Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 3:13 pm

Menu

Published on April 18, 2015 at 10:18 am

മെയ് ഒന്നുമുതല്‍ മഹാസൗജന്യവുമായി ബി.എസ്.എന്‍.എല്‍. ലാന്‍ഡ്‌ലൈന്‍

bsnl-landline-free-in-night-from-1st-may

കണ്ണൂര്‍: ഉപഭോക്താക്കള്‍ ലാന്‍ഡ്‌ലൈന്‍ ഉപേക്ഷിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ അതിൽ നിന്ന് ഉപഭോക്താക്കളെ പിന്തിരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബി.എസ്.എന്‍.എല്‍. ലാന്‍ഡ്‌ലൈന്‍ വന്‍ ഇളവ് പ്രഖ്യാപനവുമായി വരുന്നു. മെയ് ഒന്നുമുതല്‍ ബി.എസ്.എന്‍.എല്‍. ലാന്‍ഡ്‌ലൈനില്‍നിന്ന് രാജ്യത്ത് എവിടെയും ഏത് നെറ്റ് വർക്കിലേക്കും രാത്രി ഒമ്പതുമണി മുതല്‍ രാവിലെ ഏഴുമണിവരെ സൗജന്യമായി അണ്‍ലിമിറ്റഡായി വിളിക്കാം. ബ്രോഡ് ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം ബി.എസ്.എന്‍.എല്‍. കൊടുക്കുന്നതുകൊണ്ടാണ് പലരും ബി.എസ്.എന്‍.എല്‍. ലാന്‍ഡ്‌ലൈന്‍ ഉപേക്ഷിക്കാത്തത്.പുതിയ സൗജന്യ താരിഫ് നിലവില്‍ വരുന്നതോടെ ലാന്‍ഡ്‌ലൈന്‍ ഫോണ്‍ ഉപേക്ഷിക്കല്‍ പ്രവണത കുറയുമെന്നാണ് കരുതുന്നത്. 2006-ല്‍ 41.5 ദശലക്ഷം ലാന്‍ഡ്‌ലൈന്‍ ഫോണുണ്ടായിരുന്നത് 2015 മാര്‍ച്ച് ഒന്നിലെ കണക്കുപ്രകാരം 26.69 ദശലക്ഷം ആയി കുറഞ്ഞു. അതേസമയം 98.90 ദശലക്ഷം ആയിരുന്ന മൊബൈല്‍ഫോണുകള്‍ 960.62 ദശലക്ഷമായി വർദ്ധിച്ചു. നിലവില്‍ ഗ്രാമീണമേഖലയില്‍ 120 രൂപ മാസവാടകയില്‍ 20 രൂപ വര്‍ധിപ്പിച്ച് 140 രൂപയാക്കി മാറ്റിയിട്ടുണ്ട്. നഗരമേഖലയില്‍ 195 രൂപ എന്ന മാസവാടക 220 രൂപയാകും. ഇതിലെല്ലാം ഫ്രീകോളുകള്‍ നിലനിര്‍ത്തിയിട്ടുണ്ട്. ഒരേ നെറ്റ്വര്‍ക്കില്‍നിന്ന് മറ്റൊരു നെറ്റ്വര്‍ക്കിലേക്ക് വിളിക്കുമ്പോള്‍ ആ നെറ്റ് വര്‍ക്കിലെ കമ്പനികള്‍ പരസ്പരം ഇന്റര്‍ യൂസേജ് ചാര്‍ജ് കൊടുക്കേണ്ടതുണ്ട്. മെയ് ഒന്നുമുതല്‍ ഇതെടുത്തുകളഞ്ഞതും പദ്ധതിക്ക് ഗുണകരമായി. മാത്രമല്ല ഗ്രാമീണമേഖലയില്‍ 540 രൂപയുടെ പ്ലാനെടുത്താല്‍ ദിവസം മുഴുവനും ബി.എസ്.എന്‍.എല്ലില്‍നിന്ന് ബി.എസ്.എന്‍.എല്ലിലേക്ക് അണ്‍ലിമിറ്റഡായി വിളിക്കാം. എന്നാൽ നഗരമേഖലയില്‍ അത് 645 രൂപയാകും.

Loading...

Leave a Reply

Your email address will not be published.

More News