Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 10:45 pm

Menu

Published on March 10, 2017 at 3:03 pm

കണ്ണുകൾ നോക്കി ഒരാളുടെ വ്യക്തിത്വം തിരിച്ചറിയാം…..!

character-details-of-people-on-basis-of-eye

സൗന്ദര്യസങ്കൽപങ്ങളില്‍ കണ്ണുകളുടെ അഴകിന് പ്രഥമ സ്ഥാനമാണുള്ളത്. കണ്ണുകള്‍ മനസിന്റെ കണ്ണാടിയെന്നാണ് പറയാറുള്ളത്. തിളക്കത്തോടെ പുഞ്ചിരിക്കുന്ന കണ്ണുകള്‍ ആരോഗ്യത്തെ സൂചിപ്പിക്കുന്നു.നമ്മള്‍ എത്രത്തോളം ആരോഗ്യവാനായി ഇരിക്കുന്നുവോ അത്രത്തോളം അത് നമ്മുടെ കണ്ണിനെയും ആരോഗ്യവാനായിരിക്കാന്‍ സഹായിക്കും. കണ്ണുകൾ മനസിന്റെ മാത്രമല്ല ശരീരത്തിന്റെയും കണ്ണാടിയാണ്.ഒരു വ്യക്തിയുടെ മുഖകാന്തിക്കും ഫ്രഷ് ലുക്കിനും കണ്ണുകളുടെ സംഭാവന വളരെ വലുതാണ്. ജ്യോതിഷത്തിൽ ലക്ഷണ ശാസ്ത്രത്തിനു വളരെ പ്രാധാന്യമുണ്ട്. ഒരാളുടെ കണ്ണുകൾ നോക്കി അയ്യാളുടെ വ്യക്തിത്വത്തെ തിരിച്ചറിയാം.

eye2

ചാരനിറമുള്ള കണ്ണുകളുള്ളവർ മാന്യന്മാരും ബുദ്ധിയുള്ളവരുമായിരിക്കും. പ്രവൃത്തിയേക്കാള്‍ കൂടുതല്‍ ചിന്തിക്കുന്നവരാണിവര്‍. ഒരു കണ്ണ് ചെറുതും ഒരു കണ്ണ് വലുതും ആയിരിക്കുന്നവൻ അധികാരമോഹികളായിരിക്കും. കൺപോളകളിൽ രോമങ്ങൾ കുറവായവൻ ദരിദ്രൻ ആയിരിക്കും. ഉത്തവാദിത്തമുള്ളവരും ഉത്കടമായ വിചാരമുള്ളവരുമായവരുടെ കണ്ണുകൾ കറുത്ത നിറമുള്ളതായിരിക്കും. ഇവർ ശുഭാപ്തി വിശാസികളാണ്. രഹസ്യ സ്വഭാവം ഉള്ളവരും സ്വന്തം കാലില്‍ നില്‍ക്കാനിഷ്ടപ്പെടുന്നവരുമായിരിക്കും ഇവർ.

eye3

കൺ മിഴികൾ തവിട്ട് നിറത്തിലിരിക്കുന്ന പുരുഷൻ ഗണിത ശാസ്ത്രജ്ഞനും ധനികനും എന്നാൽ ധർമമില്ലാത്തവനും ആയിരിക്കും. ചെറിയ കണ്ണുകൾ ഉള്ളവൻ സൂത്രശാലിയായിരിയ്ക്കും. കടും ബ്രൗണ്‍ നിറമുള്ള കണ്ണുകളുള്ളവർ ആത്മീയ കാര്യങ്ങളില്‍ ശ്രദ്ധ പുലർത്തുന്നവരും മനുഷ്യത്വമുള്ള സ്വഭാവവും നല്ല പെരുമാറ്റമുള്ളവരുമായിരിക്കും. ഇവർക്കെപ്പോഴും സ്വന്തമായി ഉറച്ച നിലപാടുകൾ ഉണ്ടായിരിക്കും. പൂച്ചക്കണ്ണുള്ള പുരുഷൻ അധികാര സ്ഥാനത്തിരിക്കുമെങ്കിലും പരമ ദരിദ്രനായിരിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.

eyeyeye

പോളകൾ വീർത്തിരിക്കുന്നവൻ വ്യഭിചാരനും ദരിദ്രനും ആയിരിക്കുമെന്നാണ് പറയുന്നത്. മഷി എഴുതിയമാതിരി കറുത്ത വളയമുള്ള കറുത്ത കണ്ണുകളോട് കൂടിയവർ ചാരവൃത്തിക്ക് വിദഗ്ദ്ധൻമാരായിരിക്കും. വട്ടക്കണ്ണുകൾ കള്ളൻറെ ലക്ഷണമായാണ് കണക്കാക്കാറുള്ളത്. ചാരവും പച്ചയും നീലയും ചേര്‍ന്ന നിറമുള്ള കണ്ണുകൾ ഉള്ളവർ തമാശക്കാരും സ്വതന്ത്രപ്രകൃതിയുള്ളവരുമായിരിക്കും. ഇവർ കാര്യങ്ങൾ പെട്ടെന്ന് ചെയ്ത തീർക്കുന്നവരുമായിരിക്കും.

eye-round

Loading...

Leave a Reply

Your email address will not be published.

More News