Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 6:39 am

Menu

Published on January 2, 2016 at 12:04 pm

ഇതാ എത്തിക്കഴിഞ്ഞൂ ‘പൂച്ച സെല്‍ഫി’….നായകള്‍ക്കൊപ്പം നിന്ന് പൂച്ച എടുത്ത സെല്‍ഫി വൈറല്‍

cat-selfie-photo-featuring-a-dexterous-grey-tabby-goes-viral

‘സെല്‍ഫി’  എടുക്കുക എന്നത് ഇന്നത്തെ കാലത്ത് അത്രവലിയ പുതുമയുള്ള കാര്യമൊന്നുമല്ല.എന്നാല്‍ സെല്‍ഫി പകര്‍ത്തിയതൊരു പൂച്ചയാണെങ്കിലോ…? അപ്രതീക്ഷിതമായി പകര്‍ത്തിയതെന്നു തോന്നാവുന്ന ഈ സെല്‍ഫിയിലെ പ്രധാന താരം ഒരു പൂച്ചയും മൂന്നു പട്ടികളുമാണ്.വെളുപ്പില്‍ ഗ്രേ നിറത്തിലുളള രോമങ്ങളുളള കണ്ടന്‍ പൂച്ചയാണ് സെല്‍ഫി എടുക്കുന്നത്. റോട്ട്വീലര്‍ ഇനത്തില്‍പ്പെട്ട രണ്ടു പട്ടികളുള്‍പ്പെടെ മൂന്നു പട്ടികളാണ് സെല്‍ഫിയിലെ മറ്റു താരങ്ങള്‍. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഈ ചിത്രം ഓണ്‍ലൈനില്‍ വൈറലായിരിക്കുകയാണ്. ചിത്രത്തിന് പത്ത് ലക്ഷത്തോളം ലൈക്കുകളും ആയിരക്കണക്കിന് ഷെയറുകളും ലഭിച്ചു. പൂച്ച സെല്‍ഫി പകര്‍ത്തിയതിന് പിന്നില്‍ മറ്റാരുടെയങ്കിലും സഹായം ലഭിച്ചുട്ടുണ്ടോ എന്നും ചിലര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഒരു മരത്തടിയില്‍ കയറിനിന്നാണ് പൂച്ച സെല്‍ഫിയെടുക്കുന്നത്. നായക്കുട്ടന്‍മാര്‍ അനുസരണയോടെ ചിത്രത്തിന് പോസ് ചെയ്തിരിക്കുന്നു. രണ്ടാമത്തെ സെല്‍ഫിയില്‍ സ്വര്‍ണ രോമങ്ങളുളള സ്പാനിയല്‍ പപ്പി കൂടി ഉള്‍പ്പെട്ടിട്ടുണ്ട്. നേരത്തേ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം ആരോ വീണ്ടുമെടുത്തു പോസ്റ്റ് ചെയ്തതോടെയാണ് ക്യാറ്റ് സെല്‍ഫി വീണ്ടും വൈറലായത്. ആദ്യ പോസ്റ്റിന് മാത്രം 21,000ത്തോളം പേരാണ് കമന്‍റ് ഇട്ടിരിക്കുന്നത്.ഇതാദ്യമായല്ല ക്യാറ്റ് സെല്‍ഫികള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. പൂച്ചകളുടെയും ആനയുടെയും ചിമ്പാന്‍സിയുടെയുമൊക്കെ സെല്‍ഫികള്‍ സോഷ്യല്‍ മീഡിയയിലൂടെ മുന്‍പും പ്രചരിച്ചിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News