Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 7:52 am

Menu

Published on March 3, 2015 at 9:29 pm

5000 രൂപയ്ക്കു മുകളിലുള്ള ബിൽ ഇടപാടുകള്‍ നടത്തുന്നതിന് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ നിർബന്ധമാക്കുന്നു

card-usage-to-soon-become-compulsory-for-hotel-bills-above-rs-5000

രാജ്യത്ത് വാണിജ്യമേഖലയില്‍ ഒഴുകുന്ന കള്ളപ്പണത്തിന് അന്ത്യം കുറിക്കാൻ കേന്ദ്ര സർക്കാർ പുതിയ കർമ്മ പദ്ധതിയുമായി വരുന്നു. ഇതിന്റെ ഭാഗമായി 5,000 രൂപയ്ക്കുമുകളിലുള്ള ഇടപാടുകള്‍ നടത്തുന്നത് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളില്‍ കൂടി മാത്രമാക്കണമെന്ന നിബന്ധന രാജ്യത്ത് ഉടന്‍ തന്നെ നിലവരും. ഇതോടെ ആഢംബര ഹോട്ടലുകള്‍ വഴിയുള്ള കള്ളപ്പണത്തിന്റെ കൈമാറ്റം പോലും ഇനി മുതൽ നടക്കില്ല. ആഢംബര ഹോട്ടലുകളില്‍ 5000 രൂപയ്ക്കു മുകളില്‍ വരുന്ന ബില്ലുകള്‍ക്ക് ഇനി മുതൽ പണം നല്‍കിയാല്‍ പോര, ക്രെഡിറ്റ് കാർഡും നല്‍കണം. ആഢംബര ഹോട്ടലുകളിലെ പണമിടപാടുകള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് നിര്‍ബന്ധമാക്കാനുള്ള നീക്കങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്.ഇത്തരത്തില്‍ കര്‍ശനമായ നിയമം നടപ്പിലാക്കുമ്പോള്‍ ഇടത്തരക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനായി കാര്‍ഡുപയോഗിക്കുമ്പോള്‍ ബാങ്കുകള്‍ ഈടാക്കുന്ന യൂസര്‍ ഫീ ഇല്ലാതാക്കുകയോ, അല്ലെങ്കില്‍ കാർഡുപയോഗിക്കുന്നവര്‍ക്ക് ഇന്‍സന്റീവുകള്‍ നല്‍കുകയോ ചെയ്തേക്കുമെന്നും സൂചനയുണ്ട്. ധനകാര്യ സെക്രട്ടറി രാജീവ് മെഹ്‍റിഷിയാണ് ഇക്കാര്യം അറിയിച്ചത്.കള്ളപ്പണ വ്യാപനത്തിന് കടിഞ്ഞാണിടാന്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്ന് തന്റെ ആദ്യ പൊതു ബജറ്റിന്റെ ഭാഗമായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി പറഞ്ഞിരുന്നു. പണം കാര്‍ഡുകളില്‍ കൂടി കൈമാറുമ്പോള്‍ കൈമാറുന്ന പണത്തിന് വ്യക്തമായ കണക്കും വിവരങ്ങളും സര്‍ക്കാരിന് ലഭ്യമാകുമെന്നതിനാല്‍ കണക്കില്‍ പെടാത്ത കള്ളപ്പണം കണ്ടെത്താന്‍ സാധിക്കുമെന്നാണ് മോഡി സര്‍ക്കാര്‍ കരുതുന്നത്.

Loading...

Leave a Reply

Your email address will not be published.

More News