Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 1:19 pm

Menu

Published on June 14, 2018 at 1:54 pm

പുതുവസ്ത്രങ്ങളില്‍ കാന്‍സറിന് ഇടയാക്കുന്ന മാരക വിഷം

cancer-causing-elements-in-new-dresses-2

ലണ്ടന്‍: ഭക്ഷണമുള്‍പ്പടെ എന്തിലും ഏതിലും മായം ചേര്‍ക്കുന്ന കാലമാണിത്.ഇപ്പോഴിതാ നമ്മള്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങളില്‍പോലും മാരക രോഗങ്ങള്‍ക്ക് ഇടയാക്കിയേക്കാവുന്ന ജൈവിക വിഷങ്ങള്‍ കടന്നുകൂടിയേക്കാം എന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുമായി ഗവേഷകർ രംഗത്ത്. ലണ്ടനിലെ സ്‌റ്റോക്ക് ഹോം സര്‍വകലാശാലയിലെ ഗവേഷകരാണ് ഇക്കാര്യം കണ്ടെത്തിയത്. വസ്ത്രം കഴുകുന്നതിലൂടെ ഇത്തരം ജൈവിക വിഷങ്ങളെ നീക്കം ചെയ്യാന്‍ സാധിക്കില്ലെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ശരീരത്തിന് ഹാനികരമായേക്കാവുന്ന നിരവധി രാസവസ്തുക്കള്‍ പുതുവസ്ത്രങ്ങളില്‍നിന്നും കണ്ടെത്തിയതായി ഗവേഷകര്‍ പറയുന്നു.

അന്താരാഷ്ട്ര തലത്തിലുള്ള അറുപതോളം ബ്രാന്‍ഡുകളുടെ വസ്ത്ര സാമ്പിളുകളാണ് ഗവേഷകര്‍ പരിശോധനയ്ക്ക് വിധേയമാക്കിയത്. വ്യത്യസ്തമായ ആയിരക്കണക്കിന് രാസവസ്തുക്കളുടെ സാന്നിധ്യവും ഇവയില്‍നിന്നും ഗവേഷകര്‍ കണ്ടെത്തി. ഇതില്‍ നൂറോളം രാസവസ്തുക്കള്‍ ഗുരുതര രോഗങ്ങളിലേക്ക് തള്ളിവിടാന്‍ ശേഷിയുള്ളവയാണെന്നും ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. പ്രകാശവുമായി കൂടിച്ചേര്‍ന്ന് ഇത്തരം വസ്തുക്കള്‍ക്കുണ്ടാകുന്ന രാസമാറ്റം അലര്‍ജിക്ക് കാരണമാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതിന് പുറമെ മറ്റ് പല ശാരീരിക, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും ഇവ വഴിവെക്കുന്നു. ഇവയില്‍ ചിലത് കാന്‍സറിലേക്ക് തള്ളിവിടാനുള്ള സാധ്യതയുമുണ്ട്. കൈത്തറി വസ്ത്രങ്ങളാവും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരമെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

Loading...

Leave a Reply

Your email address will not be published.

More News