Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 1:38 pm

Menu

Published on November 1, 2013 at 10:21 am

കാമുകൻ സ്ത്രീ വേഷം കെട്ടി കാമുകിയുടെ കൂടെ ഹോസ്റ്റലില്‍ താമസിച്ചത് രണ്ടു വര്‍ഷം

boy-dressed-as-girl-and-stay-with-lover-in-hostel-for-2-years

21 കാരനായ കാമുകന് കാമുകിയോടുള്ള സ്‌നേഹം വര്‍ദ്ധിച്ചപ്പോള്‍ ലേഡീസ് ഹോസ്റ്റലില്‍ സ്ത്രീ വേഷം കെട്ടി താമസമാക്കി . കോളേജില്‍ പഠിക്കുന്ന കാമുകിയെ എന്നും കാണാനും സംസാരിക്കാനും കാമുകന്‍ കണ്ടെത്തിയ വഴി ആയിരുന്നു അത്. ഇതിനായി കാമുകന്‍ കോളേജില്‍ പഠിക്കുന്നുണ്ടെന്ന വ്യാജ സര്‍ട്ടിഫിക്കറ്റുമുണ്ടാക്കി ഹോസ്റ്റല്‍ അധികൃതരെ സമീപിച്ചു. ആദ്യത്തെ 5 ദിവസം വേറെ റൂമില്‍ കഴിഞ്ഞെങ്കിലും ഹോസ്റ്റല്‍ അധികാരികളോട് നിര്‍ബന്ധിച്ച് ഇരുവരും ഒരു റൂമില്‍ താമസിക്കുകയായിരുന്നു. എന്നും രാവിലെ ഇരുവരും ഒരുമിച്ചായിരുന്നു കോളേജിലേക്ക് പോകുന്നതും വരുന്നതും ഒക്കെ. ഒടുവില്‍ വീട്ടുകാരും നാട്ടുകാരും അറിഞ്ഞാല്‍ പുകിലാകുമെന്ന് കരുതിയ ഇരുവരും കണ്ടെത്തിയ വഴി പുറം ലോകം അറിഞ്ഞത് കാമുകി ഗര്‍ഭിണിയായതോടെയാണ്. വീട്ടുകാര്‍ പെണ്‍കുട്ടിയോട് കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് തന്റെ കൂടെ രണ്ടു വര്‍ഷമായി കാമുകന്‍ ഹോസ്റ്റലില്‍ കഴിയുന്ന കാര്യം പെണ്‍കുട്ടി വീട്ടുകാരോട് പറഞ്ഞത്. ഇരുവര്‍ക്കും വിവാഹപ്രായമായതിനാല്‍ കല്ല്യാണം കഴിപ്പിക്കാനുള്ള ആലോചനയിലാണ് വീട്ടുകാര്‍.

Loading...

Leave a Reply

Your email address will not be published.

More News