Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 8:15 pm

Menu

Published on October 14, 2014 at 3:53 pm

പരീക്ഷയ്ക്കൊരുങ്ങുന്നവർ ഒരു ദിവസം നാല് കപ്പിൽ കൂടുതൽ കാപ്പി കുടിച്ചാൽ പഠിച്ചതെല്ലാം മറക്കുമെന്ന് പഠനം

caffeine-overload-can-lead-to-decline-in-student-performance-including-memory-loss

പരീക്ഷയടുക്കുമ്പോൾ മിക്കവരും ഉറക്കമിളച്ചിരുന്ന് പഠിക്കുക പതിവാണ്.ഉറക്കം വരാതിരിക്കാനായി കാപ്പി കുടിക്കുന്ന  ശീലമാക്കിയവരുമുണ്ട്. എന്നാൽ കാപ്പി അമിതമായി കുടിക്കുന്നത്  ഗുണത്തേക്കാളേറെ   ദോഷം ചെയ്യും.മാത്രമല്ല, ഒരു ദിവസം നാല് കപ്പിൽ കൂടുതൽ കാപ്പി കുടിച്ചാൽ പഠിച്ചതെല്ലാം മറക്കുമെന്ന്  ഓസ്ട്രേലിയൻ മെഡിക്കൽ അസോസിയേഷൻ കൗണ്‍സിൽ ഓഫ് ജനറൽ പ്രാക്ടീസിലെ ഡോ:ബ്രിയാൻ മോർട്ടൻ  പറയുന്നു.

Caffeine overload can lead to decline in student performance1

ഇത് പരീക്ഷാർഥികൾക്ക് വളരെയേറെ ദോഷം ചെയ്യും.കാപ്പി അമിതമായി ഉപയോഗിക്കുന്നത് കുട്ടികളിൽ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കുകയും അവരുടെ അക്കാദമിക് പെർഫോമൻസിനെ  ബാധിക്കുകയും ചെയ്യും.കൂടാതെ ഇത്തരക്കാർക്ക് ആശങ്ക,കിതപ്പ്,ഓർമ്മക്കുറവ് എന്നിവ ഉണ്ടാവുകയും ഇത് മൂലം കുട്ടികളുടെ പഠനത്തിന് തടസ്സം സൃഷ്ടിക്കുമെന്നും ഡോ:മോർട്ടൻ പറയുന്നു.ഒരു ദിവസം മൂന്ന് കപ്പിൽ കൂടുതൽ കാപ്പി കുടിക്കാൻ പാടില്ലെന്ന് അദ്ദേഹം പറയുന്നു.

Caffeine overload can lead to decline in student performance2

എന്നാൽ കാപ്പിയുടെ പരിമിതമായ ഉപയോഗം  കുട്ടികളിൽ ജാഗ്രതയും ഏകാഗ്രതയും വളർത്തുമെന്നും അദ്ദേഹം പറയുന്നു.ഒരു വിദ്യാർഥി ഏഴോ എട്ടോ മണിക്കൂർ നിർബന്ധമായുംഉറങ്ങിയിരിക്കേണ്ടാതാണ്. ഉറക്കം കുറഞ്ഞാൽ പരീക്ഷയ്ക്ക് നന്നായി തയ്യാറാവാനും കഴിയില്ലെന്ന് അദ്ദേഹം പറയുന്നു.തലവേദന,നാഡീവ്യൂഹത്തിന് പ്രശ്നങ്ങൾ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്കും അമിത അളവിൽ കാപ്പി കുടിക്കുന്നത് കാരണമാകുന്നു.

Caffeine overload can lead to decline in student performance4

Loading...

Leave a Reply

Your email address will not be published.

More News