Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 21, 2025 11:08 pm

Menu

Published on July 12, 2014 at 10:14 am

ലോകകപ്പിൽ ഇന്ന് ലൂസേഴ്സ് ഫൈനൽ

brazil-vs-holland-losers-final

ബ്രസീലിയ: ലോകക്കപ്പ് സെമി മത്സരങ്ങളില്‍ തോല്‍വി ഏറ്റുവാങ്ങിയ ബ്രസീലും ഹോളണ്ടും ലോകകപ്പ് ഫുട്ബോളിലെ മൂന്നാം സ്‌ഥാനത്തിനായി ഇന്ന് ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30നാണ്‌ ലൂസേഴ്‌സ്‌ ഫൈനല്‍ നടക്കുക. ഒന്നുമില്ലാതെ തിരിച്ചുപോകില്ലെന്ന വാശിയിലാണ് ഹോളണ്ട്. അതേ സമയം മൂന്നാം സ്ഥാനമെങ്കിലും നേടി നാട്ടുകാരുടെ മുന്നില്‍ മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് ബ്രസീല്‍ കളിക്കാനൊരുങ്ങുന്നത്.ജര്‍മനിയോടു ദയനീയ തോല്‍വി ഏറ്റുവാങ്ങിയ ബ്രസീലിന് നാണക്കേടൊഴിവാക്കാൻ ഇന്ന് ജയിച്ചേ തീരു.അര്‍ജന്റീനയോടു പെനാല്‍റ്റി ഷൂട്ട്ഔട്ടില്‍ തോറ്റതിൻറെ ആഘാതത്തില്‍ തന്നെയാണ് ഇപ്പോഴും ഹോളണ്ട് ടീം. ലൂേസഴ്‌സ് ഫൈനലില്‍ ബ്രസീല്‍ ടീമിന്‌ ആത്മവിശ്വാസമേകാന്‍ കളിക്കാൻ കഴിയില്ലെങ്കിലും പരുക്കിൻറെ പിടിയിലായ നെയ്‌മര്‍ കളികാണാന്‍ എത്തും. നെയ്‌മറുടെ സാന്നിധ്യം ടീമിന്‌ ആത്മവിശ്വാസമേകുമെന്ന പ്രതീക്ഷയിലാണ്‌ ബ്രസീല്‍ ഫുട്‌ബോള്‍ അധികൃതര്‍.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News