Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബിഎസ്എന്‍എല്ലിന്റെ എട്ടാം ഘട്ട നെറ്റ്‌വര്‍ക്ക് വിപുലീകരണത്തിന്റെ ഭാഗമായി 3ജി ഇന്റര്‍നെറ്റ് ചാര്‍ജുകള്‍ 50 ശതമാനം കുറയ്ക്കാൻ ബിഎസ്എൻഎൽ ഒരുങ്ങുന്നു. നിലവിൽ 1ജിബി 3ജി ഇന്റര്‍നെറ്റ് 139 രൂപയ്ക്കും 2 ജിബി 3ജി 251 രൂപയ്ക്കുമാണ് ബിഎസ്എന്‍എല്‍ നൽകുന്നത്. ഇതിനെ കുറിച്ച് ഗൗരവമായ ചർച്ചകൾ നടക്കുന്നുണ്ടെന്ന് ബിഎസ്എന്‍എല്‍ മാനേജിംങ് ഡയറക്ടര്‍ അനുപം ശ്രീവാസ്തവ പറഞ്ഞു. ബിഎസ്എന്‍എല്‍ നിരക്ക് കുറയ്ക്കുന്നത് മറ്റു കമ്പനികളെയും നിരക്ക് കുറയ്ക്കുവാന്‍ നിർബന്ധിതമാക്കാൻ ഇടയുണ്ട്. നേരത്തെ ടെലികോം മേഖലയിലെ പല കമ്പനികളും അവരുടെ ഡാറ്റാ നിരക്കുകള്‍ 100 ശതമാനത്തില്‍ കൂടുതല്‍ ഉയര്‍ത്തിയിരുന്നു.എന്നാൽ എസ്എംഎസുകളുടെയും, വോയ്‌സ് കോളുകളുടെയും ഉപയോഗം കുറഞ്ഞത് ഈ കമ്പനികളുടെ വരുമാനത്തെ ബാധിച്ചു. ഈ സമയത്ത് 3ജി നിരക്കില്‍ കുറഞ്ഞ സേവനം കൊടുത്തിരുന്നത് ബിഎസ്എന്‍എല്‍ ആയിരുന്നു.
Leave a Reply