Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 9:25 am

Menu

Published on January 23, 2018 at 6:05 pm

സ്വന്തമായി ഒരു ടോയ്ലറ്റ് പോലുമില്ല; എന്നിട്ടും ഈ കുടിലിന്റെ വില്‍പ്പന നടന്നത് രണ്ടരക്കോടി രൂപയ്ക്ക്

britains-most-expensive-beach-hut-sells-for-record-price-despite-having-no-toilet-or-running-water

ബ്രിട്ടന്‍: സ്വന്തമായി ഒരു ടോയ്ലറ്റ് പോലും ഈ വീടിന് അവകാശപ്പെടാനില്ല. നല്ല സൗകര്യങ്ങളോ വിശാലമായ മുറികളോ ഒന്നും തന്നെയില്ല. ഒരു ചെറിയ കുടില്‍ മാത്രം. എന്നിട്ടും ഈ കുടില്‍ വിറ്റുപോയത് രണ്ടരക്കോടിക്ക്. ബ്രിട്ടനിലെ ക്രൈസ്റ്റ് ചര്‍ച്ചിന് അടുത്തുള്ള മഡ്‌ഫോര്‍ഡ് സ്പിറ്റ് എന്ന ബീച്ചിലെ 78ആം നമ്പര്‍ കുടിലാണ് ഇത്രയും വന്‍ തുകയ്ക്ക് ലേലത്തില്‍ പോയത്.

വീടിന്റേത് എന്നുപറയാന്‍ സ്വന്തമായി ഒരു ടോയ്ലറ്റ് പോലുമില്ല. ആകെയുള്ളത് ബീച്ചിന്റെ ഒരു ഭാഗത്തായി ക്രമീകരിച്ചിരിക്കുന്ന പൊതു ടോയ്ലറ്റുകളാണ്. പാചകത്തിനും മറ്റുമായുള്ള വെള്ളം പലപ്പോഴും പരിമിതമായ തോതില്‍ മാത്രമേ ലഭിക്കുകയുമുള്ളൂ. വൈദുതിക്ക് പകരം സോളാര്‍ പാനാലാണ് ഇവിടെയുള്ളവരുടെ ആശ്രയം. ഇങ്ങനെയൊക്കെ ആയിട്ടും എന്തുകൊണ്ട് ഇത്രയധികം വിലയ്ക് വീട് വിറ്റുപോയി എന്ന് ചോദിച്ചാല്‍ ഉത്തരം ഒന്നുമാത്രം. ഈ സ്ഥലത്തെ ഭൂപ്രകൃതി തന്നെയാണ്ഇതിന് കാരണം.

ഈ വീടിന്റെ മാത്രമല്ല, ഇവിടെ ഈയടുത്ത കാലത്തായി ഇവിടെയുള്ള മറ്റു ചില കുടിലുകളുടെ വില്‍പ്പന നടന്നതും ഇതുപോലെ വലിയ തോതിലുള്ള തുകയ്ക്കാണ്. ചുറ്റുപാടും വെള്ളത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന പ്രദേശത്താണ് ഇവ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. ബീച്ചിലേക്ക് തുറക്കുന്ന തരത്തിലാണ് കുടിലിന്റെ മുന്‍ഭാഗം. നാല് പേര്‍ക്ക് കുടിലിനുള്ളില്‍ ഒരേ സമയം കിടിന്നുറങ്ങാം. വാങ്ങുന്നവര്‍ക്ക് ഇവിടെ താമസിക്കുകയും ചെയ്യാം, അല്ലാത്ത സമയത്ത് വിനോദസഞ്ചാരികള്‍ക്ക് വാടകയ്ക്ക് കൊടുക്കുകയും ചെയ്യാം.

Loading...

Leave a Reply

Your email address will not be published.

More News