Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 9:29 am

Menu

Published on January 25, 2017 at 12:45 pm

സ്ത്രീയ്ക്കും പുരുഷനും ‘വെറും’ സുഹൃത്തുക്കള്‍ മാത്രമായി ദീർഘ കാലം കഴിയാന്‍ പറ്റുമോ…??

can-men-and-women-just-be-friends

ഇന്നും പഠനവിധേയമാക്കിക്കൊണ്ടിരിക്കുന്ന ഒരു കാര്യമാണ് സ്ത്രീയ്ക്കും പുരുഷനും വെറും സുഹൃത്തുക്കള്‍ മാത്രമായി കഴിയാന്‍ പറ്റുമോ എന്നത്. പലരും പറയുന്നത് ഇവർക്കൊരിക്കലും സുഹൃത്തുക്കളായി നിൽക്കാൻ കഴിയില്ലെന്നാണ്.എന്നാല്‍ ആത്മാര്‍ത്ഥ സൗഹൃദം സ്ത്രീയ്ക്കും പുരുഷനും ഇടയില്‍ സാധ്യമാണ് എന്ന് തെളിയിക്കുന്ന പല ഉദാഹരണങ്ങളും നമ്മുടെ മുന്നിൽ തന്നെ കാണാറുണ്ട്. പെണ്‍സുഹൃത്തുക്കളുള്ള പുരുഷന്‍മാര്‍ സ്ത്രീകളെ സംബന്ധിച്ച് കൂടുതല്‍ ആകര്‍ഷകമാണെന്നും പുരുഷ സുഹൃത്തുക്കളുള്ള സ്ത്രീകള്‍ പുരുഷന്‍മാരേയും ആകര്‍ഷിക്കുമെന്ന് യൂണിവേഴ്‌സിറ്റി ഓഫ് വിസ്‌കോന്‍സിന്‍ യൂ ക്ലെയറിലെ ഗവേഷകര്‍ പറയുന്നു.

friends2

അലബാമ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പറയുന്നത് സ്ത്രീയ്ക്കും പുരുഷനും ഇടയിൽ സെക്‌സ് പൂര്‍ണമായും മാറ്റിവയ്ക്കാന്‍ ഒരു ബുദ്ധിമുട്ടും ഇല്ലെന്നാണ്. അതുകൊണ്ട് തന്നെ സ്ത്രീയും പുരുഷനും ഇടയില്‍ ‘പരിശുദ്ധമായ’ സൗഹൃദം സാധ്യമാണെന്ന് ഇവർ പറയുന്നു. സ്ത്രീയും പുരുഷനും തമ്മിലുള്ള പരസ്പര ആകര്‍ഷണത്തിന് പിന്നില്‍ ‘സെക്‌സ്’ മാത്രമാണ് എന്ന് വിശ്വസിക്കുന്ന ഒരുപാട് പേരുണ്ട്. ഇതെല്ലാം തെറ്റിദ്ധാരണകൾ മാത്രമാണ്. മിക്ക സ്ത്രീകളേയും പുതിയ ആണ്‍സുഹൃത്തുക്കളെ കണ്ടെത്താന്‍ പ്രേരിപ്പിക്കുന്നത് നിലവിലെ റൊമാന്റിക് ബന്ധത്തിലുള്ള അസംതൃപ്തികളാണത്രെ.

image-ps3

സ്ത്രീകള്‍ക്ക് പൊതുവെ കൂടുതല്‍ സംസാരിക്കാനും സമയം ചെലവഴിക്കാനും ഒക്കെ ആയിരിക്കും കൂടുതൽ താത്പര്യം. പുരുഷന്മാർക്ക് സ്ത്രീകളോട് പെട്ടെന്ന് ആകർഷണം തോന്നുമെന്ന്‌ പറയപ്പെടുന്നു. എതിര്‍ലിംഗത്തിലുള്ളവരുമായി സൗഹൃദങ്ങളുള്ള പങ്കാളികള്‍ പലപ്പോഴും പലരിലും സംശയം ജനിപ്പിക്കാറുണ്ട് . ഇതിൻറെ പ്രധാന കാരണം കാരണം സംശയം ഉള്ളവരുടെ മനസ്സിലെ ചിന്തകള്‍ തന്നെയാണ്.സ്ത്രീയ്ക്കും പുരുഷനും അടുത്തിടപഴകുമ്പോൾ സൗഹൃദത്തിന് അപ്പുറത്തേയ്ക്ക് കാര്യങ്ങള്‍ എത്തിച്ചേരാനുള്ള സാധ്യതകള്‍ ഉണ്ട്. ഇത് പൂർണ്ണമായും തള്ളിക്കളയാനാവില്ലെന്ന് പഠനങ്ങൾ പറയുന്നു.

image4

ദീര്‍ഘനാളുകളായി സൗഹൃദത്തിലുള്ള സ്ത്രീ പുരുഷന്‍മാരോട് അവരുടെ സൗഹൃദത്തെ കുറിച്ച് ചോദിച്ചാല്‍ അവര്‍ പറയും, ‘ഞങ്ങള്‍ വെറും സുഹൃത്തുക്കള്‍ മാത്രം’…എന്നാൽ ലണ്ടനിലെ വിസ്‌കോന്‍സിസ് സര്‍വകലാശാലയിലെ വിദഗ്ധര്‍ നടത്തിയ പഠനങ്ങള്‍ പറയുന്നത് സ്ത്രീ പുരുഷന്‍മാര്‍ക്ക് ഒരിക്കലും സുഹൃത്തുക്കള്‍ മാത്രമായിരിക്കാന്‍ കഴിയില്ലെന്നാണ്. ഉപദേശങ്ങള്‍ സ്വീകരിക്കാനും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും സൗഹൃദങ്ങൾക്ക് സാധിക്കും. എന്നാല്‍ പുതിയ ജനറേഷനിലെ സ്ത്രീപുരുഷ സുഹൃത്തുക്കള്‍ക്കിടയില്‍ ‘നോര്‍മല്‍ ഫ്രണ്ട്’ മാറി ‘ഫ്രണ്ട് വിത്ത് ബെനിഫിറ്റ്’ ആയിരിക്കുന്നു. അഥവാ സൗഹൃദത്തില്‍ ലൈംഗികതയും ആകാം എന്നത് തന്നെ. ചോദിച്ചാല്‍ ഇവർ പറയും, ‘ഏയ്…ഞങ്ങള്‍ വെറും സുഹൃത്തുക്കള്‍ മാത്രം…’

Loading...

Leave a Reply

Your email address will not be published.

More News