Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 1:10 pm

Menu

Published on September 20, 2017 at 3:45 pm

നിങ്ങളുടെ കാറിന്റെ നിറം വെള്ളയാണോ? കൂടുതല്‍ ശ്രദ്ധ വേണം

cars-in-white-problems

ഇന്ന് മിക്ക ആളുകളും സ്വന്തമായി കാര്‍ ഉള്ളവരാണ്. തങ്ങളുടെ വാഹനം മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാകണമെന്ന് ആഗ്രഹിക്കുന്നവരാണ് മിക്ക വാഹന ഉടമകളും. വാഹനത്തിന്റെ നിറം തിരഞ്ഞെടുക്കുമ്പോള്‍ തന്നെ ഈ വ്യത്യസ്ത മനോഭാവം കാണാം.

ഇതില്‍ തന്നെ വെള്ള നിറമുള്ള വാഹനങ്ങളോട് ഭൂരിപക്ഷം പേര്‍ക്കും പ്രത്യേകതാല്‍പര്യമുണ്ട്. ഭംഗിയും റീസെയില്‍ മൂല്യവുമൊക്കെ ഈ ഇഷ്ടത്തിനു പിന്നിലുണ്ട്. എന്നാല്‍ വെള്ള നിറത്തിലുള്ള കാറുകള്‍ക്ക് ചില ദോഷവശങ്ങളുമുണ്ട്.

വെള്ളനിറത്തിന്റെ ഈ സ്വീകാര്യത കൊണ്ടു തന്നെ ടാക്സി കാറുകളും സര്‍ക്കാര്‍ കാറുകളും സ്വകാര്യ കാറുകളും ഉള്‍പ്പെടെ മിക്കവയും വെള്ള നിറത്തിലാണ്. അതിനാല്‍ വെള്ള നിറത്തിലുള്ള നിങ്ങളുടെ കാറിന് ആള്‍ക്കൂട്ടത്തില്‍ നിന്നും വേറിട്ട് നില്‍ക്കാന്‍ സാധിക്കുമോ എന്നത് സംശയമാണ്.

വെള്ളയും ചെളിയും ഒത്ത് പോകില്ലെന്ന് പറയാറുണ്ട്. വൃത്തിയായി സൂക്ഷിച്ചാല്‍ വെള്ളക്കാറുകളെ കടത്തിവെട്ടാന്‍ മറ്റൊരു നിറത്തിനും സാധിക്കില്ലെങ്കിലും പൊടി പടലങ്ങള്‍ ഉയരുന്ന ഇന്ത്യന്‍ റോഡുകളില്‍ വെള്ള കാറുകള്‍ക്ക് എത്രമാത്രം ഭംഗിയായി നിലകൊള്ളാന്‍ സാധിക്കുമെന്നത് സംശയമാണ്. വെള്ള കാറുകളെ ഇടയ്ക്ക് കഴുകി വൃത്തിയാക്കിയില്ലെങ്കില്‍ പിന്നെ പറയുകയും വേണ്ട.

പലരും ഇഷ്ടപ്പെടുന്ന വെള്ളയില്‍ തന്നെ ഇന്ന് പല വിധ വെള്ളകളുണ്ട്. ഇതില്‍ ഏത് നിറം തെരഞ്ഞെടുക്കണമെന്ന സംശയവും പലര്‍ക്കുമുണ്ട്. വെള്ളനിറത്തിലുള്ള കാറുകളെ വൃത്തിയായി സൂക്ഷിക്കുക ശ്രമകരമായതിനാല്‍ പേള്‍സെന്റ്, മെറ്റാലിക് വൈറ്റ് പോലുള്ള നിറഭേദങ്ങള്‍ പ്രശ്നപരിഹാരമായി എത്തുന്നുണ്ട്. പക്ഷേ ഇവയ്ക്ക് മെയിന്റനന്‍സ് ചെലവ് കൂടുമെന്ന് ഓര്‍ക്കുക.

Loading...

Leave a Reply

Your email address will not be published.

More News