Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 16, 2024 5:29 pm

Menu

Published on October 7, 2016 at 2:36 pm

ബോഡി ബില്‍ഡിംഗിനോട് ഭ്രാന്ത്…!ദേഹം മുഴുവൻ മസിലുണ്ടാകാൻ ഈ ബ്രസീലുകാരൻ കണ്ടെത്തിയ മാർഗ്ഗം….

brazilian-bodybuilder-risks-his-life-to-look-like-incredible-hulk

പലർക്കും പലതിനോടും ഭ്രാന്ത് തോന്നാം.എന്നാൽ ഇവിടെ ബ്രസീലിയൻ കാരനായ  വാള്‍ഡീര്‍ സെഗാറ്റോയ്ക്ക്  ബോഡി ബില്‍ഡിംഗിനോടാണ് ഭ്രാന്ത്.ഇയാള്‍ എഴുന്നേല്‍ക്കുന്നത് തന്നെ ഇന്ന് എത്ര ഇഞ്ച് ബൈസെപ്‌സ് കൂട്ടാം എന്ന ചിന്തയുമായാണ്.കൗമാരത്തില്‍ മയക്കുമരുന്നുകളുടെ ഉപയോഗം മൂലം വാള്‍ദീര്‍ വളരെ മെലിഞ്ഞ അവസ്ഥയില്‍ ആയിയിരുന്നു. അന്ന് എല്ലാവരും പരിഹസിച്ചിരുന്നത്രേ. പിന്നീട് കഠിനമായ വര്‍ക്ക് ഔട്ടുകളിലൂടെ ശരീരം മെച്ചപ്പെടുത്തിയെടുത്തതാണ്. പക്ഷേ പിന്നീട് ആ താല്‍പര്യം പരിധി ലംഘിച്ചു വളര്‍ന്നു. അത് അയാളെ ഇപ്പോള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളില്‍ കൊണ്ട് എത്തിച്ചിരിയ്ക്കുകയാണ്.

brazilian-bodybuilder

ഹള്‍ക്ക് എന്ന പ്രശസ്തമായ കഥാപാത്രത്തെപ്പോലെ ശരീരം മാറ്റിയെടുക്കാനാണ് ഇപ്പോള്‍ അയാളുടെ ശ്രമം. ഡോക്റ്റര്‍മാര്‍ അപകട മുന്നറിയിപ്പ് നല്‍കിയിട്ട് പോലും അയാള്‍ പിന്‍മാറാതെ ഓയില്‍ ഇന്‍ജെക്ഷനുകള്‍ എടുക്കുകയാണ്. ശരീരത്തില്‍ ഓയില്‍ കുത്തിവച്ചുള്ള പരീക്ഷണങ്ങള്‍ പല പാര്‍ശ്വ ഫലങ്ങളും ഉണ്ടാക്കും. എന്നാലും സാരമില്ല എന്നാണു ആര്‍നോല്‍ഡ് ഷ്വാര്‍ട്‌സ്‌നഗറിന്റെ ആരാധകനായ ഇയാള്‍ പറയുന്നത്. അറുപത് ഇഞ്ച് ബൈസെപ്‌സ് ഉണ്ടാക്കുകയാണ് ഇയാളുടെ ലക്ഷ്യം.

brazilian-bodybuilder-1

കണ്‍സ്ട്രക്ഷന്‍ ജോലിക്കാരനാണ് വാള്‍ഡീര്‍. ആഗ്രഹിച്ച പോലെ ആളുകളുടെ ശ്രദ്ധ തനിയ്ക്ക് കിട്ടുന്നുണ്ടെങ്കിലും പലരും തന്നെക്കണ്ട് ഭയന്ന് പോകുകയാണെന്നും ഇദ്ദേഹത്തിനു പരാതിയുണ്ട്.

brazilian-bodybuilder

Loading...

Leave a Reply

Your email address will not be published.

More News