Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 8:30 am

Menu

Published on June 28, 2016 at 10:34 am

സൂക്ഷിക്കുക….. ഫേസ്‌ബുക്കിലെ പുതിയ തരം ആപ്പുകൾക്ക് പുറകിൽ ഒളിഞ്ഞിരിക്കുന്ന കെണികൾ… !!

cheating-facebook-apps

കഴിഞ്ഞ ജന്മത്തിൽ നിങ്ങൾ ആരായിരുന്നു…? നിങ്ങളുടെ അടുത്ത സുഹൃത്ത് ആരാണ്….?നിങ്ങളെ കാമുകി ഇവിടെ വെച്ചാണ് കണ്ടുമുട്ടുക…?….

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫേസ്ബുക് തുറന്നാൽ കാണുന്നത് ഇത്തരം ചോദ്യങ്ങളുമായെത്തുന്ന ആപ്പുകളുടെ ഒരു പ്രളയം തന്നെയാണ്.സംഭവം അറിയാതെ നമ്മളിൽ പലരും ലിങ്കിൽ ക്ലിക്കിയപ്പോൾ ഞൊടിയിടയിൽ അതിനുള്ള ഉത്തരങ്ങൾ കണ്ടെത്തിത്തരുകയും അതു നമ്മൾ ഷെയർ ചെയ്യുകയും ചെയ്തു.എന്നാൽ ഇതൊരു കെണിയാണെന്ന വിവരം ആരും അറിഞ്ഞതേയില്ല. നിങ്ങൾ കൂടുതൽ സമ്പർക്കം പുലർത്തുന്ന വ്യക്തി,ചാറ്റ് ചെയ്യുന്ന ആൾ,കമന്റ് ,ദിവസവും പോകുന്ന ലൊക്കേഷൻ എന്നിവ യൊക്കെ പരിശോധിച്ചാണ് ആപ്പ് നമ്മൾക്ക് റിസൾട് തരുന്നത്. ഇങ്ങനെ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ മുഴുവൻ ചോർത്തിയോയെടുക്കാൻ ഈ ആപ്പുകൾക്ക് കഴിയും.

ഒരു വ്യക്തിയെ കുറിച്ചുള്ള വിവരങ്ങൾ ചോദിച്ചറിയാൻ ആ വ്യക്തിയുമായി അടുത്തിടപഴകുന്നവരോട് ചോദിച്ച് മനസ്സിലാക്കുകയാണ്.സാധാരണ ആളുകൾ ചെയ്യുന്നത്.ഹൈടെക് യുഗത്തിൽ അങ്ങനെയുള്ള വിവരങ്ങൾ പോലും ആപ്പുകൾ ഏറ്റടുക്കണമെന്ന അവസ്ഥയിലേക്കാണ് ഈ വിവരശേഖരണം വിരൽ ചൂണ്ടുന്നത്.നമുക്കാവശ്യമുള്ള ഒരാളുടെ രഹസ്യങ്ങൾ പറഞ്ഞു തരാൻ അവർ ആയിരങ്ങൾ വാങ്ങും.മറിച്ച് നമ്മുടെ രഹസ്യങ്ങൾ പരസ്യമാക്കാതിരിക്കാൻ വിലപേശുകയും ചെയ്യും.

നമ്മെ അത്യാവശ്യം കെണിയിൽ പെടുത്താൻ മാത്രമുള്ള വിവരങ്ങൾ ഗൂഗിളും സോഷ്യൽ മീഡിയകളും തന്നെ ശേഖരിക്കുന്നുണ്ട്.ഇന്റർ നെറ്റിൽ നാം ശേഖരിക്കുന്ന ഒരു സെർച്ച് പോലും സേവ് ചെയ്യപ്പെടുന്നുമുണ്ട്.ഇതിന് പുറമെ മറ്റുള്ളവർക്ക് കൂടി നമ്മുടെ അകൗണ്ട് തുറന്നു കൊടുത്ത് സ്വയം കെണിയിൽ വീഴാതിരിക്കുക.അതുകൊണ്ട് സൂക്ഷിക്കുക…….ചിന്തിക്കാതെ നാം ചെയ്യുന്ന ഓരോ ക്ലിക്കിന്റെയും വില ഭാവിയിൽ നമ്മുടെ മാനത്തിന്റെ വിലയായിരിക്കുമെന്ന്….!!

News Credit: Ethnic Health Court

Loading...

Leave a Reply

Your email address will not be published.

More News