Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലോകകപ്പ് ഫുട്ബോളിൻറെ ആദ്യ പ്രീക്വാര്‍ട്ടർ മത്സരത്തിൽ അഞ്ചുവട്ടം ചാമ്പ്യന്മാരും ആതിഥേയരുമായ ബ്രസീല്‍ ലാറ്റിനമേരിക്കയില്‍ നിന്നുതന്നെയുള്ള ചിലിയെ നേരിടുന്നു. ലോകകപ്പിൻറെ പ്രാഥമിക റൗണ്ട് പോരാട്ടങ്ങള്‍ പൂർത്തിയാവുമ്പോൾ 48 മത്സരങ്ങളിൽ നിന്നായി 39 ജയവും 9 സമനിലയും 136 ഗോളും ആണ് ഉണ്ടായത്.ലോകകപ്പ് ലക്ഷ്യമിട്ടുവന്ന മൂന്ന് ചാമ്പ്യന്‍ ടീമുകള്‍ ആദ്യപടി പിന്നിടാനാവാതെ നാട്ടിലേക്ക് മടങ്ങിക്കഴിഞ്ഞു. പ്രീക്വാര്‍ട്ടര്‍ മത്സരത്തിൽ ഒരു ടീമിനെ ജയത്തില്‍ കുറഞ്ഞതൊന്നും മുന്നോട്ടു നയിക്കില്ല.16 ടീമുകളാണ് പ്രീക്വാർട്ടറിൽ മത്സരിക്കുന്നത്.തുടരെ നാലെണ്ണം ജയിക്കുന്നവരായിരിക്കും ചാമ്പ്യൻമാർ.രാത്രി ഒന്നരയ്ക്ക് നടക്കുന്ന രണ്ടാം കളിയില്‍ ഉറുഗ്വായ് കൊളംബിയയുമായി മാറ്റുരയ്ക്കും. ജൂലൈ 1 ഓടെ പ്രീക്വാർട്ടർ മത്സരങ്ങൾ പൂർത്തിയാവും. ജൂലൈ നാലിനും അഞ്ചിനും ആണ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍.
Leave a Reply