത് നല്ലതല്ല. രോഗങ്ങള്‍ വരും എന്നത് ഒരു കാര്യം. എന്നാല്‍ ഇത് ദാരിദ്ര്യത്തിന് കാരണമാകും എന്നാണ് പറയുന്നത്.

soap (1)

നെയില്‍ കട്ടര്‍

നഖം മുറിയ്ക്കുന്ന നെയില്‍ കട്ടറിനു പിന്നിലുമുണ്ട് ഇത്തരത്തില്‍ ചില വിശ്വാസങ്ങള്‍. ഫംഗസ് ബാധയെന്ന് നമുക്ക് പറയാമെങ്കിലും പലരും വിശ്വസിക്കുന്നത് ഇത് കടം വാങ്ങി ഉപയോഗിച്ചാല്‍ ദാരിദ്ര്യം വരും എന്ന് തന്നെയാണ്.

nail-cutter (1)

ടവ്വല്‍

കുളിയ്ക്കുന്ന ടവ്വല്‍ ആയാലും മറ്റൊരാള്‍ക്ക് കൈമാറ്റം ചെയ്യരുത്. വ്യക്തിശുചിത്വം തന്നെ പ്രധാനം. എന്നാല്‍ പലപ്പോഴും ഇതിലുപരി ദാരിദ്ര്യം വരും എന്ന വിശ്വാസം തന്നെ മുന്നില്‍.

Hand-Kerchief (1)

മഹാഭാരത ചിത്രങ്ങള്‍

മഹാഭാരത കഥയുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ വീട്ടില്‍ വെയ്ക്കുമ്പോഴും അല്‍പം സൂക്ഷിക്കുന്നത് നല്ലതാണ്. വിശ്വാസമനുസരിച്ച് എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.

mahabharatha (1)

നടരാജ വിഗ്രഹം

മഹാദേവന്റെ കോപത്തെ പ്രതിനിധാനം ചെയ്തിട്ടുള്ളതാണ് നടരാജ വിഗ്രഹം. ഇത് വീട്ടില്‍ വെയ്ക്കുന്നത് അല്ലെങ്കില്‍ പാരിതോഷികമായി നല്‍കുന്നത് ദാരിദ്ര്യത്തിന് കാരണമാകും എന്നാണ് പറയുന്നത്.

nadaraja (1)

കള്ളിമുള്‍ച്ചെടി

പലരുടേയും വീട്ടില്‍ കള്ളിമുള്‍ച്ചെടി ഒരു ചെടിയായി വളര്‍ത്തുന്നു. എന്നാല്‍ ഇത് നമ്മുടെ നല്ല കാലത്തെ ഊറ്റിയെടുക്കും എന്നാണ് ഒരു വിശ്വാസം.

plant (1)

കമ്മല്‍

പലപ്പോഴും സ്ത്രീകള്‍ മാറി മാറി ഉപയോഗിക്കുന്ന ഒരു ആഭരണമാണിത് . ദാരിദ്ര്യം വരും എന്ന് പറയുമെങ്കിലും കാതിലുണ്ടാകുന്ന ഇന്‍ഫെക്ഷന്‍ പലര്‍ക്കും പ്രശ്‌നമുണ്ടാക്കുന്നവയാണ്.

ear-ring (1)

ചെരുപ്പ്

ഒരാള്‍ ഉപയോഗിച്ച ചെരുപ്പ് മറ്റൊരാള്‍ ഉപയോഗിക്കുന്നത് സാമ്പത്തിക അടിത്തറ തകരാന്‍ കാരണമാകും. എന്നാല്‍ കാലിലെ വിയര്‍പ്പും ജലാംശവും ഇന്‍ഫെക്ഷന്‍ ഉണ്ടാക്കും എന്നതാണ് വിശ്വാസം.

foot (1)

കിടക്ക പങ്കിടുന്നത്

പലപ്പോഴും കൂട്ടുകാരോ ബന്ധുക്കളോ വരുമ്പോള്‍ ഒരു കിടക്കയില്‍ കിടക്കുന്ന ശീലമുണ്ടാവും. എന്നാല്‍ ഇത് പരസ്പരമുള്ള ബാധ്യത വെച്ചു കൈമാറുകയാണ് ചെയ്യുന്നത് എന്നതാണ് സത്യം. ഭാര്യയും ഭര്‍ത്താവും തന്നെ ഏറ്റവും നല്ല ഉദാഹരണം.

bed (1)

പേന

പേന കടം വാങ്ങിക്കുന്നത് സ്ഥിരമാണ്. എന്നാല്‍ ആവശ്യം കഴിഞ്ഞ് തിരിച്ച് കൊടുക്കാതിരുന്നാല്‍ വലിയൊരു ദാരിദ്ര്യം കൂടിയാണ് നിങ്ങളെ കാത്തിരിയ്ക്കുന്നത് എന്നതാണ് കാര്യം. അതുകൊണ്ട് പേന കടം വാങ്ങിക്കുമ്പോള്‍ ഒന്ന് ആലോചിക്കുന്നത് നല്ലതാണ്.

Borrowing-these-things-from-others-can-lead-to-your-poverty (1)

 

Loading...

Leave a Reply

Your email address will not be published.

More News