Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 4, 2024 4:04 pm

Menu

Published on January 9, 2017 at 2:36 pm

പതിനാറുകാരിയുടെ വയറ്റിൽ മനുഷ്യരൂപമുള്ള ട്യൂമര്‍;ഞെട്ടിത്തരിച്ച് വൈദ്യശാസ്ത്രലോകം

brain-skull-and-hair-found-growing-inside-16-year-old-girls-ovary

ടോക്കിയോ : ജപ്പാനില്‍ പതിനാറുകാരിയുടെ വയറ്റിനുള്ളില്‍ മനുഷ്യരൂപമുള്ള ട്യൂമര്‍. പൂര്‍ണ വളര്‍ച്ചയെത്താത്ത ഒരു തലച്ചോറും മുടിയും ഉള്ള 10 സെന്റീമീറ്റര്‍ വിസ്താരമുള്ള ട്യൂമര്‍ ആണ് കണ്ടെത്തിയത്.അപ്രന്‍ഡിക്‌സിനു വേണ്ടി ശസ്ത്രക്രിയ നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന ഇക്കാര്യം ഡോക്ടര്‍മാര്‍ കണ്ടെത്തിയത്.

അഞ്ചില്‍ ഒരു ട്യൂമറില്‍ ചെറിയ രീതിയില്‍ മുടിയും പല്ലും മജ്ജയും മാംസവും എല്ലാം കാണാറുണ്ട്. ഇവയെ ടെറാടോമസ് എന്നാണ് വൈദ്യശാസ്ത്രത്തില്‍ വിളിക്കപ്പെടുന്നതും. വയറ്റില്‍ ഇത്തരം ട്യൂമറുകള്‍ വളരുന്നതിന്റെ കാരണം എന്താണെന്നു ഇന്നുവരെ കണ്ടെത്തിയിട്ടില്ല. ഇക്കാര്യത്തില്‍ നിലവില്‍ പ്രചരിക്കുന്ന ഒരു സിദ്ധാന്തം വളര്‍ച്ചയെത്താത്ത അണ്ഡങ്ങള്‍ ശരീരഭാഗങ്ങളായി രൂപാന്തരപ്പെടുന്നു എന്നാണ്.

മൂന്ന് സെന്റീമീറ്റര്‍ വിസ്താരമുള്ള ഒരു ചെറിയ തലച്ചോറും പിന്നെ മുടിയും. ഇവയെല്ലാം ബന്ധിപ്പിച്ചു കൊണ്ട് കനമില്ലാത്ത അസ്ഥികൂടവും ഉണ്ട്. തലച്ചോറിന്റെ രണ്ടു പാളികള്‍ക്കു താഴെ കാണുന്ന സെറിബെല്ലത്തിന്റെ ചെറിയൊരു പതിപ്പായിട്ടാണ് ഡോക്ടര്‍മാര്‍ ഇതിനെ കാണുന്നത്. സുഷുമ്‌നാ നാഡിയുമായി ബന്ധപ്പെടുന്ന ഭാഗമാണിത്. മൂന്നു മാസത്തോളം ഈ ട്യൂമര്‍ പതിനാറുകാരിയുടെ വയറ്റില്‍ വളര്‍ന്നിരുന്നു. ഈ പതിനാറുകാരിയുടെ വയറ്റില്‍ കണ്ടെത്തിയിരിക്കുന്നത് പൊതുവെ കാണപ്പെടുന്ന ജെം സെല്‍ ട്യൂമര്‍ ആണെന്നാണ് പറയപ്പെടുന്നത്. ഇവ സ്ത്രീകളിലെ പ്രത്യുല്‍പാദന കാലത്താണ് കാണപ്പെടുന്നത്. ഇവ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാന്‍ സാധിക്കുകയും വൈകാതെ തന്നെ ഇവര്‍ക്ക് സാധാരണ ജീവിതം നയിക്കാന്‍ സാധിക്കുകയും ചെയ്യും.

Loading...

Leave a Reply

Your email address will not be published.

More News