Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 8:32 pm

Menu

Published on February 9, 2018 at 2:43 pm

ഒട്ടകപ്പുറത്ത് കയറാന്‍ ഒരുങ്ങും മുന്‍പ്…..!

camel-safari-in-india-rajasthan

മരുഭൂമിയിലെ കപ്പലിനെ കുറിച്ച് നമ്മള്‍ ചെറിയ ക്ലാസുകളില്‍ പഠിച്ചിട്ടുണ്ട്. ഒരു പക്ഷേ ആന കഴിഞ്ഞാല്‍ നമ്മെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചിട്ടുള്ളതും ഒട്ടകമായിരിക്കും.

ചിലരെങ്കിലും ഒട്ടകപ്പുറത്ത് ഒന്ന് കയറാന്‍ ആശിച്ചിട്ടുണ്ടാകും. ഒട്ടകം എന്നും നമുക്ക് ഒരു കൗതുകമാണ്. എന്നാല്‍ ഒട്ടകത്തിന്റെ പുറത്തൊക്കെ കയറി യാത്ര ചെയ്യണമെങ്കില്‍ നമ്മള്‍ നാടുവിടേണ്ടി വരും. രാജസ്ഥാന്‍ വരെ ഒന്നു പോയാന്‍ മരുഭൂമിയും കണ്ട് ഒട്ടകത്തിന്റെ പുറത്തും കയറി തിരിച്ചുവരാം.

ക്യാമല്‍ സഫാരി ഇവിടത്തെ പ്രധാന ടൂറിസം ആകര്‍ഷണമാണ്. ക്യാമല്‍ സഫാരിയെന്നാല്‍ മരുഭൂമിയുടെ ചൂടില്‍ ഒട്ടകത്തിന്റെ പുറത്തു കയറി യാത്ര ചെയ്യുന്നതല്ലെന്ന ബോധ്യം വേണം. മരുഭൂമിയിലെ ജീവിതങ്ങളെ അടുത്ത് കണ്ട് അറിഞ്ഞും അനുഭവിച്ചും മുന്നോട്ട് നീങ്ങുന്ന ഒരു യാത്രയാണിത്.

രാജസ്ഥാനില്‍ ക്യാമല്‍ സഫാരി നടത്താന്‍ ഉദ്ദേശിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇവിടത്തെ ചരിത്രപരവും സാംസ്‌കാരികവുമായിട്ടുള്ള കാര്യങ്ങള്‍ അടുത്തറിയുക എന്ന ലക്ഷ്യം കൂടിയുണ്ട്.

രാജസ്ഥാന്‍ യാത്രയ്ക്ക് ഒരുങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ചിലതുണ്ട്. മരുഭൂമിയില്‍ ചൂട് കുറയുക എന്നൊരവസ്ഥ ഇല്ലെങ്കിലും അവിടെ താരതമ്യേന ചൂടു കുറയുന്ന അവസരം വേണം യാത്രയ്ക്കായി തിരഞ്ഞെടുക്കാന്‍. അല്ലാത്തപക്ഷം ചൂട് പ്രശ്‌നക്കാരനായേക്കും. രാജസ്ഥാനില്‍ താരതമ്യേന ചൂടു കുറഞ്ഞ മാസങ്ങളായ സെപ്തംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും യോജിച്ചത്.

സാധാരണയായി ഒരു ദിവസം മുതല്‍ നാലു ദിവസം വരെ നീണ്ടു നില്‍ക്കുന്ന ക്യാമല്‍ സഫാരി പാക്കേജുകളാണ് കമ്പനികളും ടൂര്‍ ഓപ്പറേറ്റര്‍മാരും നല്‍കുന്നത്. യാത്രക്കാരുടെ സൗകര്യവും താല്‍പ്പര്യവും ആരോഗ്യസ്ഥിതിയും അനുസരിച്ച് വേണം പാക്കേജും ദിവസങ്ങളും തിരഞ്ഞെടുക്കാന്‍.

രാവിലെ തുടങ്ങുന്ന യാത്രകള്‍ മരുഭൂമി ജീവിതങ്ങളും സംസ്‌കാരങ്ങളും കണ്ട് വൈകിട്ടോടെ ടെന്റില്‍ അവസാനിക്കുന്ന രീതിയിലാണ് ഒരു ദിവസത്തെ പാക്കേജ്. താല്‍പ്പര്യമുള്ളവര്‍ക്ക് രാത്രി മരുഭൂമിയില്‍ ടെന്റില്‍ താമസിക്കാനുള്ള സൗകര്യങ്ങളും ലഭിക്കും.

രാജസ്ഥാനില്‍ തന്നെയാണ് ഇന്ത്യയില്‍ ഏറ്റവും മികച്ച രീതിയില്‍ ക്യാമല്‍ സഫാരി സൗകര്യങ്ങള്‍ ലഭ്യമായിട്ടുള്ളത്. രാജസ്ഥാനിലെ ജയ്സാല്‍മീര്‍, ജയ്പൂര്‍, ബിക്കനീര്‍, പുഷ്‌കര്‍ എന്നീ സ്ഥലങ്ങള്‍ മരുഭൂമിയിലൂടെയുള്ള ക്യാമല്‍ സഫാരിക്കും ജമ്മു കാശ്മീരീലെ ലഡാക്ക് തണുത്തുറഞ്ഞ മരുഭൂമിയിലൂടെയുള്ള ക്യാമല്‍സഫാരിക്കും പേരുകേട്ട സ്ഥലങ്ങളാണ്.

Loading...

Leave a Reply

Your email address will not be published.

More News