Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 8:57 am

Menu

Published on October 27, 2016 at 3:46 pm

‘നെഞ്ചോട് ചേർത്ത്’ ഇവർ പാടിയ പാട്ട് സോഷ്യൽ മീഡിയയിൽ വൻ ഹിറ്റ്…!!

brother-sister-duo-rocks-justin-biebers-cold-water-mash-up

കോള്‍ഡ് വാട്ടറിനൊരു മലയാളി ടച്ച്: മാഷപ്പ് വീഡിയോ വൈറലാകുന്നുമാഷ് അപ്പുകളുടെയും റീമിക്‌സുകളുടെയും കാലമാണ്. പഴയ പാട്ടുകളില്‍ പുതിയ ഈണങ്ങളും ചേരുവകളും ചേര്‍ത്ത് പുതിയ കോലത്തിലാക്കുന്ന ട്രെന്‍ഡിന് അല്‍പം പഴക്കമുണ്ട്. സിനിമയിലുള്‍പ്പെടെ ഈ ട്രെന്‍ഡ് പരീക്ഷിക്കപ്പെട്ടും കഴിഞ്ഞു. എന്നാല്‍ വ്യത്യസ്ത ദ്രുവങ്ങളിലുള്ള രണ്ട് പാട്ടുകളെ മിക്‌സ് ചെയ്ത് മാഷപ്പ് തയ്യാറാക്കി കയ്യടി വാങ്ങുകയാണ് മലപ്പുറത്തെ സഹോദരങ്ങള്‍.പോപ്പ് സ്റ്റാര്‍ ജസ്റ്റിന്‍ ബീബറിന്റെ കോള്‍ഡ് വാട്ടര്‍, യുവ എന്ന ആല്‍ബത്തിലെ നെഞ്ചോട് ചേര്‍ത്ത് എന്നീ ഗാനങ്ങളാണ് ഹന്നയും ഹനനും മിക്‌സ് ചെയ്തത്.

ഇരുവരും തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നതും എഡിറ്റ് ചെയ്തിരിക്കുന്നതും. യുട്യബില്‍ അപ് ലോഡ് ചെയ്ത വീഡിയോ സാമൂഹ്യമാധ്യമങ്ങളിലും വൈറലാണ്.ഹനന്‍ സ്വാഗീ എന്ന യൂട്യൂബ് അക്കൗണ്ടിലാണ് വീഡിയോ അപ്് ലോഡ് ചെയ്തിരിക്കുന്നത് ജൂലൈയില്‍ കോള്‍ഡ് വാട്ടര്‍ റിലീസ് ചെയ്തതിന് തൊട്ടുപിന്നാലെ തന്നെ ഗാനത്തിന്റെ റീമിക്‌സുകളും മാഷ് അപ്പുകളും ഓണ്‍ലൈനില്‍ വ്യാപകമായിരുന്നു.

എന്നാല്‍ ബീബറിനൊരു മലയാളി ടച്ച് കൊടുക്കാനുള്ള ബുദ്ധി ഉദിച്ചത് ഹന്നയിലും ഹനനിലും ആണ്.മാഷപ്പ് സങ്കല്‍പ്പങ്ങളില്‍ ഒരിക്കല്‍പ്പോലും വരാത്ത രണ്ട് ഈണങ്ങളെ സംയോജിപ്പിച്ച്, മാഷപ്പ് പ്രേമികള്‍ക്ക് മുന്നിലേക്ക് വലിയൊരു സാധ്യത തുറന്നിടുകയാണ് ഇരുവരും.

Loading...

Leave a Reply

Your email address will not be published.

More News