Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 8:58 pm

Menu

Published on October 14, 2016 at 3:41 pm

കഴുത്ത് 180 ഡിഗ്രി ചെരിഞ്ഞിരിക്കുന്ന രോഗത്താല്‍ വലഞ്ഞ ബാലനെ രക്ഷിക്കാന്‍ ഒടുവിൽ ലിവര്‍പൂളില്‍ നിന്ന് ഒരു മാലഖ എത്തി

boy-cursed-with-no-neck-muscles-leaving-his-head-permanently

മഹേന്ദ്ര അഹിര്‍വാര്‍ എന്ന 13 വയസുകാരന്റെ ജീവിതം ഇപ്പോള്‍ മാറിമറിഞ്ഞിരിക്കുകയാണ്. മ്യോപതി എന്ന വൈകല്യമുണ്ടായി കഴുത്ത് 180 ഡിഗ്രി ഒടിഞ്ഞ് തൂങ്ങിയ അവസ്ഥയില്‍ നരകസസമാനമായ ജീവിതം നയിച്ചിരുന്ന ഇന്ത്യന്‍ ബാലനായിരുന്ന മഹേന്ദ്ര. എന്നാല്‍ ബ്രിട്ടനില്‍ നിന്നുള്ള ജൂലി ജോണ്‍സ് എന്ന സ്ത്രീ ഈ ബാലന്റെ ജീവിതം തന്നെ മാറ്റി മറിച്ചിരിക്കുകയാണ്.ലിവര്‍പൂളില്‍ നിന്നുള്ള ഈ സ്ത്രീ മഹേന്ദ്രന്റെ അവസ്ഥ അറിഞ്ഞ് ശാസ്ത്രക്രിയക്കുള്ള പണം അയച്ച് കൊടുക്കുകയായിരുന്നു.

കഴുത്ത് 180 ഡിഗ്രിയില്‍ താഴ്ന്ന് തൂങ്ങുന്ന രോഗമായിരുന്നു ഈ ബാലന്. അതുകാരണം തലയുയര്‍ത്താനോ നടക്കാനോ പ്രാഥമിക ആവശ്യങ്ങള്ക്കു പോലുമോ മറ്റുള്ളവരുടെ സഹായം ആവശ്യമായി വന്നു.

boy-cursed-with-no-neck-muscles-leaving-his-head-permanently

മകന്റെ അവസ്ഥ നെഞ്ച് നീറ്റിയിരുന്നു എന്ന് മഹേന്ദ്രന്റെ മാതാപിതാക്കളായ മുകേഷും സുമിത്രയും പറയുന്നു. ജനിച്ചതു നോര്‍മല്‍ ആയിട്ടായിരുന്നു. പക്ഷെ വളരുന്തോറും എല്ലുകള്‍ ദുര്‍ബ്ബലമായിത്തുടങ്ങി. മുഖത്തു നോക്കാതെ എല്ലാവരില്‍ നിന്നും അകന്നു മുറിയുടെ മൂലയില്‍ ഇരിയ്ക്കും. എവിടെയെങ്കിലും പോകണമെങ്കില്‍ കൊച്ചുകുട്ടികളെപ്പോലെ എടുത്തുകൊണ്ട് പോകണം. എല്ലാ കാര്യങ്ങളും ചെയ്ത് കൊടുക്കേണ്ടിയിരുന്നു.

മകന്‍ മരിയ്ക്കുന്നതായിരുന്നു ഭേദം എന്ന് തോന്നിപ്പോയി. ഡല്‍ഹി അപ്പോലോയിലെ ഡോക്റ്റര്‍ രാജഗോപാല്‍ ചികിത്സ തുടങ്ങി. ആദ്യം നട്ടെല്ലിനുള്ള ശസ്ത്രക്രിയ. പന്ത്രണ്ടു വര്‍ഷം വേണ്ട ചികിത്സയില്ലാതെ മുന്നോട്ട് പോയതാണു കൂടുതല്‍ കുഴപ്പമായതെന്നു ഡോക്ട്ടര്‍ കണ്ടെത്തി. കൂടുതല്‍ സര്‍ജറികള്‍ ആവശ്യമാണെന്നു മനസ്സിലായെങ്കിലും പണം ഒരു പ്രശ്‌നമായി.

boy-cursed-with-no-neck-muscles-leaving-his-head-permanently

ഒരു സെക്കണ്ടറി സ്‌കൂള്‍ കോ ഓര്‍ഡിനെട്ടര്‍ ആണ് ലിവര്‍പൂള്‍ സ്വദേശി ആയ ജൂലി. ഒരു മാധ്യമത്തില്‍ നിന്ന് മഹേന്ദ്രന്റെ അവസ്ഥ അറിയുന്നതോടെ ഒരു കൂട്ടായ്മ സംഘടിപ്പിച്ച് ധനശേഖരണം തുടങ്ങുന്നു. അങ്ങനെ മഹേന്ദ്രന്റെ തുടര്‍ന്നുള്ള ശസ്ത്രക്രിയകള്‍ക്ക് ധനം ലഭിയ്ക്കുന്നു. മഹേന്ദ്രന്‍ പതിയെ സാധാരണ ജീവിതത്തിലേയ്ക്കു തിരിച്ചു വന്നുതുടങ്ങി.

സഹായത്തോടെയാണെങ്കിലും തല പതിയെ നേരെ നിന്നു തുടങ്ങി. ഇനിയിപ്പോള്‍ മഹേന്ദ്രനു സ്‌കൂളില്‍ പോകാം. മറ്റ് കുട്ടികളോടൊപ്പം കളിയ്ക്കാം. എല്ലാം ജൂളിയുടെയും കൂട്ടുകാരുടെയും സഹായത്തിന്റെ പിന്‍ ബലത്തില്‍. ഇനിയും ചികിത്സകള്‍ ബാക്കിയുണ്ട്. അതും കൂടെ കഴിയുന്നതോടെ മഹേന്ദ്രന്‍ സാധാരണ കുട്ടികളെപ്പോലെ പൂര്‍ണ്ണമായും മാറും. അതിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് വീട്ടുകാരും നാട്ടുകാരും. ഒപ്പം ഏഴുകടല്‍ കടന്നെത്തിയ ജൂലി എന്ന മാലാഖയും.

Loading...

Leave a Reply

Your email address will not be published.

More News