Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 2:07 pm

Menu

Published on October 27, 2017 at 4:08 pm

ഇരു സ്തനങ്ങളും നീക്കം ചെയ്ത നെഞ്ച് തുറന്നുകാട്ടി മരിയാന പറഞ്ഞു തോല്‍ക്കരുത്, പൊരുതി തോല്‍പ്പിക്കണം!

cancer-survivor-strips-showcase-mastectomy-scars

ഇന്നത്തെക്കാലത്ത് അര്‍ബുദം എന്നത് ഒരു സാധാരണ രോഗം പോലെ ആയിക്കഴിഞ്ഞു. നമ്മുടെ സമൂഹത്തില്‍ അത്രയധികം പേര്‍ക്കാണ് ഈ രോഗബാധയുണ്ടാകുന്നത്. ഇവയില്‍ സത്രീകളെ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സ്തനാര്‍ബുദമാണ്.

ലോകത്ത് നൂറില്‍ രണ്ട് സ്ത്രീകള്‍ക്ക് വീതം സ്തനാര്‍ബുദം ബാധിക്കുന്നതായാണ് പേുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നിട്ടും ഇന്നും തങ്ങളുടെ രോഗത്തിനെക്കുറിച്ചോ ചെറുത്തു നില്‍പ്പിനെക്കുറിച്ചോ ആര്‍ക്കും ധൈര്യപൂര്‍വം മുന്നോട്ടു വന്നു സംസാരിക്കാന്‍ സാധിക്കുന്നില്ല.

വിദേശ രാജ്യങ്ങളില്‍ ഇത്തരം ബോധവല്‍ക്രണ പരിപാടികള്‍ കാണുന്നുണ്ടെങ്കിലും രോഗത്തെ പൂര്‍ണമായി മാറ്റാം എന്ന നിലയിലുള്ള കാമ്പയിനുകള്‍ കുറവാണെന്നു തന്നെ പറയാം. ഈ സാഹചര്യത്തിലാണ് മരിയാന മില്‍വാര്‍ഡ് എന്ന യുവതി തന്റെ പ്രവൃത്തി കൊണ്ട് വ്യത്യസ്തയാകുന്നത്.

ഈ വിപത്തില്‍ നിന്ന് മോചിതരാകേണ്ടതിന്റെ ആവശ്യകത മരിയാന മില്‍വാര്‍ഡ് ലോകത്തോട് പറയുന്നത് മറ്റൊരു തരത്തിലാണ്. അര്‍ബുദത്തെത്തുടര്‍ന്ന് ഇരു സ്തനങ്ങളും നീക്കം ചെയ്ത തന്റെ നെഞ്ച് തുറന്നുകാട്ടിയാണ് ഈ 33വയസ്സുകാരി രോഗത്തോട് പോരാടാന്‍ പറയുന്നത്.

ബ്രസീലിയന്‍ സേനയില്‍ നഴ്സായിരുന്ന മരിയാനയ്ക്ക് 2009ലാണ് സ്താനാര്‍ബുദം പിടിപെടുന്നത്. തുടര്‍ന്ന് 24-ാം വയസ്സില്‍ രണ്ട് സ്തനങ്ങളും നീക്കം ചെയ്യേണ്ടിവന്നുവെങ്കിലും അവര്‍ രോഗത്തെ അതിജീവിച്ചു.

ഇരട്ട മാസ്റ്റക്ടമി നടത്തിയ തനിക്ക് പിന്നീട് ജിവിതത്തെ ആത്മധൈര്യത്തോടെ പൊരുതി തോല്‍പ്പിക്കാന്‍ കഴിഞ്ഞുവെന്നാണ് മരിയാന പറയുന്നത്. ഒരു പള്ളിയില്‍വച്ചാണ് മരിയാന തന്റെ മേലുടുപ്പ് മാറ്റി മാറിടം പ്രദര്‍ശിപ്പിച്ച് കൊണ്ട് രോഗത്തിനെതിരായ പ്രചാരണത്തിനു തുടക്കമിട്ടത്. ഇത് ഏറെ ശ്രദ്ധനേടി.

ബ്രസീലിലെ റിയോ ഡി ജനറോയിലുള്ള 200ലേറെ പള്ളികളില്‍ ഇതിനോടകം മരിയാന ഈ പ്രചാരണം സംഘടിപ്പിച്ചു കഴിഞ്ഞു. പലരും ഒരു സ്ത്രീയുടെ ഇത്രയും തുറന്ന പ്രകടനത്തെ എതിര്‍ത്ത് രംഗത്തെത്തിയെങ്കിലും തന്റെ കഥ പറഞ്ഞ ശേഷം മേല്‍വസ്ത്രം ഉയര്‍ത്തി മാറിടം കാണിക്കുമ്പോള്‍ അത് കാണേണ്ടെന്ന് പറഞ്ഞ് മുഖം തിരിക്കുന്നവര്‍ വളരെക്കുറച്ച് മാത്രമാണെന്ന് മരിയാന പറയുന്നു. സ്തനാര്‍ബുദത്തോട് പോരാടുന്ന ആയിരങ്ങള്‍ക്ക് തന്റെ സന്ദേശമാണിതെന്നും മരിയാന ഉറക്കെ വിളിച്ചു പറയുന്നു.

സോഷ്യല്‍ മീഡിയയില്‍നിന്ന് കിട്ടുന്ന പിന്തുണയും സ്തനാര്‍ബുദത്തിനെതിരായ പോരാട്ടം തുടരാന്‍ തന്നെ പ്രേരിപ്പിക്കുന്നുണ്ടെന്നും മരിയാന പറഞ്ഞ. മാറിടം മറച്ചുവയ്ക്കണമെന്നാണ് ചിലരുടെ വിമര്‍ശനം. എന്നാല്‍, എനിക്കൊന്നും മറച്ചുവെക്കാനില്ലെന്നും മരിയാന പറയുന്നു.

Loading...

Leave a Reply

Your email address will not be published.

More News