Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 7:56 pm

Menu

Published on March 5, 2018 at 2:07 pm

അമിതവേഗത്തില്‍ എത്തിയ കാർ ‘പറന്നു’ കയറിയത് വീടിന്റെ മേല്‍ക്കൂരയിലേക്ക്; ചിത്രങ്ങൾ കാണാം

car-high-speed-over-building

റോഡപകടങ്ങൾ നിത്യേനയെന്നോണം നമ്മൾ കാണുന്നതാണ്. പത്രങ്ങളിലും ചാനലുകളിലും അതുമായി ബന്ധപ്പെട്ട പല ചിത്രങ്ങളും വിഡിയോകളും നമ്മൾ കാണാറുമുണ്ട്. എന്നാൽ ആ കണ്ട സംഭവങ്ങളിൽ നിന്നെല്ലാം അല്പം വ്യത്യസ്തമായ ഒരു സംഭവമാണ് ഇവിടെ അരുണാചൽ പ്രദേശിൽ സംഭവിച്ചത്. കാർ അമിതവേഗം കാരണം ഒരു വീടിന്റെ മേൽക്കൂരയിലേക്കാണ് ചെന്നുകയറിയത്.

സിനിമയിലൊക്കെ നമ്മൾ സ്ഥിരമായി കാണാറുള്ള സംഭവം യഥാർത്ഥത്തിൽ നടന്നിരിക്കുകയാണ് ഇവിടെ. അരുണാചൽ പ്രദേശിലെ മണ്ഡി ജില്ലയിലെ സര്‍ഖഗാട്ടില്‍ വെച്ചാണ് സംഭവം. റോഡില്‍ നിന്നും ഏകദേശം ഇരുപടി അകലത്തിലുള്ള വീടിന്റെ മേല്‍ക്കൂരയിലേക്കാണ് മാരുതി ബലെനോ കൃത്യമായി പറന്നിറങ്ങിയത്.

അപകടത്തില്‍ യാത്രക്കാര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. മേല്‍ക്കൂരയുടെ ഒരുഭാഗത്തുള്ള ഭിത്തിയില്‍ ഇടിച്ചാണ് ബലെനോ നിന്നത്. കാറിന് കാര്യമായ കേടുപാടുകൾ ഉണ്ടായിട്ടുമില്ല.

Loading...

Leave a Reply

Your email address will not be published.

More News