Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 4:51 pm

Menu

Published on April 11, 2017 at 12:47 pm

ഈ മരത്തിന് കത്തെഴുതിയാല്‍ പ്രണയസാഫല്യം

bridegrooms-oak-the-tree-with-its-own-postal-address

ഏറെ പ്രത്യേകതകളുള്ളതാണ് ജര്‍മ്മനിയിലെ യൂട്ടിനിലുള്ള ഒരു ഓക് മരം. വര്‍ഷങ്ങളേറെയായി പ്രണയസാഫല്യത്തിനായി കെട്ടുകണക്കിനു കത്തുകള്‍ ലഭിക്കുന്ന മരമാണിത്. പ്രണയിക്കുന്നവര്‍ക്ക് ഒന്നിക്കാനായി ഈ മരത്തിന് ഒരു കത്തെഴുതിയാല്‍ മതിയെന്നാണ് ഇവിടത്തെ ആളുകളുടെ വിശ്വാസം.

പ്രണയിതാക്കളുടെ കത്തുകള്‍ സ്വീകരിക്കാനായി സ്വന്തമായി പോസ്റ്റല്‍ അഡ്രസുവരെ ഈ മരത്തിനുണ്ടെന്നതാണ് രസകരമായ കാര്യം. മരത്തിന് വരുന്ന കത്ത് ഈ മരത്തിലെ പൊത്തില്‍ പോസ്റ്റുമാന്‍ നിക്ഷേപിക്കും.

നിലത്ത് നിന്നു മൂന്നു മീറ്ററോളം ഉയരത്തിലാണ് മരത്തിന്റെ പോസ്റ്റ് ബോക്‌സ് എന്നറിയപ്പെടുന്ന പൊത്തുള്ളത്. ഈ പൊത്തിലാണ് കത്തുകള്‍ നിക്ഷേപിക്കുക. ഈ കത്തുകള്‍ ആര്‍ക്കു വേണമെങ്കിലും തുറന്നു വായിക്കാം, മറുപടി എഴുതാം. അതായത് പ്രണയമില്ലാത്തവര്‍ക്കു പോലും വേണമെങ്കില്‍ മരത്തിനു കത്തെഴുതാമെന്ന പ്രത്യേകതയുമുണ്ട്.

ഈ ഓക് മരം പ്രണയ സാഫല്യത്തിന്റെ പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയതിന് ഏതാണ്ട് അഞ്ചു നൂറ്റാണ്ടോളം പഴക്കമുണ്ട്.  സെല്‍റ്റിക് ഗോത്രത്തലവന്‍ തന്റെ മകനെ കാട്ടിലെ ഒരു മരത്തില്‍ കെട്ടിയിട്ടെന്നും ഇയാളെ ഒരു ക്രിസ്ത്യന്‍ യുവതി മോചിപ്പിച്ചുവെന്നും തന്റെ മോചനത്തിന്റെ ഓര്‍മ്മയ്ക്കായി യുവാവ് ഈ മരം നട്ടശേഷം ക്രിസ്ത്യന്‍ മതം സ്വീകരിച്ചെന്നുമാണ് കഥ. എന്നാല്‍ ഇതില്‍ സത്യമില്ലെന്ന് ചരിത്രകാരന്മാരുടെ വാദം.

ഓഹര്‍ട്ട് എന്ന യുവതിയുടെ പ്രണയത്തെ അച്ഛന്‍ എതിര്‍ത്തെന്നതാണ് മറ്റൊരു കഥ. അച്ഛന്‍ കാണാതെ കാമുകന് കത്തു നല്‍കാന്‍ ഓഹര്‍ട്ട് കണ്ടെത്തിയ വഴിയായിരുന്നു ഈ മരത്തിന്റെ പൊത്ത്. കത്തുകളിലൂടെ പ്രണയം വീണ്ടും കടുത്തപ്പോള്‍ അച്ഛന്‍ വിട്ടുവീഴ്ചയ്ക്കു തയ്യാറാവുകയും ഇരുവരും വിവാഹിതരാവുകയും ചെയ്തു.

ഈ മരത്തിന്റെ മുന്നിലാണ് ഇരുവരും വിവാഹിതരായത്. അന്നു മുതല്‍ മരം മുഖേന കത്ത് കൈമാറിയാല്‍ തടസ്സങ്ങള്‍ മാറി പ്രണയം സഫലമാകുമെന്ന ചിന്ത എല്ലാവരിലുമെത്തി. ഇതോടെ ആയിരക്കണക്കിന് കത്തുകളും മരത്തിനു കിട്ടിത്തുടങ്ങിയെന്നാണു കഥ. ഇതില്‍ ഭൂരിഭാഗം പ്രണയങ്ങളും വിജയകരമാണെന്നാണ് വിശ്വസിക്കുന്നത്. നൂറിലധികം വിവാഹങ്ങള്‍ ഇതിനകം ഈ മരത്തിന്റെ ചുവട്ടില്‍ വെച്ച് നടന്നിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News