Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 7:29 pm

Menu

Published on September 15, 2016 at 12:27 pm

മരക്കൊമ്പിന്റെ ഒടിഞ്ഞ ഭാഗം മാത്രമാണോ ഇത്…?

carefully-camouflaged-bird-is-the-latest-brain-teaser-to-set-the-internet-alight

കഴിഞ്ഞദിവസം ഇന്റർനെറ്റിൽ  പ്രത്യക്ഷപ്പെട്ട  അപൂർവ്വയിനം പക്ഷിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ  ചർച്ചയാകുന്നത്. ആസ്‌ട്രേലിയന്‍ വനാന്തരത്തില്‍ കഴിയുന്ന വ്യത്യസ്ത നിറത്തിലുള്ള ഒരു പക്ഷിയാണ് മരക്കൊമ്പും ശരീരവും തമ്മിലുള്ള വേര്‍തിരിവ് വിദഗ്ധമായി മറച്ചുവച്ച് കാഴ്ച്ചക്കാരെ അത്ഭുതപ്പെടുത്തിയത്. മരക്കൊമ്പിന്റെ ഒടിഞ്ഞ ഭാഗത്ത് ഒരു കിളിക്കൂട്; അത്ര മാത്രമേ ആദ്യ നോട്ടത്തില്‍ കാണാന്‍ സാധിക്കു. എന്നാല്‍ അതിനപ്പുറവും ചിലതുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ഏവര്‍ക്കും കൗതുകമായത്. മരക്കൊമ്പിനൊപ്പം രണ്ട് പക്ഷികളും ഉണ്ടെന്ന് വളരെ ശ്രദ്ധയോടെ നോക്കിയാല്‍ മാത്രമേ കാണാന്‍ സാധിക്കു.പക്ഷിയുടെ രൂപത്തിലുള്ള മരമാണോ എന്ന് പോലും തോന്നുന്ന വിധത്തില്‍ ഇണങ്ങിച്ചേരുന്ന നിറമായിരുന്നു പക്ഷിക്കുണ്ടായിരുന്നത്. പകല്‍ വെളിച്ചത്തില്‍ ഇത്തരം മരക്കമ്പുകളില്‍ ഇവ ഇരുന്നാല്‍ കണ്ടെത്താന്‍ വളരെ വിഷമമാണെന്ന് വിദഗ്ധര്‍ പറയുന്നു. പറന്നകലുമ്പോഴോ മഞ്ഞ നിറത്തിലുള്ള വായ് തുറക്കുമ്പോഴോ മാത്രമാണ് പക്ഷിയുടെ സാന്നിധ്യം തിരിച്ചറിയാനാകുന്നതെന്നുമാണ്  അവര്‍ പറയുന്നത് . ടോവ്ണി ഫ്രോഗ്മൗത്ത് എന്നാണ് ആസ്‌ട്രേലിയക്കാരിയായ ഈ പക്ഷിയുടെ പേര്. ടാന്‍സാനിയയിലും ഇവയെ കാണപ്പെടുന്നു.


Loading...

Leave a Reply

Your email address will not be published.

More News