Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 5:32 pm

Menu

Published on February 13, 2017 at 1:56 pm

ശ്രദ്ധ വേണം ഡിജിറ്റല്‍ ബാങ്കിങ്ങില്‍

care-taken-digital-banking

നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി ഡിജിറ്റല്‍ ബാങ്കിങ്ങിന്റെ പ്രധാന്യം എത്രത്തോളമാണെന്ന് നമുക്ക് മനസിലാക്കി തന്നു. കറന്‍സി ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് പകരം ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ്, എ.ടി.എം, കാഷ് ഡെപ്പോസിറ്റ് മെഷീനുകള്‍, ഡിജിറ്റല്‍ വാലറ്റുകള്‍ എന്നിവ ഉപയോഗിച്ച് ഇടപാടുകളെല്ലാം ഡിജിറ്റല്‍ ബാങ്കിങ് മാര്‍ഗങ്ങളില്‍പെടും.

ഏറ്റവും സൗകര്യപൂര്‍വമായി ബാങ്കിങ് ഇടപാടുകള്‍ നടത്താമെന്നതാണ് ഇതിന്റെ പ്രത്യേകത. നോട്ട് നിരോധന പ്രഖ്യാപനത്തിന് പിന്നാലെ ഇതിന് വലിയ പ്രചാരമാണ് ലഭിച്ചു കൊണ്ടിരിക്കുന്നതും. എന്നാല്‍ ഇതിന്റെ മറവില്‍ ഇന്റര്‍നെറ്റ് വഴിയുള്ള പണം തട്ടിപ്പിന്റെ ഒരു സംഘം കൂടി സമാന്തരമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഓര്‍ക്കുക.

ഈ മേഖലയിലെ അറിവില്ലായ്മ കാരണം പുതിയ ഇന്റര്‍നെറ്റ് ഇടപാടുകാരെ ഇവര്‍ക്ക് പറ്റിക്കാനും എളുപ്പമാണ്. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇത്തരം തട്ടിപ്പുകളെ പ്രതിരോധിക്കാനാകും.

1. ആദ്യം തന്നെ ശ്രദ്ധിക്കേണ്ട കാര്യം നമ്മുടെ പ്രധാന സേവിങ് അക്കൗണ്ട് ഇന്റര്‍നെറ്റ് ബാങ്കിങ്ങിനായി തിരഞ്ഞെടുക്കരുത്. ഇന്റര്‍നെറ്റ് ബാങ്കിങിനായി മാറ്റി വച്ചിരിക്കുന്ന അക്കൗണ്ടില്‍ എപ്പോഴും വളരെ കുറച്ച് പണം നിക്ഷേപിക്കുന്നതാണ് തട്ടിപ്പില്‍ നിന്ന് രക്ഷ നേടുന്നതിന്റെ മറ്റൊരു മാര്‍ഗ്ഗം.

2. പൊതുസ്ഥലങ്ങളില്‍ ലഭ്യമാകുന്ന ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ (പബ്ലിക് വൈഫൈ ഉള്‍പ്പെടെ) ഉപയോഗിച്ച് ബാങ്കിടപാടുകള്‍ നടത്താതിരിക്കാന്‍ ശ്രദ്ധിക്കുക. ഹാക്കര്‍മാര്‍ക്ക് നിങ്ങളുടെ ബാങ്കിങ് വിവരങ്ങള്‍ ലഭിക്കാന്‍ ഇത് കാരണമാകും.

3. ഏത് ബാങ്കിന്റേതായാലും ബ്രൗസറില്‍ യുആര്‍എല്ലില്‍ വേേു െഎന്നുതുടങ്ങുന്ന അഡ്രസ് കണ്ടെങ്കില്‍ മാത്രം ലോഗിന്‍ ചെയ്യുക. ഇതോടൊപ്പം അഡ്രസ് ബാറില്‍ (പാഡ് ലോക്ക് പച്ച പൂട്ടിന്റെ ചിഹ്നം) ചിഹ്നം ഉണ്ടായിരിക്കണം. പാഡ് ലോക്കില്‍ ക്ലിക്ക് ചെയ്താല്‍ സൈറ്റ് സുരക്ഷിതമാണോ എന്ന കാര്യം വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് കാണാം. അത് മുഴുവനും കൃത്യമായി വായിച്ച് ഉറപ്പാക്കുന്നതും നല്ലതാണ്.

