Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 4:41 pm

Menu

Published on September 7, 2017 at 11:57 am

പോലീസ് കാറിൽ നിന്നും വിലങ്ങ് ഊരിമാറ്റിയ സ്ത്രീ അതേ പോലീസ് കാർ മോഷ്ടിച്ച് കടന്നുകളയുന്ന വീഡിയോ

caught-on-camera-woman-slips-out-of-handcuffs-takes-cops-on-crazy-car-chase

ചില സിനിമകളൊക്കെ കാണുമ്പോൾ നമ്മൾ പലപ്പോഴും ഓർത്തുപോകാറുണ്ട്, ഇത്തരം സംഭവങ്ങളൊക്കെ ശരിക്കുള്ള ജീവിതത്തിൽ നടക്കുമോ എന്നൊക്കെ. അത്തരത്തിൽ നമ്മെ ആകാംക്ഷയിൽ നിർത്തുന്ന ഒരു സംഭവമാണ് ലുഫ്കിൻ പോലീസ് ഡിപ്പാർട്ടമെന്റ് പുറത്തുവിട്ട ഈ വീഡിയോയിലൂടെ നമുക്ക് കാണാൻ പറ്റുക.

അമേരിക്കയിൽ ടെക്സസാസിലാണ് സംഭവം അരങ്ങേറിയത്. ടെക്സസാസിലെ ലുഫ്കിൻ സിറ്റിയിൽ ഒരു കടയിൽ മോഷണം നടത്താൻ ശ്രമിക്കുന്നതിനിടെ പിടിയിലായ ടോഷ സ്പോൺസലർ എന്നൊരു സ്ത്രീയാണ് സംഭവത്തിലെ താരം.

പോലീസ് ഈ സ്ത്രീയെ അറസ്റ്റ് ചെയ്ത ശേഷം പോലീസ് വാഹനത്തിൽ വിലങ്ങണിയിച്ച് ഇരുത്തിയതായിരുന്നു. വേറെ ചില ആവശ്യങ്ങൾക്കായി പോലീസുകാർ പുറത്തിറങ്ങിയ സമയം നോക്കി ഈ സ്ത്രീ പതിയെ എങ്ങനെയോ വിലങ്ങുകൾ അഴിച്ചുമാറ്റി. തുടർന്ന് പോലീസ് വാഹനം സ്റ്റാർട്ട് ചെയ്തു പുറപ്പെടുവിച്ചു.

ഇതുകണ്ട പോലീസുകാർ വേഗത്തിൽ തന്നെ മറ്റു വാഹങ്ങളിൽ ഈ കാറിനെ പിന്തുടർന്നെങ്കിലും അതിവേഗത്തിൽ സ്ത്രീ കാറുമായി മുന്നോട്ടു നീങ്ങി. തുടർന്ന് വേഗത കൂടിയപ്പോൾ ആ വാഹനം ഒരു മതിലിൽ ഇടിക്കുകയും നിൽക്കുകയും ചെയ്തു. അപ്പോഴേക്കും പോലീസ് അവിടെയെത്തി സ്ത്രീയെ വീണ്ടും വിലങ്ങണിയിച്ചു.

ഈ സംഭവത്തിന്റെ ഏകദേശം മൊത്തം ഭാഗങ്ങളും വീഡിയോ ആയി കിട്ടി എന്നതാണ് രസകരമായ ഒരു കാര്യം. പോലീസ് വാഹനത്തിനു ഉള്ളിലുള്ള ക്യാമറയിലൂടെ സ്ത്രീ രക്ഷപ്പെടുന്നതും കാർ സ്റ്റാർട്ട് ചെയ്യുന്നതും കാണാം. ഒപ്പം പോലീസ് സ്ത്രീയെ പിന്തുടരുന്നതിന്‍റെ രംഗങ്ങൾ അവരും വീഡിയോ എടുത്തതോടെ ഒരു സിനിമ കാണുന്ന പോലെ ഈ വീഡിയോ നമുക്ക് കാണാൻ പറ്റി.

Loading...

Leave a Reply

Your email address will not be published.

More News