Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 26, 2026 4:49 am

Menu

Published on January 6, 2015 at 11:10 am

ഫോണിൻറെ ഡിസ്‌പ്ലേ ഇനി കൈത്തണ്ടയില്‍ തെളിയും..!!

bracelet-turns-your-arm-into-a-phone-screen

കൈത്തണ്ട തന്നെ സ്‌മാര്‍ട്‌ സ്‌ക്രീനാക്കി ഉപയോഗിക്കാവുന്ന ബ്രേസ്‌ലെറ്റ് നിര്‍മിച്ച്  ലോകശ്രദ്ധ ആകർഷിക്കുകയാണ് ഫ്രഞ്ച് കമ്പനി.കൈത്തണ്ടയില്‍ ബ്രേസ്‌ലെറ്റായോ മോതിരമായോ ഇവ ഉപയോഗിക്കാം.സിക്രെറ്റ് (Cicret) എന്ന് പേരിട്ടിരിക്കുന്ന ഈ ബ്രേസ്‌ലെറ്റ് കൈത്തണ്ടയെ സ്മാര്‍ട്‌ഫോണ്‍ സ്‌ക്രീനാക്കിമാറ്റും. വയര്‍ലെസ് വഴി സ്മാര്‍ട്‌ഫോണുമായി ബന്ധിപ്പിക്കാവുന്ന സിക്രെറ്റിനുള്ളിൽ ചെറിയ പികോ പ്രൊജക്ടറും സെൻസറുകളും ഘടിപ്പിച്ചിട്ടുണ്ട്. ബ്രേസ്‌ലെറ്റ് ധരിക്കുന്നയാളുടെ കൈത്തണ്ടയിലേക്ക് ഈ പ്രൊജക്ടറില്‍നിന്ന് ലേസര്‍ ഡിസ്‌പ്ലേ പ്രവഹിക്കും. ഡിസ്‌പ്ലേയുടെ മുകളില്‍ വിരലോടിക്കുമ്പോള്‍ ബ്രേസ്‌ലെറ്റിനുള്ളിലെ സെന്‍സറുകള്‍ പ്രവർത്തനം ആരംഭിക്കും. വിരലുകൾ പ്രവർത്തിപ്പിക്കുന്ന മുറയ്ക്ക് ഈ വിവരങ്ങൾ പ്രൊസസറിലേക്ക് പോകുന്നതോടെ ഡിസ്‌പ്ലേ ഇന്ററാക്ടീവ് ആയി മാറുകയും ചെയ്യും. ഇങ്ങനെ ഈ ഡിസ്‌പ്ലേയിലൂടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന രീതിയിൽത്തന്നെ സ്‌ക്രീന്‍ സ്‌ക്രോള്‍ ചെയ്യാനും ഫോണ്‍ വിളികള്‍ നടത്താനുമൊക്കെ സാധിക്കും. വെള്ളത്തിനടിയില്‍ പോലും സുഗമമായി ഇതു പ്രവര്‍ത്തിപ്പിക്കാനാവും. ഫോണിലേക്ക് വരുന്ന വിളികള്‍ സ്വീകരിക്കാനും എസ്.എം.എസുകള്‍ വായിക്കാനും പാട്ട് കേള്‍ക്കാനുമൊക്കെ ഇത്തരം ഉപകരണങ്ങള്‍ സഹായിക്കും. എന്നാല്‍ ഫോണിലേതുപോലുള്ള വലിയ സ്‌ക്രീന്‍ ഇല്ല.  പത്ത് വ്യത്യസ്ത നിറങ്ങളിലെത്തുന്ന സിക്രെറ്റ് ഡിവൈസിന് 16 ജി.ബി, 32 ജി.ബി. എന്നിങ്ങനെ സ്‌റ്റോറേജ് ശേഷിയുളള രണ്ട് വെര്‍ഷനുകളുണ്ട്.ഏതാണ്ട് 300 യൂറോയ്ക്ക് (22,956. രൂപ) ആയിരിക്കും സിക്രെറ്റിന്റെ വില.


Loading...

Leave a Reply

Your email address will not be published. Required fields are marked *

More News