Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 11, 2024 8:40 am

Menu

Published on March 13, 2017 at 4:39 pm

ഇവർ മരണത്തെ മുൻകൂട്ടി പ്രവചിക്കുന്നവർ ….!

can-animals-predict-death

മരണം ആര്‍ക്കും മുന്‍കുട്ടി പ്രവചിക്കാന്‍ കഴിയില്ല എന്നാണ് പൊതുവേ പറയാറുള്ളത്. അപ്രതീക്ഷിതമായ സമയത്ത് കടന്നു വരുന്നതാണ് മരണം. ജനനം പോലെ തന്നെ പരമമായ സത്യമാണ് മരണം . ജനിച്ചാൽ ഒരിക്കൽ മരിക്കുമെന്ന് എല്ലാവർക്കും അറിയാം.പലപ്പോഴും മരണത്തിന്റെ സൂചനകള്‍ ചിലര്‍ക്ക് മുന്‍കൂട്ടി അറിയാന്‍ സാധിക്കും. നമ്മള്‍ സ്ഥിരമായി കാണുന്ന ചില പക്ഷികൾക്കും മൃഗങ്ങൾക്കും തന്നെയാണ് ഈ പ്രത്യേക കഴിവുള്ളത്.

മരണം മുന്‍കൂട്ടിയറിയാന്‍ ഏറ്റവും കൂടുതല്‍ കഴിവുള്ളതു നായകൾക്കാണെന്നാണ് പൊതുവെ പറയാറുള്ളത്. മരണം അടുത്തെത്തുമ്പോള്‍ നായ തുടര്‍ച്ചയായി ഓരിയിടും എന്നാണ് നിലവിലെ വിശ്വാസം. മൂങ്ങകൾക്കും മരണത്തെ മുൻകൂട്ടി അറിയാനുള്ള കഴിവുണ്ട്. മൂങ്ങ കരഞ്ഞാല്‍ വൈകാതെ തന്നെ ആരുടെയെങ്കിലും മരണവാർത്ത കേൾക്കുമെന്നാണ് വിശ്വാസം.പണ്ടുകാലത്ത് മൂങ്ങയെ മന്ത്രവാദത്തിനായി ഉപയോഗിച്ചിരുന്നു.

ghost-dog

മരണത്തെ മുൻകൂട്ടി അറിയാൻ കഴിവുള്ള മറ്റൊരു കൂട്ടരാണ് പൂച്ചകൾ. മരിയ്ക്കാന്‍ പോകുന്ന ആളുടെ ഒപ്പമായിരിക്കും പൂച്ച കൂടുതല്‍ നേരം ചിലവഴിയ്ക്കുക എന്നൊരു വിശ്വാസം പല വിദേശ രാജ്യങ്ങളിലും ഉണ്ട്.അതുപോലെ കറുത്ത ചിത്രശലഭം വീട്ടിലേക്ക് വന്നാല്‍ ആ വീട്ടില്‍ മരണം നടക്കും എന്നാണ് വിശ്വാസം. കറുപ്പിനെ ദുഷ്ടതയുടെ പര്യായാമായാണ് പണ്ടുകാലത്ത് കണ്ടിരുന്നത്.

crow

കാക്ക കരഞ്ഞാൽ വിരുന്നുകാർ വരുമെന്ന് പൊതുവെ നാം പറയാറുണ്ട്.എന്നാല്‍ വിരുന്ന്കാര്‍ മാത്രമല്ല മരണം മുൻകൂട്ടി കണ്ട് അത് മറ്റുള്ളവരെ അറിയിക്കാനും കാക്കയ്ക്ക് കഴിവുണ്ട്. പ്രത്യേകിച്ച് രോഗികളുടെ വീട്ടില്‍ കാക്ക വന്നാല്‍ ഉടന്‍ മരണം സംഭവിയ്ക്കും എന്ന് പറയാറുണ്ട്. അനാവശഅയമായി കോഴികള്‍ ബഹളം വെയ്ക്കുന്നുണ്ടെങ്കില്‍ അവര്‍ മരണം വരുന്നതിൻറെ സൂചന നല്‍കുകയാണ് എന്നാണ് പറയപ്പെടാറുണ്ട്.മരണ ലക്ഷണം കാണിയ്ക്കുന്ന മറ്റൊന്നാണ് കറുത്തകുതിര. ഒരാളുടെ ശവസംസ്‌കാര ചങ്ങിനിടയ്ക്ക് കുതിരയെ കാണുകയാണെങ്കില്‍ ഏറ്റവും അടുത്ത ബന്ധുവിന്റെ കൂടി മരണം നടക്കും എന്നാണ് കരുതപ്പെടുന്നത്.

bat

വവ്വാലിനെ പ്രേതത്തിൻറെ പര്യായമായാണ് കാണുന്നത്. അന്ധകാരവും മരണവും ഒത്തു ചേര്‍ന്നതാണ് വവ്വാല്‍.വവ്വാല്‍ വീട്ടിലേക്ക് വരുന്നത് മരണവിളിയുമായാണ് എന്നാണ് പലരുടേും വിശ്വാസം.

Loading...

Leave a Reply

Your email address will not be published.

More News