4. മറ്റുള്ളവരുമായി പങ്കുവെയ്ക്കുന്ന കമ്പ്യൂട്ടര്‍ ശൃംഖല ഉപയോഗിച്ച് ബാങ്കിടപാടുകള്‍ നടത്തരുത്. ഇന്റര്‍നെറ്റ് കഫെ, ലൈബ്രറി, എയര്‍പോര്‍ട്ട് തുടങ്ങിയ ഇടങ്ങളില്‍ ലഭ്യമാകുന്ന ഇന്റര്‍നെറ്റ് സൗകര്യങ്ങളും ബാങ്ക് ഇടപാടുകള്‍ക്ക് നടത്താനായി ഉപയോഗിക്കരുത്.

5. ബാങ്കിടപാടുകള്‍ക്കായി സ്വന്തം കമ്പ്യൂട്ടറല്ല ഉപയോഗിക്കുന്നതെങ്കില്‍ വെര്‍ച്വര്‍ കീ ബോര്‍ഡ് ഉപയോഗിച്ച് മാത്രം യൂസര്‍നെയിം, പാസ്‌വേര്‍ഡ് എന്നിവ നല്‍കുക. കൃത്യമായ ഇടവേളകളില്‍ പാസ്‌വേര്‍ഡ് മാറ്റാനും ശ്രദ്ധിക്കണം. പാസ്‌വേര്‍ഡ് തയ്യാറാക്കാന്‍ അക്ഷരങ്ങള്‍, അക്കങ്ങള്‍, ചിഹ്നങ്ങള്‍ എന്നിവയെല്ലാം ഉപയോഗിക്കുക.

6. ഓണ്‍ലൈന്‍ ബാങ്കിങ് നടത്തിയതിനു ശേഷം കമ്പ്യൂട്ടറില്‍ ഇന്റര്‍നെറ്റ് ബാങ്കിങ് ലോഗ്ഓഫ് ചെയ്തു എന്ന് ഉറപ്പാക്കുക. ഇതോടൊപ്പം ഓണ്‍ലൈനായി ഒരിക്കലും  കാര്‍ഡിന്റെ വിവരങ്ങള്‍ സേവ് ചെയ്യരുത്.

7. നിങ്ങളുടെ അക്കൗണ്ടുമായി ബന്ധപ്പട്ടുവരുന്ന ഇമെയിലുകള്‍ക്ക് ബാങ്കുമായി ബന്ധപ്പെട്ട ശേഷം മാത്രമേ മറുപടി നല്‍കാവൂ. ഇതോടൊപ്പം ബാങ്കില്‍ നിന്നെന്ന വ്യാജേന ഫോണിലൂടെയോ മെയിലിലൂടെയോ നിങ്ങളുടെ അക്കൗണ്ട് സംബന്ധമായ വിവരങ്ങള്‍ ആവശ്യപ്പെട്ടാല്‍ ഒരു കാരണവശാലും നല്‍കരുത്.

8. അനധികൃത സോഫ്റ്റ്വെയറുകളുടെയും മാല്‍വെയറുകളുടേയും ആക്രമണം തടയാന്‍ ഗുണനിലവാരമുള്ള ആന്റി വൈറസ് മാര്‍ഗങ്ങള്‍ ഉപയോഗിച്ചിട്ടുള്ള ഉപകരണങ്ങളിലൂടെ മാത്രം ഇന്റര്‍നെറ്റ് / മൊബൈല്‍ ബാങ്കിങ് ഇടപാടുകള്‍ നടത്തുക.

9. ഇമെയില്‍ സന്ദേശങ്ങളിലൂടെ വരുന്ന വെബ് പേജ് ലിങ്കുകള്‍ ഉപയോഗിച്ച് പണമിടപാടുകള്‍ നടത്തരുത്. കമ്പ്യൂട്ടറില്‍ പൊടുന്നനെ പ്രത്യക്ഷപ്പെടുന്ന പോപ് അപ്പ് വിന്‍ഡോകളിലൂടെയും ഇടപാടുകള്‍ നടത്താതിരിക്കുക.

10. ഒന്നിലധികം ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടെങ്കില്‍, ഡിജിറ്റല്‍ ബാങ്കിങ് നടത്താന്‍ ഒരേ പാസ്വേഡ് തന്നെ ഉപയോഗിക്കാതിരിക്കുക.

11. എ.ടി.എം. കാര്‍ഡില്‍ പാസ്വേര്‍ഡ് എഴുതി വക്കരുത്. സി.വി.വി നമ്പര്‍ ഒരു കാരണവശാലും മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കരുത്.

12. നിങ്ങളുടെ അക്കൗണ്ടില്‍ നടക്കുന്ന ഇടപാടുകളെ സസൂക്ഷ്മം വീക്ഷിക്കുകയും മൊബൈല്‍ ഫോണില്‍ ലഭ്യമായ ബാങ്ക് പാസ്ബുക്ക് കൂടെക്കൂടെ നിരീക്ഷിക്കുകയും ചെയ്യുക.

Loading...

Leave a Reply

Your email address will not be published.

More News